‘അന്ധയല്ല’ ഈ ജില്ലാകളക്ടർ

Share post:

പ്രഞ്ജൽ പാട്ടീൽ ഇന്ത്യയിലെ ആദ്യത്തെ വനിതാ അന്ധ സബ് കളക്ടർ

2019 ഒക്ടോബർ  15 കുടപ്പനക്കുന്ന് സബ് കളക്ടർ ഒാഫീസ്.
അവിടെ ഇന്ന് പുതിയതായി  ഒരു സബ് കളക്ടർ ചാർജ്ജെടുക്കാൻ പോകുന്നു. അതിന്റെ ഒരുക്കങ്ങളാണ്  നടന്നുകൊണ്ടിരിക്കുന്നത്. സോഷ്യൽ ജസ്റ്റീസ് സ്പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകറിന്റെയും ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണന്റെയും നേതൃത്വത്തിലാണ് സ്വീകരണച്ചടങ്ങുകൾ. ഏതാനും നിമിഷങ്ങൾക്കുള്ളിൽ അവിടേയ്ക്ക് പുതിയ സബ് കളക്ടർ എത്തി. പക്ഷേ അതുവരെയുള്ള സബ് കളക്ടർമാർ ആരെയും പോലെയല്ല ഇൗ പുതിയ സബ് കളക്ടർ.  ഇന്ത്യയിലെ തന്നെ ആദ്യത്തെ അന്ധ വനിതാ എെഎഎസ് ഒാഫീസറായ പ്രഞ്ജൽ പാട്ടീലായിരുന്നു ആ ഒാഫീസർ. തന്റെ ആദ്യത്തെ ഒൗദ്യോഗികപദവി പ്രഞ്ജൽ ഏറ്റെടുത്തപ്പോൾ അത് ഒരുപാട് ജീവിതങ്ങൾക്ക് ശുഭപ്രതീക്ഷയുടെയും പ്രചോദനത്തിന്റെയും ചരിത്രനിമിഷമായി മാറുകയായിരുന്നു.

മഹാരാഷ്ട്ര സ്വദേശിനിയായ പ്രഞ്ജൽ എട്ടുവയസുവരെ സാധാരണക്കാരിയായ മറ്റേതൊരു പെൺകുട്ടിയെയും പോലെയായിരുന്നു. പക്ഷേ എട്ടാം വയസിൽ അവൾക്ക് കാഴ്ചശക്തി നഷ്ടമായി. റെറ്റിന ഡിറ്റാച്ച്മെന്റായിരുന്നു കാരണം. റെറ്റിനകളെ വീണ്ടും ബന്ധിപ്പിക്കാൻ ഒാപ്പറേഷൻ നടത്തിയെങ്കിലും ഫലം കണ്ടില്ല. മാത്രവുമല്ല ഒരു വർഷം കഴിഞ്ഞിട്ടും വേദന കുറഞ്ഞതുമില്ല. അതോടെ ഇനി കണ്ണിനെചൊല്ലി പരീക്ഷണം നടത്തേണ്ടതില്ലെന്ന് അവൾ തീരുമാനിച്ചു. എന്നാൽ തോറ്റുപോകാനോ നിരാശപ്പെട്ടിരിക്കാനോ അവൾ തയ്യാറായില്ല. ജീവിതത്തെക്കുറിച്ച് കൂടുതൽ സ്വപ്നങ്ങൾ കണ്ടുതുടങ്ങിയത് ഒരുപക്ഷേ കണ്ണുകളിൽ അന്ധത വിട്ടുപോകാതിരുന്നതിന് ശേഷമായിരിക്കാം. മുംബൈ സെന്റ് സേവിയേഴ്സിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദവും  ഇന്റർനാഷനൽ റിലേഷൻസിൽ ജെഎൻയു വിൽ നിന്ന് ബിരുദാനന്തരബിരുദവും നേടി.

അച്ചടിച്ച പുസ്തകങ്ങൾ വഴിയല്ല വിവിധതരത്തിലുള്ള സോഫ്റ്റ് വെയർ വഴി ഒാഡിയോയിലൂടെയാണ് പ്രഞ്ജൽ പഠിച്ചതു മുഴുവൻ. അച്ഛനും അമ്മയും സഹോദരനും പിന്നെ ഭർത്താവുമെല്ലാം പിന്തുണയുമായി കൂടെയുണ്ടായിരുന്നതും വിജയങ്ങൾ നേടിയെടുക്കാൻ കുറച്ചൊന്നുമല്ല സഹായിച്ചത്.
കുറവുകളുടെ പേരിൽ മാറ്റിനിർത്തപ്പെടുന്നതൊന്നും ആനൂകൂല്യമായി പ്രഞ്ജൽ സ്വീകരിച്ചില്ല. ജോലി എളുപ്പമാക്കുന്ന എല്ലാത്തരം മത്സരങ്ങളിൽ നിന്നും വിട്ടുനില്ക്കുക എന്നതാണ് നയമായി സ്വീകരിച്ചിരിക്കുന്നത്.2017 ലെ സിവിൽ സർവീസ് പരീക്ഷയിൽ 124 ാം റാങ്ക് നേടിയ ഇൗ സബ് കളക്ടർ എറണാകുളം അസിസ്റ്റന്റ് കളക്ടറായും സേവനം അനുഷ്ഠിച്ചിരുന്നു.

2008 ൽ എെഎഎസ് കേഡറിൽ ചേർന്ന മധ്യപ്രദേശിലെ കൃഷ്ണ ഗോപാൽ തിവാരിയാണ് കാഴ്ചവൈകല്യം നേരിടുന്ന ഇന്ത്യയിലെ ആദ്യത്തെ എെഎഎസ് ഒാഫീസർ എന്ന ഖ്യാതി നേടിയത്. 2010 ൽ ആസാം മേഘാലയ കേഡറിൽ ചേർന്ന രാജേഷ് സിംങ് സുപ്രീം കോടതിയിൽ മൂന്നുവർഷം നീണ്ടുനിന്ന നിയമയുദ്ധം നടത്തിയതിന് ശേഷമാണ് ആ നേട്ടം സ്വന്തമാക്കിയത്.

തോറ്റുപോയതായി നമുക്കൊരിക്കലും തോന്നരുത്. നാം നഷ്ടധൈര്യരാകുകയുമരുത്. അദ്ധ്വാനവും പരിശ്രമവും വഴി നമുക്കാവശ്യമെങ്കിൽ എല്ലാ മതിലുകളും പൊളിക്കാൻ കഴിയും. പ്രഞ്ജൽ പാട്ടീലിന്റെ ഇൗ വാക്കുകൾ നമ്മുടെ വഴിത്താരയിൽ ആത്മവിശ്വാസത്തിന്റെ പുതിയ തിരികൾ തെളിക്കട്ടെ.

Related articles

ഒറ്റയ്ക്കും മുന്നോട്ടു പോകാം…

തനിച്ചു നിന്നിട്ടുണ്ടോ എപ്പോഴെങ്കിലും? തനിച്ചായി പോയിട്ടുണ്ടോ എപ്പോഴെങ്കിലും?  ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസു ചെയ്യുന്നതുപോലെയാണ് കാര്യങ്ങൾ. സമീപത്തുനില്ക്കുന്നവരുടെ ദേഹത്ത് ചാരിയും തോളത്ത് കൈയിട്ടും ഗ്രൂപ്പ്...

പച്ചമരത്തണലുകൾ

ജീവന്റെ നിറമാണ് പച്ച ജീവന്റെ നിറവാണ് പച്ച ജീവന്റെ ഗന്ധവും പച്ചതന്നെ. പച്ച ഒന്നിനെയും തകർക്കുന്നില്ല ഒന്നിനെയും തളർത്തുന്നുമില്ല. മറിച്ച് പച്ച സ്വയം തളിർത്തുകൊണ്ടേയിരിക്കുന്നു....

സദാക്കോ സസാക്കിയും  ഒരിഗമിക് കൊക്കുകളും

1945 ഓഗസ്റ്റ് 6. ലിറ്റിൽ ബോയ് എന്ന് പേരിട്ട അണുബോംബ് ജപ്പാനിലെ ഹിരോ ഷിമയിൽ അമേരിക്ക വർഷിച്ചത് അന്നായിരുന്നു. ആ ദുരന്തത്തിൽ മരണടഞ്ഞവരുടെ എണ്ണത്തെക്കാൾ...

പ്രായം നോക്കണ്ട, ഏതു പ്രായത്തിലും വളരാം…

വ്യക്തിത്വവികസനത്തിന് കൃത്യമായ പ്രായമുണ്ടോ? ഇന്ന പ്രായം മുതൽ ഇന്ന പ്രായം വരെ എന്ന്? ഒരിക്കലുമില്ല. ഏതു പ്രായത്തിലും മനസ്സ് വച്ചാൽ, തീരുമാനം നടപ്പിലാക്കിയാൽ വ്യക്തിത്വം...

അതിജീവനത്തിന്റെ സന്തോഷങ്ങൾ

49 ട്രെയിനുകൾ കയറിയിറങ്ങി, ഏഴു മണിക്കൂറുകളോളം റെയിൽവേ ട്രാക്കിൽ കിടന്ന ഒരു വ്യക്തിയെക്കുറിച്ച് അറിയുമ്പോൾ ആദ്യം മനസ്സിൽ തോന്നുന്ന വിചാരം എന്തായിരിക്കും? മരിച്ചുപോയിട്ടുണ്ടാവും. ഇല്ലെങ്കിൽ...

അഗ്‌നി വെളിച്ചം

തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്നൊരു ചൊല്ല് കേട്ടിട്ടില്ലേ? അക്ഷരംപ്രതി അതിനെ ശരിവയ്ക്കുന്ന ജീവിതമാണ് ഉമാ പ്രേമന്റേത്. ജീവിതം നല്കുന്ന തിക്താനുഭവങ്ങളെ എത്രത്തോളം  വിമലീകരിക്കുകയും...

രാജ്യം കാക്കുന്ന വനിത

പട്ടാളത്തിലെന്താണ് പെണ്ണിന് കാര്യമെന്ന് ചോദിക്കരുത്. ഇനി പട്ടാളത്തിലും പെണ്ണിന് കാര്യമൊക്കെയുണ്ട്.രാജ്യം കാക്കുന്ന പട്ടാളക്കാരെക്കുറിച്ചേ കൂടുതലാളുകൾക്കും പരിചയമുള്ളൂ. മിലിട്ടറി നഴ്സ്, ഡോക്ടർ തുടങ്ങിയ തസ്തികകൾക്കപ്പുറത്തേക്ക് പട്ടാളത്തിന്റെ...

വെറുതെ

കൃത്യമായി പ്ലാൻ ചെയ്യുന്നത് അനുസരിച്ച്  രൂപപ്പെടുത്തിയെടുക്കാവുന്ന ഒന്നാണോ ജീവിതം? വിചാരിക്കുന്നതുപോലെയും പദ്ധതിയിടുന്നതുപോലെയും ആസൂത്രണം ചെയ്യുന്നതുപോലെയും മാത്രമാണോ ജീവിതങ്ങളിൽ സംഭവിക്കുന്നത്?  ഇല്ല എന്നാണ് ഇപ്പോഴത്തെ മറുപടി....