ഇഷ്ടമുണ്ടായാൽ…

Date:

ഒരു വിദ്യാലയം തുറക്കുന്നവൻ ഒരു കാരാഗൃഹം അടയ്ക്കുകയാണ് ചെയ്യുന്നത് – വിക്ടർ ഹ്യൂഗോ.
കേവലം അറിവിനപ്പുറം സമഗ്രമായ വികസനത്തിലൂടെ നെറിവുള്ള തലമുറകളെ രൂപപ്പെടുത്താനുള്ള ഇടമാണ് വിദ്യാലയങ്ങൾ. എന്നാൽ ഈ ലക്ഷ്യം സാധിക്കുന്നതിൽ വിദ്യാലയങ്ങൾ വിജയിക്കുന്നുണ്ടോ എന്ന സന്ദേഹം ഇന്ന് ശക്തമാണ്. പഠിച്ച കുറ്റവാളികളും ബുദ്ധിയുള്ള ഭോഷന്മാരും വരുത്തിവയ്ക്കുന്ന കുഴപ്പങ്ങൾ ചില്ലറയൊന്നുമല്ലല്ലോ. 

പുതിയൊരു അധ്യയനവർഷത്തെ വരവേൽക്കുമ്പോൾ, പരീക്ഷാവിജയത്തോടൊപ്പം സമ്പൂർണ്ണവളർച്ചയ്ക്കുള്ള വഴികളെയും നാം സ്വപ്‌നം കാണണം. അധ്യാപകരും രക്ഷിതാക്കളും സർക്കാരും സമൂഹവുമെല്ലാം ഇക്കാര്യത്തിൽ കുട്ടികളെ പിന്തുണയ്ക്കണം. ശുഭപ്രതീക്ഷകളോടെ കുഞ്ഞുങ്ങളെ പഠിക്കാനയയ്ക്കുന്ന രക്ഷിതാക്കളോടുള്ള ഒരു നിർദ്ദേശമാണ് ഈ കുറിപ്പിലുള്ളത്.

എൽ.കെ.ജി മുതൽ എം.ബി.ബി.എസ് വരെ അഡ്മിഷൻ നേടുന്ന കാലങ്ങളിൽ നമ്മുടെ മാതാപിതാക്കൾക്ക് വലിയ ഉത്ക്കണ്ഠയാണ്. ആഗ്രഹിക്കുന്ന സ്ഥാപനങ്ങളിൽ മക്കൾക്ക് അഡ്മിഷൻ ലഭിക്കുന്നതിന് എത്രയെത്ര വഴികളാണ് തേടുന്നത്! എത്രയാണ് പ്രാർത്ഥിച്ചുകൂട്ടുന്നത്! അവർക്ക് അഡ്മിഷൻ കിട്ടി. അത്രയും മതിയോ? മാതാപിതാക്കൾക്ക് ഇഷ്ടപ്പെട്ട സ്ഥാപനമാണത്. ശരിതന്നെ. അവിടെ പഠിക്കേണ്ട കുട്ടികൾക്ക് അത് ഇഷ്ടമായോ? ഇക്കാര്യം അവരോടു ചോദിക്കണം. അവർ പഠിക്കുന്ന ഇടം അവർക്കിഷ്ടപ്പെടാൻ ആവുന്നതെല്ലാം ചെയ്യണം. അഡ്മിഷനുവേണ്ടി ചെയ്തതിനേക്കാൾ പ്രധാനമാണത്.

ഇഷ്ടപ്പെടാത്ത സ്ഥലത്തും ഇഷ്ടമില്ലാത്ത ആ ളുകൾക്കിടയിലും കുട്ടികൾ അസ്വസ്ഥരായിരിക്കും. അതു പഠനത്തെയും വളർച്ചയെയും ബാധിക്കും. പാകതയില്ലാത്ത പഠനവും വിശുദ്ധിയില്ലാത്ത വിജയവും എവിടെയും പ്രശ്‌നങ്ങൾ സൃഷ്ടിക്കും. അതിനാൽ അധ്യാപകർ, ഇതര ജോലിക്കാർ, സഹപാഠികൾ, കൂട്ടുകാർ എന്നിവരെ ഇഷ്ടപ്പെടാൻ വേണ്ടി നാം ശമിക്കണം. വിദ്യാലയത്തിന്റെ അന്തരീക്ഷം, ഭൗതികസാഹചര്യങ്ങൾ എന്നിവയൊക്കെ കുട്ടിക്ക്  ഇഷ്ടമാകണം. രക്ഷിതാക്കളുടെ ഇഷ്ടത്തേക്കാൾ പ്രധാനമാണിത്. 

അതിനൊരു എളുപ്പമാർഗം ഇതാണ്: മക്കളുടെ വിദ്യാലയത്തെയും അവിടെയുള്ള വ്യക്തികളെയും മാതാപിതാക്കൾ ഹൃദയപൂർവം സ്‌നേഹിക്കുക,  അവരെക്കുറിച്ച് നല്ലതു പറയുക. അത് കുട്ടികളിലേക്ക് പ്രസരിക്കും. അതവരിൽ വിസ്മയകരമായ മാറ്റങ്ങൾ കൊണ്ടുവരും. 

ഷാജി മാലിപ്പാറ

More like this
Related

ജീവിതത്തിന്റെ അടിസ്ഥാന നിയമങ്ങൾ

ഓരോരുത്തരുടെയും ജീവിതം വ്യത്യസ്തമാണ്. ജീവിതത്തോടുള്ള സമീപനവും അതനുസരിച്ച് മാറിക്കൊണ്ടിരിക്കും. എങ്കിലും പൊതുവെ...

വാടിപ്പോകാതിരിക്കാൻ

ജീവിതത്തിൽ സ്ഥിരമായി നെഗറ്റീവ് ചിന്തകളും പരാതികളും മാത്രം പറയുന്ന ആളുകൾ ഉണ്ടെങ്കിൽ,...

വില

ഉപയോഗിക്കാനുള്ളവയ്ക്കാണ് വിലയുള്ളത്. ഉപയോഗിച്ചുകഴിഞ്ഞവയ്ക്ക് വിലയില്ല. പതിനായിരങ്ങൾ കൊടുത്ത് ടിവിയോ ഫ്രിഡ്ജോ വാഷിംങ്...

അതിചിന്തകൾ കൊണ്ടെന്തു ഫലം?

സുതർ മാമുനിയോടയോദ്ധ്യയിൽഗതരായോരളവന്നൊരന്തിയിൽഅതിചിന്ത വഹിച്ചു സീത പോയ്സ്ഥിതി ചെയ്താളുടജാന്തവാടിയിൽ'- കുമാരനാശാൻ (ചിന്താവിഷ്ടയായ സീത) ചിന്തിക്കുന്നവരാണ്...

ചുവടുകൾ

മുറ്റത്തു പതിഞ്ഞ കാൽപ്പാദങ്ങളുടെയും ചെരിപ്പിൽ പറ്റിപ്പിടിച്ച മണൽത്തരികളുടെയും അടിസ്ഥാനത്തിൽ കുറ്റവാളികളെ കണ്ടെത്തുകയും...

സ്വയം വില കൊടുക്കുന്നവർ

സ്വയം വിലകൊടുക്കാതെ മറ്റുള്ളവരെല്ലാം വില നല്കിയാലും നമ്മുടെ വ്യക്തിത്വം മികച്ചതാകുകയില്ല. മറ്റുള്ളവരുടെ...

നല്ല മനുഷ്യൻ

ചിലരെ നോക്കി നമ്മൾ പറയാറില്ലേ അയാളൊരു നല്ല മനുഷ്യനാണെന്ന്.പെരുമാറ്റം കൊണ്ടോ സംസാരം...

തിരക്ക്

ജീവിതത്തിൽ എല്ലാവർക്കും അവനവരുടേതായ തിരക്കുണ്ട്. കാരണം എല്ലാ മനുഷ്യരും അവരുടേതായ ലോകത്തിൽ...

മറന്നുപോകരുതാത്ത ചില പാഠങ്ങൾ

നമ്മൾ പറഞ്ഞ കാര്യങ്ങൾ മറ്റുള്ളവർ മറന്നുപോയേക്കാം. എന്നാൽ അവർക്ക് നമ്മൾ നല്കിയ...

മെയ്‌ഡേ…!

അഹമ്മദാബാദിലെ  വിമാന ദുരന്ത വാർത്തകൾക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വാക്ക് 'മെയ്‌ഡേ'(Mayday)...

എന്നു വച്ച് യാത്ര മുടക്കേണ്ട !

മനുഷ്യന്റെ സ്വപ്‌നങ്ങൾക്കും ആഗ്രഹങ്ങൾക്കും ആയുസ് എത്രയുണ്ട്? ഒരു പക്ഷേ, ലോകം മുഴുവൻ...

പ്രശ്‌നം ഒരു പാഠമാണ്

എനിക്കു മാത്രമെന്തേ ഇങ്ങനെ?  ജീവിതത്തിലെ ചില പ്രത്യേക നിമിഷങ്ങളിൽ, പ്രതിസന്ധിഘട്ടങ്ങളിൽ ഇപ്രകാരം...