പ്രതിരോധ ശേഷി എളുപ്പവഴിയിൽ

Share post:

പ്രതിരോധ ശേഷിയിലുള്ള കുറവാണ് നമ്മെ പല തരം രോഗങ്ങൾ പിടികൂടൂന്നതിനുള്ളപ്രധാന കാരണം. ലോകത്തെ മുഴുവൻ ഭയപ്പെടുത്തുന്ന കൊറോണ വൈറസ് ഉൾപ്പടെയുള്ള രോഗങ്ങളെയും ഒരു പരിധിവരെ പ്രതിരോധ ശേഷിയിലൂടെ നേരിടാം.  വെറുതെ കുറെ ഭക്ഷണം കഴിച്ചുവെന്ന് കരുതി നമുക്ക് ആരോഗ്യമുണ്ടാവണമെന്നില്ല. കഴിക്കുന്ന ഭക്ഷണം പോഷകസമൃദ്ധമായിരിക്കണം. നല്ല ഭക്ഷണം നല്ല ആരോഗ്യം നല്കുന്നു. എങ്കിലും ചില പ്രത്യേക ഭക്ഷണം ശരീരത്തിലെ രോഗപ്രതിരോധ ശേഷി കൂട്ടുന്നവയാണ്. വൈറ്റമിൻ സി അടങ്ങിയിട്ടുള്ള  ഭക്ഷണക്രമം ഇതിന് ശീലിക്കണം. ഹെർബൽ റെമിഡീസും പ്രതിവിധിയാണ്.

മതിയായ ഉറക്കം പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതായി ജർമ്മൻ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഇമ്മ്യൂൺ സിസ്റ്റത്തിലെ ടി സെൽസ് ഉല്പാദിപ്പിക്കാൻ നല്ല ഉറക്കത്തിലൂടെ സാധിക്കുന്നു. ശരീരം ഉറങ്ങുമ്പോൾ  ഊർജ്ജ്വസ്വലമായ  സെല്ലുകൾ ഉല്പാദിപ്പിക്കപ്പെടുന്നു. ഏഴു മുതൽ എട്ടു വരെ മണിക്കൂർ സ്വസ്ഥമായി ഉറങ്ങുന്നവർക്ക് നല്ല പ്രതിരോധ ശേഷി കിട്ടാനുള്ള സാധ്യതയുണ്ട്. ടെൻഷനും പ്രതിരോധ ശേഷിയും തമ്മിൽ ബന്ധമുണ്ടെന്നാണ് ഹാർവാർഡ്  യൂണിവേഴ്‌സിറ്റിയിലെ ആരോഗ്യവിദഗ്ദരുടെ കണ്ടെത്തൽ.

ജീവിതത്തിൽ പലതരം സ്‌ട്രെസുകളിലൂടെ കടന്നുപോകുന്നവരാണ് നമ്മൾ. ഈ സ്‌ട്രെസുകളെല്ലാം പ്രതിരോധശേഷിയെ ദോഷകരമായി ബാധിക്കുന്നു. അതുകൊണ്ട് ഉത്കണ്ഠ വിമുക്തമായ ജീവിതം പ്രതിരോധ ശേഷി കൂട്ടും.
എക്‌സർസൈസും പ്രതിരോധ ശേഷിയും തമ്മിൽ ബന്ധമുണ്ടെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നു. ദിവസം മുപ്പതു മിനിറ്റെങ്കിലും നടക്കുന്നവർക്ക് പ്രതിരോധ ശേഷി കൂടുതലായിരിക്കും.


മദ്യപാനത്തോട് നോ പറയുകയോ അല്ലെങ്കിൽ അത് പരിമിതപ്പെടുത്തുകയോ ആണ് മറ്റൊരു മാർഗ്ഗം.

Related articles

ഉച്ചമയക്കം പതിവാകുമ്പോൾ

ചിലർക്ക് ഊണുകഴിഞ്ഞാലുടനെ കിടക്കണം, ഉറങ്ങണം, എന്നാൽ എല്ലാവർക്കും അതിനുള്ള സൗകര്യമോ സാഹചര്യമോ ഇല്ല. പക്ഷേ അത്തരക്കാരെ പോലും ഊണുകഴിഞ്ഞാലുടനെയുളള ഉറക്കം പിടികൂടാറുണ്ട്. ഓഫീസ് ജോലിക്കാരും...

‘ഫോൺബോഡി’യിലേക്ക് ജീവിതം നീങ്ങുകയാണോ?

കൈകളുടെ ബലം കുറയുന്നു. ഒരു സാധനം പോലും മുറുകെപിടിക്കാൻ കഴിയാത്തവിധത്തിൽ കൈകൾക്ക് ശക്തി കുറഞ്ഞതുപോലെ അനുഭവപ്പെടുന്നു. കാഴ്ച മങ്ങുന്നു. ഇതൊന്നും നിശ്ചിതപ്രായപരിധി കഴിഞ്ഞവരുടെ അവസ്ഥയെക്കുറിച്ചല്ല...

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...