ബോംബൈ ബ്ലഡ് ഗ്രൂപ്പും രക്തദാനവും, ലോക രക്തദാന ദിനത്തില്‍ ചില രക്തചിന്തകള്‍

Share post:

ഇന്ന് ജൂണ്‍ 14 ലോക രക്തദാന ദിനം. ഒരു തുള്ളി രക്തത്തിന് പോലും വിലയുണ്ടെന്നും രക്തം ദാനം ചെയ്യാന്‍ മറക്കരുതെന്നും ഓരോരുത്തരെയും ഓര്‍മ്മിപ്പിക്കുന്ന ദിനം. ശരീരത്തിന് രക്തം ആവശ്യമുണ്ടെങ്കില്‍ അത് മറ്റൊരാളില്‍ നിന്ന് മാത്രമേ വാങ്ങാന്‍ കഴിയൂ എന്നതാണെന്ന് തോന്നുന്നു രക്തദാനത്തെ ഇത്രയധികം പ്രധാനപ്പെട്ടതാക്കുന്നത്. നിനക്ക് രക്തം ആവശ്യമുണ്ട് എങ്കില്‍ എനിക്കേ അത് നല്കാന്‍ കഴിയൂ. അല്ലെങ്കില്‍ എന്നെപോലെ ആരെങ്കിലുമൊക്കെ രക്തം ദാനം ചെയ്ത കേന്ദ്രങ്ങളില്‍ നിന്ന്. അതിനപ്പുറം മെഡിക്കല്‍ സ്റ്റോറില്‍ നിന്നോ  സൂപ്പര്‍മാര്‍ക്കറ്റുകളില്‍ന ിന്നോ രക്തം വാങ്ങാന്‍ കിട്ടില്ല. അതുകൊണ്ട് നിന്റെയും എന്റെയും ശരീരത്തിലെ രക്തത്തിന് വലിയ വിലയുണ്ട്.ന ീയും ഞാനും നല്കുന്ന ഓരോ തുള്ളി രക്തത്തിനും. 

 ഏതെങ്കിലുമൊക്കെ അപകടങ്ങളില്‍ പെട്ടു രക്തം വാര്‍ന്നുപോകുന്ന കേസുകളിലാണ് രക്തം അധികമായി വേണ്ടിവരുന്നത്.  സര്‍ജറികളിലും രക്തം ആവശ്യമായിവരുന്നു. കൂടാതെ ectopic ഗര്‍ഭധാരണം, കാന്‍സര്‍ രോഗികള്‍ എന്നീ സാഹചര്യങ്ങളിലും രക്തം ആവശ്യമായി വരാറുണ്ട്. തലാസീമിയ പോലെയുള്ള രോഗം കൊണ്ട് വലയുന്ന രോഗികള്‍ക്ക് തുടര്‍ച്ചയെന്ന നിലയില്‍ രക്തം മാറ്റിക്കൊണ്ടിരുന്നാല്‍ മാത്രമേ അവര്‍ക്ക് ആരോഗ്യത്തോടെ ജീവിക്കാന്‍ കഴിയൂ.

 ആവശ്യത്തിന് രക്തം കിട്ടാതെ പോകുന്നു എന്നതുപോലെ മനുഷ്യരെ നിസ്സഹായരാക്കുന്ന സ്ഥിതിവിശേഷമാണ് അപൂര്‍വ്വ തരത്തിലുള്ള രക്തഗ്രൂപ്പുകള്‍. ആയിരത്തില്‍ ഒരാള്‍ക്ക് മാത്രമായിരിക്കും അപൂര്‍വ്വ ടൈപ്പിലുള്ള രക്തഗ്രൂപ്പ് എന്ന് വരികിലും ഒരു അത്യാവശ്യഘട്ടം വരുമ്പോഴാണ് അതിന്റെ പിന്നിലെ വൈഷമ്യം തിരിച്ചറിയുന്നത്. hh, അഥവാ oh  ബ്ലഡ് ഗ്രൂപ്പുകളുടെ കാര്യമാണ് ഇവിടെ ഓര്‍മ്മവരുന്നത്. അപൂര്‍വ്വമായ ബ്ലഡ് ടൈപ്പാണ് ഇത്. ബോംബെ ബ്ലഡ് ഗ്രൂപ്പ് എന്നും ഇത് അറിയപ്പെടുന്നു. ബോംബൈയില്‍ കണ്ടെത്തിയതുകൊണ്ടാണ് ഇത് ആ പേരില്‍ അറിയപ്പെടുന്നത്.് 7600 ആളുകളില്‍ ഒരാള്‍ക്ക് മാത്രമാണ് ഈ ഗ്രൂപ്പ് രക്തം കണ്ടെത്തിയത്.

 രക്തംദാനം ചെയ്യുന്നത് മറ്റൊരാളുടെ ജീവന്‍ രക്ഷിക്കുന്നതിനോ സമൂഹത്തിന്റെ നന്മയ്‌ക്കോ മാത്രമല്ല ഉപകരിക്കുന്നത് നമ്മുടെ തന്നെ ആരോഗ്യത്തിന് അത് ഉപകാരപ്പെടുന്നുണ്ട്. ഒരു യൂണിറ്റ് ബ്ലഡ് കൊണ്ട് മൂന്ന് ജീവിതങ്ങള്‍ രക്ഷിക്കാന്‍ കഴിയും എന്നറിയുമ്പോഴാണ് രക്തദാനത്തിന്റെ മഹത്വം നാം മനസ്സിലാക്കേണ്ടത്.
 ഇനി രക്തദാനത്തിലൂടെ എന്തൊക്കെ നന്മകളാണ് നമുക്ക് വ്യക്തിപരമായി ഉണ്ടാകുന്ന്ത എന്നു നോക്കാം. ഹൃദയാരോഗ്യം മെച്ചപ്പെടും, ്ശ്വാസകോശം, ഉദരം, ലിവര്‍ തുടങ്ങിയ അവയവങ്ങളിലെ കാന്‍സറിന് രക്തദാനം ചെയ്യുന്നവര്‍ക്ക് സാധ്യത കുറവാണ്. പുതിയ ബ്ലെഡ് സെല്ലുകള്‍ ഉല്്പാദിപ്പിക്കപ്പെടുന്നു എന്നതാണ് മറ്റൊരു ഗുണം.സൗജന്യമായ ഹെല്‍ത്ത് ചെക്കപ്പ് നിങ്ങള്‍ക്ക് ഓരോ തവണയും രക്തം ദാനം ചെയ്യുമ്പോള്‍ കിട്ടുന്നു എന്നതും പ്രധാനപ്പെട്ടതാണല്ലോ. ഏതെങ്കിലുമൊക്കെ രോഗങ്ങളുണ്ടെങ്കില്‍ ഈ വേളയില്‍ തിരിച്ചറിയാനും സാധിക്കും. സ്ത്രീകളെ സംബന്ധിച്ച് അവരുടെ പീര്യഡ്‌സിലോ ഗര്‍ഭകാലത്തോ മാത്രമേ രക്തം ദാനം ചെയ്യാന്‍ കഴിയാത്തതായുള്ളൂ. രക്തം ദാനം ചെയ്യുമ്പോള്‍ സത്യസന്ധമായി തങ്ങളുടെ മെഡിക്കല്‍ ചരിത്രം തുറന്നുപറയാനും മടിക്കരുതേ.

Related articles

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്.  ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക ഗുണങ്ങളാണ് ലഭിക്കുന്നത്. ബ്രിട്ടീഷ് ജർണൽ ഓഫ് സ്പോർട്സ് മെഡിസിൻ പറയുന്നതുപ്രകാരം ഓട്ടംവഴി...