അവധിക്കാലത്ത് കുട്ടികൾ ‘സെർച്ച് ‘ചെയ്തത്…

Share post:

നമ്മുടെ കുട്ടികളിൽ പലരും കംപ്യൂട്ടർ ഉപയോഗിക്കുന്നവരും ഗൂഗിൾ സെർച്ച് ചെയ്യുന്നവരുമാണ്. മക്കൾക്ക് ചെറുപ്രായത്തിലേ സ്വന്തമായി കംപ്യൂട്ടറും  സ്മാർട്ട് ഫോണും വാങ്ങിച്ചുകൊടുക്കുന്നവരും അവരതിൽ എക്സ്പേർട്ട് ആണെന്ന് അഭിമാനത്തോടെ പറയുന്നവരും കുറവല്ല. പക്ഷേ ഈ കുട്ടികൾ എന്തൊക്കെയാണ് ഗൂഗിളിൽ പരതിക്കൊണ്ടിരിക്കുന്നത് എന്ന് അറിയാമോ? കാസ്പെർസ്‌കൈ ലാബിന്റെ അടുത്തകാലത്ത്നടന്ന ഗവേഷണം വെളിവാക്കിയത് നടുക്കമുളവാക്കുന്ന ചില കാര്യങ്ങളായിരുന്നു. കഴിഞ്ഞ അവധിക്കാലത്ത് നമ്മുടെ കുട്ടികൾ ഓൺലൈനിൽ എന്താണ് അന്വേഷിച്ചത് എന്നാണ് ഈ സർവ്വേ  വ്യക്തമാക്കിയത്.
ഇന്ത്യയിലെ കുട്ടികളിൽ 0.19 ശതമാനവും അന്വേഷിച്ചത് ആൽക്കഹോൾ, പുകയിലെ, നാർക്കോട്ടിക്സ് തുടങ്ങിയ വിഭാഗങ്ങളായിരുന്നു. 2.81 ശതമാനത്തിന്റെ താല്പര്യം മുതിർന്നവരുടെ ലോകത്തെ വിഷയങ്ങൾ അറിയാനായിരുന്നു. പ്രത്യേകിച്ച് ലൈംഗികമായ കാര്യങ്ങൾ. 3.06 ശതമാനം കംപ്യൂട്ടർ ഗെയിമുകളുടെ പുറകെപോയി. 6.26 ശതമാനം അല്പം വേറിട്ടുനിന്നു. അവരുടെ ഇഷ്ടങ്ങൾ വാർത്തയും മറ്റ് കാര്യങ്ങളും അറിയാനായിരുന്നു. 13.80 ശതമാനം ഇലക്ട്രോണിക് കോൺഫ്രൻസിന്  സമയം കൊടുത്തു. 40.68 ശതമാനം കമ്മ്യൂണിക്കേഷൻ മീഡിയ ഓൺലൈനിന്റെ ഒപ്പം കൂടി. 2.92 ശതമാനം മറ്റ് ചില താല്പര്യങ്ങളുടെ പുറകെ പോയി.
ശ്രദ്ധേയമായ മറ്റൊരു മാറ്റം സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്നതിനെക്കാൾ കൂടുതൽ വീഡിയോ കാണാനും പാട്ട് കേൾക്കാനും കുട്ടികൾ തയ്യാറായി എന്നതാണ്. തീരെ ചെറിയകുട്ടികൾ കാർട്ടൂൺ നെറ്റ്‌വർക്കിനോടാണ് ഇഷ്ടം കൂടിയത്. ഫിഫാ വേൾഡ് കപ്പിന്റെ സ്‌കോർ നില അറിയാൻ തിരക്കുകൾക്കിടയിലും  കുട്ടികൾ സമയം കണ്ടെത്തുകയും ചെയ്തു. ആമസോൺ പോലെയുള്ള ഓൺലൈൻ സ്റ്റോറുകൾ സ്ഥിരമായി സന്ദർശിക്കുന്ന കുട്ടികളും ഉണ്ട്. ഐ ഫോണിൽ താല്പര്യമുള്ളവരും വസ്ത്രങ്ങളിൽ താല്പര്യമുള്ളവരും അതാത് ഓൺലൈൻ  സ്റ്റോറുകളാണ് സേർച്ച് ചെയ്യുന്നത്. പ്രായപൂർത്തിയായവർക്കുള്ള സൈറ്റുകൾ മാതാപിതാക്കൾ ബ്ലോക്ക് ചെയ്തുവെങ്കിലും അത് സന്ദർശിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട കുട്ടികളും സർവ്വേയിലുണ്ടായിരുന്നു. കുട്ടികൾ അപ്ഡേറ്റഡ് ആകുന്നത് നല്ലതുതന്നെ. പക്ഷേ അവരുടെ മേൽ മാതാപിതാക്കളുടെ ഒരു കണ്ണ് ഉണ്ടായിരിക്കണമെന്ന് മാത്രം.

Related articles

Harsh parenting കുട്ടികളെ തകർക്കുമ്പോൾ..

കുട്ടികളെ സ്ഥിരമായി ശകാരിക്കുകയും അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന 'harsh parenting' അവരുടെ മാനസിക സമ്മർദ്ദം നിയന്ത്രിക്കുന്ന കഴിവിനെ ദുർബലപ്പെടുത്തുമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. കുട്ടികൾ...

കുട്ടികളെ മിടുക്കരാക്കാം

അവധിക്കാലമാണ്, മൊബൈലിനും ടിവിക്കും കമ്പ്യൂട്ടറിനും കുട്ടികൾ അടിമകളാകാൻ കൂടുതൽ സാധ്യതയുള്ള അവസരം. ഈ കാലത്ത് കുട്ടികളെ അതിൽ നിന്ന് ഒരുപരിധിവരെ അകറ്റിനിർത്തി അവരെ എങ്ങനെ...

മക്കളുടെ മുമ്പിൽ കരയുന്നത് ശരിയാണോ?

കരച്ചിലുകൾ നെഗറ്റീവായിട്ടാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. തക്കതായ കാരണം കൊണ്ടാണെങ്കിലും കരയുമ്പോൾ അതിനെ അടിച്ചമർത്തണമെന്നാണ് മറ്റുള്ളവർ പറയുന്നത്. അകാലത്തിൽ തങ്ങളിൽ നിന്ന് നഷ്ടപ്പെട്ടുപോയ ഒരു മകനെയോർത്ത്...

നിങ്ങൾ ടൈപ്പ് സി പേരന്റാണോ?

പലതരത്തിലുള്ള പേരന്റിംങ് രീതികൾ ഉണ്ട് എന്നത് നമുക്കെല്ലാവർക്കും അറിയാം. അതിൽ സമീപകാലത്ത് കൂടുതൽ ശ്രദ്ധ നേടുന്ന ഒന്നാണ്  ടൈപ്പ് സി പേരന്റിംങ്. എന്താണ്  ടൈപ്പ്...

മാനസികാരോഗ്യം മക്കളിൽ

കുട്ടികളുടെ വളർച്ചയിലും ഭാവിയിലും ഏറ്റവും വലിയ പങ്ക് വഹിക്കുന്നവരാണ് മാതാപിതാക്കൾ. ഒരു കുട്ടിയുടെ മനസ്സും സ്വഭാവവും ആത്മവിശ്വാസവും രൂപപ്പെടുന്നത് കുടുംബാന്തരീക്ഷത്തിലാണ്. മാതാപിതാക്കൾ ദിവസേന ശ്രദ്ധിക്കുന്ന...

ADHD: മനസ്സിലാക്കേണ്ട കാര്യങ്ങൾ ഇതാ…

ADHD എന്നത് ഇന്ന് ലോകമാകെയുള്ള കുട്ടികളിൽ കണ്ടുവരുന്ന ഒരു മാനസിക ആരോഗ്യ അവസ്ഥയാണ്. അതിന്റെ പൂർണ രൂപം Attention Deficit Hyperactivtiy Disorder എന്നാണ്....

മക്കളെ മിടുക്കരാക്കാൻ

നാണംകുണുങ്ങി.. മകനെക്കുറിച്ച് ഒരു അച്ഛന്റെ കമന്റ് ഇപ്രകാരമാണ്.  പേടിച്ചൂതൂറി.. ഇതാണ് മറ്റൊരു അമ്മയുടെ  കമന്റ്. മക്കളെ ഇങ്ങനെയെല്ലാം വിശേഷിപ്പിക്കുന്ന മാതാപിതാക്കൾ അറിയുന്നുണ്ടോ മക്കളുടെ പരിഭ്രമത്തിനും ആത്മവിശ്വാസക്കുറവിനും ലജ്ജയ്ക്കും...

ആത്മവിശ്വാസമുള്ളവരായി മക്കൾ വളരട്ടെ

കുട്ടികൾ ആത്മവിശ്വാസമുള്ളവരായി മാറുന്നത് പെട്ടെന്നൊരു സുപ്രഭാതത്തിൽ സംഭവിക്കുന്ന കാര്യമല്ല.  പല ഘട്ടങ്ങളിലൂടെ കടന്നുപോയി സാവധാനമാണ് ഒരു വ്യക്തി ആത്മവിശ്വാസമുള്ളവനായി മാറുന്നത്. ചെറുപ്പം മുതല്ക്കേയുള്ള പരിശീലനം...