Tag: Kids Corner

അവരവരോട് നുണ പറയാറുണ്ടോ?

എന്തൊരു ചോദ്യം അല്ലേ? നാം നുണ പറയുന്നത് മുഴുവൻ മറ്റുള്ളവരോടാണ്. സ്വന്തം നേട്ടങ്ങൾക്കുവേണ്ടി, സ്വന്തം കാര്യം നേടാൻ വേണ്ടി... ആത്മാഭിമാനം സംരക്ഷിക്കാൻ വേണ്ടി.. അങ്ങനെ എത്രയെത്രസന്ദർഭങ്ങളിൽ എത്രയെത്ര നുണകളാണ് നാം ഇതിനകം പറഞ്ഞിട്ടുള്ളത്. നുണ സത്യം പോലെ അവതരിപ്പിച്ച് വിശ്വസിപ്പിച്ച് കാര്യം സാധിച്ചെടുക്കുന്നവർ ധാരാളമുണ്ട്. ഇവിടെയൊക്കെ നാം മറ്റുള്ളവരോടാണ് നുണ പറയുന്നത്.  പക്ഷേ  നാം നമ്മോടുതന്നെ നുണ പറയാറുണ്ട്. എങ്ങനെയെന്നല്ലേ നമുക്ക് നമ്മുടെതന്നെ കഴിവുകേടുകൾ, കുറവുകൾ അംഗീകരിച്ചുകൊടുക്കാൻ സാധിക്കാറില്ല. എനിക്ക് ഇങ്ങനെയൊരു ബലഹീനതയുണ്ട് അല്ലെങ്കിൽ എനിക്ക് ഇത്തരം ചില കുറവുകളുണ്ടെന്ന് നാം സ്വയം സമ്മതിക്കാറില്ല. ആരെങ്കിലും നമുക്ക് അത്തരം ചില കുറവുകൾ...

മുപ്പതിലെങ്കിലും മെച്ചപ്പെടണം…

മുപ്പതുവയസ് ഇന്നത്തെ കാലത്ത് വലിയ പ്രായമേ അല്ല. പലരുടെയും ജീവിതം സെറ്റിൽഡാകുന്നത് ഏകദേശം ഇതേ പ്രായത്തിലാണ്. അതുകൊണ്ട് സ്വാഭാവികമായും ജീവിതത്തിലെ വളരെ തിരക്കേറിയ സമയവും അതുതന്നെയാണ്. കരിയർ, കുടുംബം, സാമ്പത്തിക ഉത്തരവാദിത്തങ്ങൾ എന്നിവയെല്ലാം ഈ പ്രായത്തിന്റെ പ്രത്യേകതകളാണ്.  ഈ തിരക്കിനിടയിൽ പലപ്പോഴും അവഗണിക്കപ്പെടുന്നത് ആരോഗ്യമാണ്. ചെറുപ്പമല്ലേ യൗവനമല്ലേ ഇങ്ങനെയങ്ങ് ഓടിക്കോളും എന്നാണ് ചിന്ത.ഇഷ്ടമുള്ളതെല്ലാം കഴിച്ചും ഇഷ്ടമുള്ളതുപോലെയെല്ലാം ജീവിച്ചും മുന്നോട്ടുപോകുന്നതിനിടയിൽ ശരീരം ചില അപായസൂചനകൾ നല്കുന്നതുപോലും ശ്രദ്ധിക്കുകയോ ഗൗരവമായി കാണുകയോ ചെയ്യാറില്ല. ഇത് അപ്പോൾ ദോഷമുണ്ടാക്കുന്നില്ല എങ്കിലും ഭാവിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ വഴിയൊരുക്കിയേക്കാം. അതുകൊണ്ട് ആരോഗ്യകാര്യങ്ങളിൽ ദീർഘവീക്ഷണത്തോടെയുളള ശ്രദ്ധ മുപ്പതുവയസിൽ...

ആത്മവിശ്വാസം നല്കൂ, കുട്ടികൾ വലിയവരാകട്ടെ

കഴിവില്ലാത്തതിന്റെ പേരിൽ അല്ല ഇന്ന് ലോകത്ത് പലരും പരാജയപ്പെടുന്നത്.  ആത്മവിശ്വാസമില്ലാത്തതുകൊണ്ടാണ്. ഈ ലോകത്തിൽ ആരൊക്കെ വിജയിച്ചിട്ടുണ്ടോ അതൊന്നും അവർ എല്ലാ ഗുണഗണങ്ങളും തികഞ്ഞവരായിരുന്നതുകൊണ്ടോ സാഹചര്യങ്ങൾ അനുകൂലമായിരുന്നതുകൊണ്ടോ അല്ല, മറിച്ച് അവർക്കെല്ലാം ആത്മവിശ്വാസമുണ്ടായിരുന്നു എന്നതുകൊണ്ടാണ്....

അവധിക്കാലത്ത് കുട്ടികൾ ‘സെർച്ച് ‘ചെയ്തത്…

നമ്മുടെ കുട്ടികളിൽ പലരും കംപ്യൂട്ടർ ഉപയോഗിക്കുന്നവരും ഗൂഗിൾ സെർച്ച് ചെയ്യുന്നവരുമാണ്. മക്കൾക്ക് ചെറുപ്രായത്തിലേ സ്വന്തമായി കംപ്യൂട്ടറും  സ്മാർട്ട് ഫോണും വാങ്ങിച്ചുകൊടുക്കുന്നവരും അവരതിൽ എക്സ്പേർട്ട് ആണെന്ന് അഭിമാനത്തോടെ പറയുന്നവരും കുറവല്ല. പക്ഷേ ഈ കുട്ടികൾ...