ഇന്ത്യയില്‍ മൂന്നില്‍ ഒരാള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

Share post:

ഇന്ത്യയില്‍ മൂന്നില്‍ ഒരാള്‍ക്ക് ഹൈ ബിപിയുണ്ടെന്നും  ഇന്ത്യ നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍  മുമ്പന്തിയിലുള്ളവയില്‍ ഒന്നാണ് ഇതെന്നും കൊച്ചിയില്‍ നടന്ന അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യ സമ്മേളനം വിലയിരുത്തി.

പ്രായപൂര്‍ത്തിയായവരില്‍ മൂന്നില്‍ ഒരാള്‍ എന്ന കണക്കിന് ഹൈ ബിപി പ്രശ്‌നമുള്ളവരാണെന്നാണ് സമ്മേളനത്തിന്റെ കണ്ടെത്തല്‍. 72 ശതമാനം പേര്‍ക്കും നല്ല കൊളസ്‌ട്രോളിന്റെ അഭാവവുമുണ്ട്. ഇവ രണ്ടും ഗുരുതരമായ ആരോഗ്യപ്രശ്‌നമാണ് സൃഷ്ടിക്കുന്നത് എന്നാണ് വിദഗ്ദരുടെ അഭിപ്രായം. വര്‍ദ്ധിച്ചുവരുന്ന കിഡ്‌നിരോഗങ്ങള്‍, ഹൃദയസ്തംഭനം, സ്‌ട്രോക്ക്, അകാലമരണം എന്നിവയിലേക്കെല്ലാം ഇത് നയിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടെന്ന് കണ്ടെത്തിയവരില്‍ പോലും പാതിയോളമേ വിദഗ്ദ ചികിത്സയ്ക്ക്ായി എത്തുന്നുള്ളൂ. ചെറുപ്പക്കാരും അപകടകരമായ ഈ സൂചനകള്‍ കാണിക്കുന്നവരാണ്.

മദ്യപാനം, പുകവലി, വ്യായാമത്തിന്റെ അഭാവം, ഉറക്കത്തിലെ പൊരുത്തക്കേടുകള്‍ തുടങ്ങിയവയാണ് യുവജനങ്ങളിലെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണമെന്നും വിലയിരുത്തലുകളുണ്ട്. ഇത് പിന്നീട് പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയ്ക്ക് കാരണമായി മാറുന്നു. ഇന്ത്യ നേരിടുന്ന ഗുരുതരമായ ഈ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള വേണ്ടത്ര ബോധവല്‍ക്കരണം നടത്തുകയും പരിഹാരമാര്‍ഗ്ഗങ്ങള്‍ ഓരോവ്യക്തികളും കണ്ടെത്തുകയും വേണം.

Related articles

ഉച്ചമയക്കം പതിവാകുമ്പോൾ

ചിലർക്ക് ഊണുകഴിഞ്ഞാലുടനെ കിടക്കണം, ഉറങ്ങണം, എന്നാൽ എല്ലാവർക്കും അതിനുള്ള സൗകര്യമോ സാഹചര്യമോ ഇല്ല. പക്ഷേ അത്തരക്കാരെ പോലും ഊണുകഴിഞ്ഞാലുടനെയുളള ഉറക്കം പിടികൂടാറുണ്ട്. ഓഫീസ് ജോലിക്കാരും...

‘ഫോൺബോഡി’യിലേക്ക് ജീവിതം നീങ്ങുകയാണോ?

കൈകളുടെ ബലം കുറയുന്നു. ഒരു സാധനം പോലും മുറുകെപിടിക്കാൻ കഴിയാത്തവിധത്തിൽ കൈകൾക്ക് ശക്തി കുറഞ്ഞതുപോലെ അനുഭവപ്പെടുന്നു. കാഴ്ച മങ്ങുന്നു. ഇതൊന്നും നിശ്ചിതപ്രായപരിധി കഴിഞ്ഞവരുടെ അവസ്ഥയെക്കുറിച്ചല്ല...

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...