തണുത്ത ബിയര്‍ കുടിച്ചാല്‍ ചൂടു കുറയുമോ?

Share post:

കേരളത്തിലെ താപനില വര്‍ദ്ധിച്ചുവരുന്നതായിട്ടാണ് വാര്‍ത്തകള്‍.  താപനിലയനുസരിച്ച് പുറം ജോലികള്‍ ചെയ്യുന്നവരുടെ സമയത്തില്‍ പോലും മാറ്റം വരുത്തിത്തുടങ്ങി. തണുപ്പിനോട് നമുക്കേറെ സ്‌നേഹം തോന്നാനും ഈ ചൂട് കാരണമായിട്ടുണ്ട്.  ഐസ്‌ക്രീമും ശീതളപാനീയങ്ങളും ഇഷ്ടവിഭവങ്ങളുമായി. അതിനൊപ്പം ചൂടിനെ നേരിടാന്‍ തണുത്ത ബിയര്‍ കുടിക്കുന്നവരുമുണ്ട്.

എന്നാല്‍ ഇവയുടെ ഉപയോഗം ഉദ്ദേശിക്കുന്ന രീതിയില്‍  ചൂട് കുറയ്ക്കുന്നില്ല എന്നതാണ് വാസ്തവം. ഉദാഹരണത്തിന് തണുത്ത ബീയറിന്റെ കാര്യം തന്നെയെടുക്കാം.

ബീയര്‍ കുടിക്കുമ്പോഴെല്ലാം സംഭവിക്കുന്നത് കൂടുതല്‍ മൂത്രം പുറത്തുപോകുന്നതാണ്. തന്മൂലം ശരീരത്തിലെ ജലാംശം കുറയുന്നു. ജലാംശം കുറയുന്നതോടെ ചൂടു കൂടുന്നു. അതുകൊണ്ട് തണുത്ത ബീയര്‍കുടിച്ചാല്‍ ചൂടുകുറയുമെന്ന ധാരണ തെറ്റാണ്.

പ്രായപൂര്‍ത്തിയായ ഒരാളുടെ ശരീരത്തില്‍ നിന്ന് വേനല്‍ക്കാലത്ത് ഒരു ലിറ്ററോളം വെള്ളം വിയര്‍ത്തുപോകുന്നുണ്ട്. ഡിഹൈഡ്രേഷന്‍ ഉണ്ടാകാതിരിക്കാന്‍ അതുകൊണ്ട് കൂടുതല്‍ വെള്ളം കുടിക്കേണ്ടത് അത്യാവശ്യവുമാണ്. എന്നാല്‍ അതിനേറ്റവും അനുയോജ്യം തണുത്തവെള്ളമല്ല ചൂടു വെള്ളം തന്നെയാണ്. കാരണം ചൂടുവെള്ളം ശരീരത്തില്‍ എത്തുമ്പോള്‍ മസ്തിഷ്‌കം ചൂടു കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ് ചെയ്യുന്നത്. ഐസ്‌ക്രീമും ശീതളപാനീയങ്ങളും കുടിക്കുമ്പോള്‍ ഉണ്ടാകുന്നതിലേറെ ചൂടു കുറയാന്‍ സഹായിക്കുന്നത് ചൂടു വെള്ളം  തന്നെയാണെന്ന് ചുരുക്കം.

Related articles

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്.  ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക ഗുണങ്ങളാണ് ലഭിക്കുന്നത്. ബ്രിട്ടീഷ് ജർണൽ ഓഫ് സ്പോർട്സ് മെഡിസിൻ പറയുന്നതുപ്രകാരം ഓട്ടംവഴി...