സൗന്ദര്യത്തിനും ആരോഗ്യത്തിനും വന്‍പയര്‍

Share post:

പയര്‍ വര്‍ഗ്ഗങ്ങളില്‍ പ്രധാനിയാണ്  വന്‍പയര്‍.  കൊഴുപ്പും കാലറിയും വളരെ കുറവ്. അതുകൊണ്ടാണ് തൂക്കം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വന്‍പയര്‍ ഉത്തമമാകുന്നത്. വെറും ആരോഗ്യകാര്യങ്ങളില്‍ മാത്രമല്ല സൗന്ദര്യ വര്‍ദ്ധനവിനും വന്‍ പയര്‍ ഉപകാരിയാണ്. പ്രത്യേകിച്ച് ചര്‍മ്മത്തിലെ ചുളിവുകള്‍, മുഖക്കുരു എന്നിവ അകറ്റാനും തലമുടി, നഖങ്ങള്‍ തുടങ്ങിയവയുടെ ആരോഗ്യം മെച്ചപ്പെടുത്താനും വന്‍പയറിന് കഴിവുണ്ട്. വന്‍പയറില്‍ ഗ്ലൈസൈമിക് ഇന്‍ഡക്‌സ് കുറവായതുകൊണ്ട് പ്രമേഹ രോഗികള്‍്ക്കും കഴിക്കാം.

അതുപോലെ പൊട്ടാസ്യം, മഗ്നീഷ്യം,  പ്രോട്ടീന്‍ എന്നീ ഘടകങ്ങള്‍ ഉള്ള വന്‍പയറിന് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കഴിവുണ്ട്.  വന്‍പയറില്‍ ധാരാളം അടങ്ങിയിരിക്കുന്ന ജീവകം ബി1 ബുദ്ധി വര്‍ദ്ധനവിനും ഏറെ സഹായകരമാണ്. 100 ഗ്രാം വന്‍പയറില്‍ 24 ഗ്രാം പ്രോട്ടീനുണ്ടത്രെ. ഫോളിക് ആസിഡ്, കാല്‍സ്യം, അന്നജം, നാരുകള്‍ എന്നിവയും വന്‍പയറിലുണ്ട്. കൂടാതെ ആന്റി ഓക്‌സിഡേറ്റീവ് ഗുണങ്ങളും. നിസ്സാരമെന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്ന വന്‍പയറില്‍ ഇത്രയുമൊക്കെ ഗുണങ്ങള്‍ ഉണ്ടെന്ന് അറിയുമ്പോള്‍ അത്ഭുതം തോന്നുന്നുണ്ടല്ലേ. ഇനി മടിക്കണ്ടാ ആഹാരത്തില്‍ വന്‍പയറിനും അപ്രധാനമല്ലാത്ത ഒരു  സ്ഥാനം കൊടുത്തോളൂ.

Related articles

ഉച്ചമയക്കം പതിവാകുമ്പോൾ

ചിലർക്ക് ഊണുകഴിഞ്ഞാലുടനെ കിടക്കണം, ഉറങ്ങണം, എന്നാൽ എല്ലാവർക്കും അതിനുള്ള സൗകര്യമോ സാഹചര്യമോ ഇല്ല. പക്ഷേ അത്തരക്കാരെ പോലും ഊണുകഴിഞ്ഞാലുടനെയുളള ഉറക്കം പിടികൂടാറുണ്ട്. ഓഫീസ് ജോലിക്കാരും...

‘ഫോൺബോഡി’യിലേക്ക് ജീവിതം നീങ്ങുകയാണോ?

കൈകളുടെ ബലം കുറയുന്നു. ഒരു സാധനം പോലും മുറുകെപിടിക്കാൻ കഴിയാത്തവിധത്തിൽ കൈകൾക്ക് ശക്തി കുറഞ്ഞതുപോലെ അനുഭവപ്പെടുന്നു. കാഴ്ച മങ്ങുന്നു. ഇതൊന്നും നിശ്ചിതപ്രായപരിധി കഴിഞ്ഞവരുടെ അവസ്ഥയെക്കുറിച്ചല്ല...

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...