നീ ആദ്യം നിന്നോട് ക്ഷമിക്കുക

Share post:

ക്ഷമ മറ്റുള്ളവർക്ക് അവകാശപ്പെട്ടതാണെന്നാണ് പലരുടെയും ധാരണ. രണ്ടാമതൊരാൾക്ക് നല്കേണ്ടതാണ് ക്ഷമയെന്നും അവർ കരുതുന്നു. എന്നാൽ നമുക്ക് ക്ഷമ ആവശ്യമുണ്ട്. അവനവരോടു തന്നെ ക്ഷമിക്കുക. ജീവിതത്തിൽ മറന്നുപോകരുതാത്ത വലിയൊരു കാര്യമാണ് ഇത്.

മറ്റുള്ളവരോട് ക്ഷമിക്കുകയും അവർക്ക് ക്ഷമനല്കുകയും ചെയ്യുന്ന നീ, എന്തുകൊണ്ടാണ് 
നിന്നോട് ഇനിയും ക്ഷമിക്കാത്തത്? നീ, നിന്നോട്  ക്ഷമിക്കാത്തതുകൊണ്ടാണ് കഴിഞ്ഞകാലത്തിലെ മുറിവുകളോട് ഇനിയും പൊരുത്തപ്പെടാത്തത്, ഭാവിയെ ശുഭപ്രതീക്ഷയോടെ നോക്കിക്കാണാനാവാത്തത്. പലർക്കും അവരവരോട് ക്ഷമിക്കാൻ കഴിയുന്നില്ല. ‘ഞാൻ അങ്ങനെ ചെയ്തല്ലോ’ ‘ഞാൻ അങ്ങനെ പറഞ്ഞല്ലോ.’ ഞാൻ എന്തൊരു വൃത്തികെട്ടവൻ’ ഇങ്ങനെയാണ് പലരുടെയും വേവലാതികൾ.

ശരിയാണ്, സംഭവിച്ചുപോയി. ഇനി അവയുടെ മേൽ നമുക്ക് നിയന്ത്രണമില്ല. അവയെ അതിന്റെ വിധിക്ക് വിട്ടുകൊടുക്കുക. പക്ഷേ നമുക്ക് ജീവിക്കാതിരിക്കാനാവില്ല; നമുക്ക് സന്തോഷിക്കാതിരിക്കാനും.
സന്തോഷങ്ങൾ അപഹരിക്കുന്നതിനും അപകർഷതയിലേക്ക് തള്ളിയിടുന്നതിനും കാരണം ഒന്നേയുള്ളൂ. നമ്മുക്ക് നമ്മോട് തന്നെ ക്ഷമിക്കാൻകഴിയുന്നില്ല. ആന്തരികതയെ  സൗഖ്യപ്പെടുത്തുക പ്രധാനപ്പെട്ട കാര്യമാണ്.  ആന്തരികതയെ മുറിപ്പെടുത്തുന്നത് കുറ്റബോധമാണ്. കുറ്റബോധത്തിന് കാരണം അവരവരോട് ക്ഷമിക്കാൻ കഴിയാത്തതും.

ആരും തെറ്റുകൾക്ക് അതീതരല്ല, എല്ലാവരിലും ബലഹീനതകളും കുറവുകളുമുണ്ട്. അതിന് ഏറ്റക്കുറച്ചിൽ ഉണ്ടെന്നേയുള്ളൂ. ഇത്തരമൊരു ചിന്ത മനസ്സിൽ ഉറപ്പിക്കുക.സ്വന്തം മൂല്യം തിരിച്ചറിയുക. എന്തുമാത്രം സാധ്യതകളുള്ള, കഴിവുകളുള്ള വ്യക്തിയാണ് നീ.. അത്തരം സാധ്യതകളെ പ്രയോജനപ്പെടുത്താൻ കഴിയാത്തത് നിനക്ക് നിന്നോട് തന്നെക്ഷമിക്കാൻ കഴിയാത്തതുകൊണ്ടാണ്.

ഭൂതകാലത്തെ കൃത്യമായ രീതിയിൽ അഭിസംബോധന ചെയ്തെങ്കിൽ മാത്രമേ ഭാവികാലത്തെ നേരിടാൻ കഴിയൂ. അതിനാവശ്യമായിരിക്കുന്നത് അവരവരോടുള്ള ക്ഷമയാണ് .

നിന്റെ മുഖത്തെ ചിരികൾ വീണ്ടെടുക്കാൻ, നിന്റെ ഹൃദയഭാരങ്ങളെ ലഘൂകരിക്കാൻ, നിന്റെ കണ്ണുകളിലെ തിളക്കം മങ്ങാതിരിക്കാൻ നീ നിന്നോട് തന്നെ ക്ഷമിക്കുക.

Related articles

ജീവിതം ലൈബ്രറി പുസ്തകമാണോ?

'ഞാനൊരു തുറന്നപുസ്തകമാണ്, എനിക്ക് രഹസ്യങ്ങളൊന്നുമില്ല...' ഇങ്ങനെയൊക്കെ ചിലർ പറയാറുണ്ട്.  പക്ഷേ എല്ലാവരും വായിക്കാൻ വേണ്ടി അടുക്കിവച്ചിരിക്കുന്ന ലൈബ്രററിയിലെ പുസ്തകമൊന്നുമല്ല ,മറിച്ച് സ്വകാര്യശേഖരത്തിൽ നിന്ന് ചിലർക്കുമാത്രം...

അധ്യാപനവും മാറുന്ന സൂത്രവാക്യങ്ങളും

പഴയ ചില ഫോട്ടോകൾ തിരഞ്ഞുപിടിച്ച് നോക്കുന്നതിനിടയിലാണ് പഠിപ്പിച്ച അധ്യാപികയെ ഒരിക്കൽ കുടുംബവുമായി ഒന്നിച്ച് കാണാൻ പോയ ചില ഫോട്ടോസ് കണ്ണിലുടക്കിയത്. 27 വർഷം,ഒന്നരമണിക്കൂർ വീതം...

യുദ്ധങ്ങൾ അവസാനിക്കുന്നില്ല

'എല്ലാ യുദ്ധങ്ങളും ആദ്യം അവതരിപ്പിക്കപ്പെടുന്നത് കൊലപാതകം ആസ്വദിക്കുന്ന ഏതെങ്കിലുമൊരു ഭ്രാന്തൻ നേതാവിനെതിരായുള്ള പ്രതിരോധമായിട്ടാണ് ' ജോർജ് ഓർവെൽ യുദ്ധങ്ങളുടെ ചരിത്രമെടുത്താൽ കണ്ണീരിന്റെയും രക്തത്തിന്റേയും ഒടുങ്ങാത്ത സംഘർഷങ്ങളുള്ള ഒരു...

സ്വയം ബോധം എന്ന ഭാരം

പലരെയും അമിതമായി ഭാരപ്പെടുത്തുന്ന ഒന്നാണ് സ്വയംബോധം അഥവാ self consciounsess. മറ്റുള്ളവർ എന്നെക്കുറിച്ച് എന്തു വിചാരിക്കും, ഞാൻ പറഞ്ഞത് തെറ്റായോ, എന്റെ രൂപം എങ്ങനെയുണ്ട്...

ജീവിതത്തിന്റെ അടിസ്ഥാന നിയമങ്ങൾ

ഓരോരുത്തരുടെയും ജീവിതം വ്യത്യസ്തമാണ്. ജീവിതത്തോടുള്ള സമീപനവും അതനുസരിച്ച് മാറിക്കൊണ്ടിരിക്കും. എങ്കിലും പൊതുവെ ജീവിതത്തോടുള്ള സമീപനങ്ങൾ അല്ലെങ്കിൽ ജീവിതത്തിന്റെ അടിസ്ഥാനതത്വമെന്ന് പറയുന്നത് ഒന്നുതന്നെയാണ്. ചിലർ വളച്ചുകെട്ടി...

വാടിപ്പോകാതിരിക്കാൻ

ജീവിതത്തിൽ സ്ഥിരമായി നെഗറ്റീവ് ചിന്തകളും പരാതികളും മാത്രം പറയുന്ന ആളുകൾ ഉണ്ടെങ്കിൽ, അത് മനസ്സിന് വലിയ ഭാരമായി തോന്നാം. അത്തരക്കാരുമായി ഇടപെടുന്നത് വളരെ സൂക്ഷ്മവും...

വില

ഉപയോഗിക്കാനുള്ളവയ്ക്കാണ് വിലയുള്ളത്. ഉപയോഗിച്ചുകഴിഞ്ഞവയ്ക്ക് വിലയില്ല. പതിനായിരങ്ങൾ കൊടുത്ത് ടിവിയോ ഫ്രിഡ്ജോ വാഷിംങ് മെഷിനോ വാങ്ങുന്നു. എന്നാൽ നിശ്ചിതകാലം കഴിയുമ്പോൾ അവയ്ക്ക് കേടുപാടുകൾ സംഭവിക്കുകയോ ഉപയോഗശൂന്യമാവുകയോ...

അതിചിന്തകൾ കൊണ്ടെന്തു ഫലം?

സുതർ മാമുനിയോടയോദ്ധ്യയിൽഗതരായോരളവന്നൊരന്തിയിൽഅതിചിന്ത വഹിച്ചു സീത പോയ്സ്ഥിതി ചെയ്താളുടജാന്തവാടിയിൽ'- കുമാരനാശാൻ (ചിന്താവിഷ്ടയായ സീത) ചിന്തിക്കുന്നവരാണ് എല്ലാ മനുഷ്യരും. ചിന്തിക്കുന്നതുകൊണ്ടാണ് പല കാര്യങ്ങളും നമ്മൾ നടപ്പിൽവരുത്തുകയും ക്രിയാത്മകമായ പലതും...