യാത്രകളില്‍ മനംപിരട്ടലും ചര്‍ദ്ദിയും ഒഴിവാക്കാം

Share post:

യാത്രയ്ക്ക് പോകുമ്പോള്‍ പലതവണ ചര്‍ദ്ദിച്ചു അവശരാകുന്നവര്‍ മറ്റുള്ളവര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. യാത്രയിലെ ചര്‍ദ്ദിയും അനുബന്ധമായി വരുന്ന ക്ഷീണവും അസ്വസ്ഥതയും നേരിടാന്‍ ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി:-

  • വയറുനിറയെ ഭക്ഷണം കഴിച്ചിട്ട് യാത്ര പുറപ്പെടരുത്. എരിവ്, മസാല, കൊഴുപ്പ് എന്നിവ ധാരാളമടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കുക. കുട്ടികളാണെങ്കില്‍ യാത്ര പുറപ്പെടുംമുമ്പ് പാല് കൊടുക്കുന്നത് ഒഴിവാക്കുക. യാത്രയ്ക്ക് രണ്ടു മണിക്കൂര്‍ മുമ്പ് ഭക്ഷണം നല്‍കുക. പിന്നീട് ആവശ്യമെങ്കില്‍ ബിസ്കറ്റ് പോലെ ലഘുഭക്ഷണം മാത്രം കൊടുക്കുക.
  •   രൂക്ഷഗന്ധമുള്ള വസ്തുക്കള്‍ വാഹനത്തില്‍ ഒപ്പം കൊണ്ടുപോകരുത്. ചര്‍ദ്ദിക്കാന്‍ സാധ്യതയുള്ളവര്‍ വണ്ടിയിലുണ്ടെങ്കില്‍ സ്പ്രേ, സുഗന്ധദ്രവ്യങ്ങള്‍ എന്നിവ ഉപയോഗിക്കരുത്.
  •  ബസ്സിലും ബോട്ടിലും മറ്റും മദ്ധ്യഭാഗത്തായി ഇരിക്കുക. കാറിലാണെങ്കില്‍ കഴിവതും മുന്‍സീറ്റിലും.
  •  കുട്ടികള്‍ വണ്ടി ഓടുന്നതിന്റെ എതിര്‍വശത്തേയ്ക്ക് ഇരിക്കുന്നത് ചര്‍ദ്ദി ക്ഷണിച്ചു വരുത്തും.
  •   യാത്ര ചെയ്യുമ്പോള്‍ ചര്‍ദ്ദിക്കുന്നവര്‍ വണ്ടിയോടുന്ന സമയത്ത് പുസ്തകം വായിക്കുന്നത് ഒഴിവാക്കണം.
  •  അസ്വസ്ഥത തോന്നിത്തുടങ്ങുമ്പോള്‍തന്നെ ജനലുകളോ, ഗ്ലാസ്സോ തുറന്ന് ശുദ്ധവായു ശ്വസിക്കുക.
  •  പുറത്തേയ്ക്ക് വളഞ്ഞും, ചെരിഞ്ഞും നോക്കുന്നതും, വളഞ്ഞു കൂടി കിടക്കുന്നതും ഒഴിവാക്കി മുന്നോട്ടു തന്നെ നോക്കുന്നതാണ് നല്ലത്.
  • ക്ഷീണം തോന്നിയാല്‍ അപ്പോള്‍ തന്നെ കണ്ണടച്ചിരിക്കുക. ദീര്‍ഘദൂരയാത്രയാണെങ്കില്‍ അല്‍പ്പസമയം ഉറങ്ങുന്നതും നല്ലതാണ്.
  • ചര്‍ദ്ദി ഒഴിവാക്കാനുള്ള മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം വാങ്ങി കൂടെ കരുതുക.

Related articles

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്.  ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക ഗുണങ്ങളാണ് ലഭിക്കുന്നത്. ബ്രിട്ടീഷ് ജർണൽ ഓഫ് സ്പോർട്സ് മെഡിസിൻ പറയുന്നതുപ്രകാരം ഓട്ടംവഴി...