നന്നായി ഫോൺ ഉപയോഗിക്കാം

Share post:

മൊബൈൽ ഫോൺ ഒഴിവാക്കിക്കൊണ്ടൊരു ജീവിതം നമുക്കുണ്ടോ? പ്രായഭേദമില്ലാതെ ഇന്ന് എല്ലാവരും മൊബൈലിനൊപ്പമാണ്. കോവിഡ് ഏല്പിച്ച സാമൂഹിക അകലം കണക്കിലെടുത്ത് നേരിട്ടുള്ള അധ്യയനം സാധ്യമാവാതിരുന്നപ്പോൾ കുട്ടികളെ ഒരു ഒഴിയാബാധപോലെ മൊബൈൽ പിടികൂടുകയായിരുന്നു. പുതിയൊരു അധ്യയന വർഷത്തിലും അതുണ്ടാവുമോയെന്ന് ഇപ്പോൾ നിശ്ചയിക്കാൻ കഴിയാത്ത സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അതെന്തായാലും മൊബൈൽ ഫോൺ നന്നായി ഉപയോഗിക്കാൻ അറിയുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. വിവേകപൂർവ്വം ഫോൺ ഉപയോഗിക്കുമ്പോൾഅതുവഴി ആരോഗ്യപ്രശ്നങ്ങൾ ഒഴിവാകുന്നു. 

മൊബൈൽ വഴി ക്ലാസുകളിൽ പങ്കെടുക്കുന്നവർ സ്വഭാവികമായും കുറെ നേരം കഴിയുമ്പോൾ മടുത്തുപോവും.  ഇത്തരമവസരങ്ങളിൽ കിടന്നുകൊണ്ട് ക്ലാസുകളിൽ പങ്കെടുക്കുന്നവരുണ്ട്. നടുവളച്ച് കൂനിക്കൂടി ക്ലാസിലിരിക്കുന്നവരുണ്ട്. ഇതൊക്കെ ഭാവിയിൽ ചില ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. മൊബൈൽ വഴി പഠനം മുന്നോട്ടുകൊണ്ടുപോകുന്നവർ ശരിയായി ഇരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ഏറെ നേരം മൊബൈൽ ഉപയോഗിച്ചുകഴിയുമ്പോൾ കണ്ണിനുംകാതിനും വിശ്രമം കൊടുക്കാൻ മറക്കരുത്. റേഞ്ച് കുറവുള്ളിടത്ത് ഫോണിലൂടെ സംസാരിക്കുകയോ ക്ലാസിൽ പങ്കെടുക്കുകയോ ചെയ്യരുത്. റേഡിയേഷൻ സാധ്യത വർദ്ധിപ്പിക്കാൻ  ഇതു കാരണമാകും. അതുപോലെ ചാർജ് ചെയ്തുകൊണ്ട് ഫോൺ ഉപയോഗിക്കരുത്. തലയണയുടെ സമീപത്ത് ഫോൺവച്ച് കിടന്നുറങ്ങുകയുമരുത്. 

ഇയർഫോണിനും ഹെഡ്ഫോണിനും പകരമായി വയർലസ് ബ്ലൂടൂത്ത് സ്പീക്കറുകൾ ഉപയോഗിക്കുക. ഫോണിന്റെ പ്രകാശം കുറച്ചായിരിക്കണം ഉപയോഗിക്കേണ്ടത്. ഇയർ ഫോണിൻെയും ഹെഡ് ഫോണിന്റെയും വോളിയം കൂട്ടിവച്ച് ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കുക. ആരോഗ്യപ്രശ്നങ്ങൾ മാത്രമല്ല മാനസികപ്രശ്നങ്ങളും ഇതുമൂലം ഉടലെടുക്കുന്നുണ്ട്.

Related articles

അറിയാം Career FOMO

 യുവജനങ്ങളുടെ മനസ്സിൽ കടന്നുവരുന്ന പുതിയതരം ആശങ്കയാണ് career FOMO ഒരുമിച്ചു പഠിച്ചവരും കൂട്ടുകാരുമാണ് അദ്വൈതും ആസിഫും.  ഇന്റർവ്യൂകളിൽ പങ്കെടുത്തതുപോലും ഒരുമിച്ച്. പക്ഷേ ഇന്ന് അദ്വൈത് അവൻ ആഗ്രഹിച്ചതുപോലെ...

അൽഗോരിതങ്ങൾ കവരുന്ന സ്വകാര്യതകൾ

'ഉലക്ക തിന്നാൻ ആയാലും ഒരു വിരലിന്റെ മറ വേണം' എന്നൊരു നാടൻപ്രയോഗം ഉണ്ട്. മനുഷ്യന്റെ പ്രവർത്തനങ്ങൾക്ക്  സ്വകാര്യത ഉണ്ടാകേണ്ടതുണ്ട് എന്നും അതു  നഷ്ടമായാൽ സമൂഹത്തിൽ...

കമന്റ് 

കമന്റടി എന്ന വാക്ക് ആദ്യമായി കേൾക്കുന്നത് കുട്ടിക്കാലത്തെന്നോ ആണ്. പെൺകുട്ടികൾ നടന്നുവരുമ്പോൾ കലുങ്കിലോ  കടത്തിണ്ണയിലോ ഇരുന്ന് സഭ്യമല്ലാത്ത വാക്കുകൾ സംസാരിക്കുന്ന തൊഴിൽരഹിതരും വേണ്ടത്ര പഠിപ്പ്...

ഓൺലൈൻ ഗെയിം;   കെണികൾ പലവിധം

ഓൺലൈൻ ഗെയിം ആപ്പ്  അമ്മ ഡിലീറ്റ് ചെയ്തതിന്റെ പേരിൽ വീടിന് തീകൊളുത്താൻ ശ്രമിച്ച ഒരു കൗമാരക്കാരനെക്കുറിച്ചുള്ള വാർത്ത കഴിഞ്ഞമാസമാണ് റിപ്പോർട്ട് ചെയ്തത്. മൊബൈൽ ഗെയിമിന്റെ...

അധികമായാൽ സോഷ്യൽ മീഡിയയും…

ഏതാനും മണിക്കൂർ നേരത്തേക്ക് നിങ്ങളുടെ ഫോൺ ലോക്കായി എന്ന് വിചാരിക്കുക. അല്ലെങ്കിൽ മൊബൈലിൽ നിങ്ങൾക്ക് ഇന്റർനെറ്റ് കണക്ഷൻ കിട്ടുന്നില്ലെന്നോ പ്ലേ ചെയ്ത വീഡിയോയോ ഫോട്ടോയോ...

ആപ്പിലായ ലോകം

ഒരു കൊറോണ എല്ലാവരെയും ആപ്പിലാക്കിയിരിക്കുന്നു. എല്ലാറ്റിനും ഇപ്പോൾ ആപ്പ് വേണമെത്ര. അടുത്തകാലം വരെ കുട്ടികൾക്ക് മൊബൈലും ടാബും ലാപ്പ് ടോപ്പുമൊക്കെ കൊടുക്കുന്നതിൽ മാതാപിതാക്കൾ മടിയുള്ളവരായിരുന്നു.പക്ഷേ...

നനയാത്ത’കടലാസ് ‘ ചരിത്രമാകുന്നു

സോഷ്യൽ മീഡിയയുമായി പരിചയപ്പെട്ടിട്ടുള്ള ഒരാളുടെ കണ്ണിൽ ഒരിക്കലെങ്കിലും ആ പേര് തടഞ്ഞിട്ടുണ്ടാവും, അതിലെ വരിയും. ഒരിക്കൽ തടഞ്ഞതുകൊണ്ടുതന്നെ പിന്നെയെപ്പോഴെങ്കിലും ആ പേര് കണ്ടാൽ അതിനെ...

സോഷ്യല്‍ മീഡിയാ ഉപയോഗത്തെക്കാള്‍ കുട്ടികള്‍ക്ക് ദോഷം ഉറക്കക്കുറവ്

മക്കളുടെ ഇന്റര്‍നെറ്റ്- മൊബൈല്‍ ഉപയോഗത്തെക്കുറിച്ച് പരാതിപ്പെടുകയും ആകുലപ്പെടുകയും ചെയ്യുന്നവരാണ് മാതാപിതാക്കളിലേറെയും. പക്ഷേ അവരൊരിക്കലും മക്കളുടെ ഉറക്കക്കുറവിനെക്കുറിച്ച് ആശങ്കപ്പെടുന്നതേയില്ല. പക്ഷേ മക്കളുടെ ഉറക്കക്കുറവ്  പ്രധാനപ്രശ്‌നം തന്നെയായി...