ആരോഗ്യത്തോടെ ജീവിക്കാൻ 6 കാര്യങ്ങൾ

Share post:


പണത്തെയും പ്രശസ്തിയെയുംകാൾ പ്രധാനപ്പെട്ടതാണ് ആരോഗ്യം. പക്ഷേ പലരും ഇക്കാര്യം മനസ്സിലാക്കുന്നില്ല.പണവും പ്രശസ്തിയും ആവശ്യത്തിൽ കൂടുതൽ നേടിക്കഴിഞ്ഞ് ആരോഗ്യം ഇല്ലാതായിക്കഴിയുമ്പോഴാണ് പലരും അതിന്റെ വില തിരിച്ചറിയുന്നത്.  ചെറുപ്രായം മുതൽ ആരോഗ്യകാര്യങ്ങളിൽ അർഹിക്കുന്ന ശ്രദ്ധ കൊടുത്താൽ രോഗങ്ങളിൽ നിന്ന് അകന്നുള്ള ജീവിതം നയിക്കാൻ സാധിക്കും.

ആരോഗ്യത്തോടെ ജീവിക്കാൻ  അത്യാവശ്യമായിട്ടുള്ളത്  വ്യായാമമാണ്. ആഴ്ചയിൽ മൂന്നോ നാലോ തവണയെങ്കിലുമുള്ള വർക്കൗട്ടുകളും കാർഡിയോവാസ്‌ക്കുലർ എക്സർസൈസുകളും ഇതിൽ പെടുന്നു, സമീകൃതമായ ആഹാരമാണ് മറ്റൊന്ന്. ശരീരത്തിന് എല്ലാവിധത്തിലുമുള്ള ഭക്ഷണപദാർത്ഥങ്ങൾ അത്യാവശ്യമാണ്. പച്ചക്കറികൾ, പഴങ്ങൾ, പ്രോട്ടീൻ, നാരുകളടങ്ങിയ ഭക്ഷണം, ഇറച്ചി എല്ലാം ശരീരത്തിന് ആവശ്യമായവയാണ്. മധുരം കുറയ്ക്കുകയാണ് മറ്റൊന്ന്.

ശരീരത്തെ നിർജ്ജലീകരണത്തിന് വിധേയാക്കാതെ സൂക്ഷിക്കുക. അതിന് ആവശ്യത്തിന് വെള്ളം കുടിക്കുക. പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക. 90 ശതമാനം ശ്വാസകോശാർബുദത്തിനും കാരണമായിരിക്കുന്നത് പുകവലിയാണ്. മാത്രവുമല്ല മറ്റ് പലതരത്തിലുള്ള കാൻസറുകൾക്കുള്ള സാധ്യതയും പുകവലി വർദ്ധിപ്പിക്കുന്നുണ്ട്. അമിതമായ മദ്യപാനവും ഉപേക്ഷിക്കേണ്ടതാണ്.

ദിവസവും ഏഴു മണിക്കൂറെങ്കിലും ഉറങ്ങാനും ശ്രദ്ധിക്കണം.

ഇതുകൂടാതെ സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ചില പരിശോധനകളും നടത്തേണ്ടതുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് കോളനോസ്‌ക്കോപ്പി. അമ്പതു വയസ് കഴിയുമ്പോൾ സ്ത്രീകളെയും പുരുഷന്മാരെയും ഒന്നുപോലെ ബാധിക്കാൻ സാധ്യതയുള്ള ഒരു രോഗമാണ് കോളൻ കാൻസർ. പാരമ്പര്യമായി ഇത്തരത്തിലുള്ള കാൻസർ വരാനുള്ള സാധ്യതയുമുണ്ട്.  ത്വക്ക് പരിശോധന നടത്തേണ്ടതും ആവശ്യമാണ്. സ്‌കിൻ കാൻസറിനുള്ള സാധ്യതകളെ ഈ പരിശോധനകൾ കുറയ്ക്കും. 

ശരീരത്തിലെ മറുകുകൾക്കുണ്ടാകുന്ന മാറ്റങ്ങൾക്ക് വേണ്ടത്ര ഗൗരവം നല്കണം. പുരുഷന്മാർ പ്രത്യേകമായി ശ്രദ്ധിക്കേണ്ട ഒരു മേഖലയാണ് പ്രോസ്റ്ററേറ്റിന്റേത്. ഏഴിൽ ഒരാൾക്ക് എന്ന കണക്കിന് പ്രോസ്റ്ററേറ്റ് കാൻസർ പിടിപെടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് 50നും 70 നും ഇടയിൽ പ്രായമുള്ളപുരുഷന്മാർ നിർബന്ധമായും വർഷം തോറും പ്രോസ്റ്ററേറ്റ് പരിശോധന നടത്തിയിരിക്കണം. 40 വയസ് മുതൽ പരിശോധന ആരംഭിക്കാവുന്നതാണ്. തൈറോയ്ഡ് സ്റ്റിമുലേറ്റിംങ് ഹോർമോൺ ടെസ്റ്റ്, ലിവർ എൻസൈം ടെസ്റ്റ്, ലങ് സ്‌ക്രീനിങ്, എക്കോകാർഡിയോഗ്രാം എന്നിവയും നടത്തേണ്ട പരിശോധനകൾ തന്നെ.

Related articles

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്.  ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക ഗുണങ്ങളാണ് ലഭിക്കുന്നത്. ബ്രിട്ടീഷ് ജർണൽ ഓഫ് സ്പോർട്സ് മെഡിസിൻ പറയുന്നതുപ്രകാരം ഓട്ടംവഴി...