വലുപ്പത്തില്‍ കാര്യമില്ല, ഈ കുഞ്ഞന്‍ ഭയങ്കരനാ

Share post:

ആളൊരു കാന്താരിയാ.. നാട്ടിന്‍പ്പുറങ്ങളിലെ  പതിവ് പ്രയോഗമാണ് ഇത്. എന്താണ് ഇതിന്റെ അര്‍ത്ഥം. ആള് നിസ്സാരക്കാരനല്ല എന്നു തന്നെയാണ്  ഉദ്ദേശിക്കുന്നത്. ഈ പ്രയോഗം നമ്മുടെ കാന്താരി മുളകില്‍ നിന്നായിരിക്കണം രൂപമെടുത്തതെന്ന് കരുതാവുന്നതാണ്  . അതെ, നമ്മുടെ വീട്ടുമുറ്റത്തും  തൊടിയിലുമെല്ലാമുള്ള കാന്താരി മുളക് തീരെ നിസ്സാരക്കാരനൊന്നുമല്ല. കൊളസ്‌ട്രോള്‍, വായ് പുണ്ണ്, ദഹനക്കേട് എന്നിവയ്‌ക്കെല്ലാം കാന്താരി ഉഗ്രനാണത്രെ. പക്ഷേ കാന്താരിയെ ആരും ഔഷധസസ്യം എന്ന് വിളിക്കാറില്ല എന്നും ഓര്‍ക്കണം. എങ്കിലും മലയാളികളുടെ ഭക്ഷണമേശയിലും ചികിത്സയിലുമെല്ലാം കാന്താരി ഇടം നേടിയിട്ടുണ്ട്. 

 ഭക്ഷണം എന്ന് പറയുമ്പോള്‍ കപ്പ തന്നെ പ്രധാനം. കപ്പയും കാന്താരിമുളകും ബെസ്റ്റ് കോമ്പിനേഷനാണ്. പച്ചമോരില്‍ കാന്താരിമ ുളക് അരിഞ്ഞിട്ട്  മോരുംവെള്ളം കുടിക്കുന്നതിന്റെയും കാന്താരി മുളക് ചേര്‍ത്തുള്ള ചമ്മന്തിയുടെയും രുചി അനുഭവിച്ചവര്‍ക്കേ മനസ്സിലാവൂ.  കാന്താരിയുടെ ഈ ഗുണഗണങ്ങള്‍ ഇപ്പോഴാണെന്ന് തോന്നുന്നു വ്യാപകമായത്. അതുകൊണ്ടുതന്നെ ഇന്ന് അതിന് ആവശ്യക്കാര്‍ ഏറെയുമാണ്. പ്രത്യേകിച്ച് നഗരങ്ങളില്‍. പച്ചക്കറിക്കടകളില്‍ കാന്താരി മുളകിന് വലിയ ഡിമാന്റുണ്ട്. അടുത്തകാലം വരെ വീട്ടുമുറ്റത്തുണ്ടായിരുന്ന കാന്താരിയെ നാം വേണ്ടത്ര ഗൗനിച്ചിരുന്നില്ല. പക്ഷേ ഗുണം തിരിച്ചറിഞ്ഞ് വന്നപ്പോഴേയ്ക്കും കാന്താരി വീട്ടുമുറ്റത്ത് നിന്ന് പിഴുതെറിയപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് കാന്താരിയുടെ ഗുണം വായിച്ചും അറിഞ്ഞും മനസ്സിലാക്കിയ പലരും കാന്താരി വീട്ടുമുറ്റത്ത് വച്ചുപിടിപ്പിക്കാനാരംഭിച്ചിട്ടുണ്ട്. കിലോയ്ക്ക്  മുന്നൂറു രൂപ വരെ വിലയുളളതിനാല്‍ പലരും കാന്താരി കൃഷിയിലേക്കും തിരിഞ്ഞിട്ടുണ്ട്.വീട്ടമ്മമാര്‍ക്ക് നല്ലൊരു ആദായമാര്‍ഗ്ഗമായും ഇതിനെ കണക്കാക്കാവുന്നതാണ്. മൂത്തുപഴുത്ത് പാകമായ മുളക് പറിച്ചെടുത്ത് ഉണക്കിയ ശേഷമാണ് വിത്തുകള്‍ പാകേണ്ടത്. മുളച്ചുകഴിയുമ്പോള്‍ അനുയോജ്യമായ സ്ഥലത്തേക്ക് പറിച്ചു നടണം. ഇത്തിരി ചാണകപ്പൊടിയും വേനല്‍ക്കാലത്ത് മതിയായ വെള്ളവും കൊടുത്താല്‍  കാന്താരി ഫലം തരും. കീടബാധ പൊതുവെ കുറവാണ് കാന്താരിക്ക്. അതുകൊണ്ടുതന്നെ ഏറെ കഷ്ടപ്പെടാതെ നമുക്ക് അതില്‍ നിന്ന് ഫലം കിട്ടും. നാലു മുതല്‍ അഞ്ചുവര്‍ഷം വരെയാണ് കാന്താരി ചെടിയുടെ ആയുസ്.  

കാപ്‌സിക്കം ഫ്രൂട്ടന്‍സ് എന്ന ശാസ്ത്രനാമമുള്ള കാന്താരിയെ ചീനിമുളക് ന്നെും ചിലയിടങ്ങളില്‍ വിളിക്കാറുണ്ട്.

Related articles

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്.  ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക ഗുണങ്ങളാണ് ലഭിക്കുന്നത്. ബ്രിട്ടീഷ് ജർണൽ ഓഫ് സ്പോർട്സ് മെഡിസിൻ പറയുന്നതുപ്രകാരം ഓട്ടംവഴി...