തോള്‍വേദന അകറ്റാന്‍

Share post:

ഏറ്റവും കൂടുതല്‍ ചലനശേഷിയുള്ള സന്ധികളിലോന്നാണ് തോള്‍സന്ധി (ഷോള്‍ഡര്‍ ജോയിന്റ്). തോളിന്റെ എല്ലാ ദിശകളിലേയ്ക്കുമുള്ള ചലനം എളുപ്പമാക്കുന്നത് ബോള്‍ ആന്‍ഡ് സോക്കറ്റ് ജോയിന്‍റ് സംവിധാനമാണ്. എന്നാല്‍, തെറ്റായ ശാരീരികനിലകളും, അമിത ആയാസവും തോള്‍സന്ധിയുടെ ഘടനയ്ക്ക് തകരാര്‍ ഉണ്ടാക്കാം. ഇത് തോള്‍വേദനയായും കൈവേദനയായും പ്രകടമാകാന്‍ സാധ്യതയുണ്ട്. കൈ മുകളിലേയ്ക്ക് ഉയര്‍ത്തുമ്പോഴും, വസ്ത്രം ധരിക്കുമ്പോഴും അമിതമായ വേദന അനുഭവിക്കുന്നതിനെ തുടര്‍ന്ന് കൈ അനക്കാതെ വയ്ക്കുന്നത് തോള്‍സന്ധിയുടെ പിടുത്തത്തിനും (സ്റ്റിഫ്നെസ്സ്) ചലനക്ഷമത കുറയ്ക്കുന്നതിനും ഇടയാക്കും.

അമിത ആയാസത്തെ തുടര്‍ന്ന് തോള്‍സന്ധിയ്ക്ക് ചുറ്റുമുള്ള പേശികള്‍ക്ക് അമിതമായ വലിച്ചില്‍, ഉളുക്ക്, പേശികളുടെ പിടുത്തം ഇവയെല്ലാം വിട്ടുമാറാത്ത തോള്‍വേദനയ്ക്ക് കാരണമാകാന്‍ സാധ്യതയുണ്ട്. കൂടാതെ തോള്‍സന്ധിയ്ക്കുണ്ടാകുന്ന നീര്‍ക്കെട്ട് തോള്‍വേദനയ്ക്കും കാരണമാകാം. തെറ്റായ ശാരീരിക നിലകള്‍ ഒഴിവാക്കുന്നതും, തോള്‍സന്ധിയ്ക്ക് അമിതസമ്മര്‍ദ്ദമുണ്ടാകാതെ നോക്കുന്നതും വേദനകള്‍ ഒഴിവാക്കാന്‍ സഹായിക്കും. ചില കരുതലുകള്‍ തോള്‍ വേദന ഒഴിവാക്കാന്‍ ഉപകരിക്കും.

  • തെറ്റായ ശാരീരിക നിലകള്‍ (അകലെനിന്ന് ബസിന്റെ കമ്പിയില്‍ എത്തിപ്പിടിക്കുന്നതുപോലെയും, ഭാരം തെറ്റായ രീതിയില്‍ ഉയര്‍ത്തുന്നത് പോലെയുമുള്ള ആയാസകരമായ പോസുകള്‍) ഒഴിവാക്കുക.
  • ഐസ് പാക്കുകള്‍ വേദനയുള്ള ഭാഗങ്ങളില്‍ വെയ്ക്കുന്നത് നീര്‍ക്കെട്ട് കുറയാന്‍ സഹായിക്കും.
  • വേദന ശമിപ്പിക്കാനുള്ള ലേപനങ്ങള്‍ പുറമേ പുരട്ടാവുന്നതാണ്.
  • വേദന കുറഞ്ഞതിനു ശേഷം തോളിന്റെ ക്രമമായ ചലനങ്ങള്‍ പേശികളെ ബലപ്പെടുത്തുകയും, സന്ധികളുടെ ചലനശേഷി നിലനിര്‍ത്തുകയും ചെയ്യും.
  • ലഘുവ്യായാമങ്ങള്‍ ഫലം ചെയ്യും. കൈകള്‍ മുകളിലേയ്ക്കും, താഴേയ്ക്കും ക്രമമായി ചലിപ്പിക്കുന്നതും കൈകള്‍ തോളില്‍ വെച്ചുകൊണ്ട് മുമ്പിലേയ്ക്കും, പിറകിലേയ്ക്കും ലഘുവായി കറക്കുന്നതും നല്ലതാണ്. വ്യായാമം ചെയ്യുന്നതിന് ഫിസിയോതെറാപ്പിസ്റ്റിന്റെ വിദഗ്ധനിര്‍ദ്ദേശം തേടുന്നത് നല്ലതാണ്.

Related articles

ഉച്ചമയക്കം പതിവാകുമ്പോൾ

ചിലർക്ക് ഊണുകഴിഞ്ഞാലുടനെ കിടക്കണം, ഉറങ്ങണം, എന്നാൽ എല്ലാവർക്കും അതിനുള്ള സൗകര്യമോ സാഹചര്യമോ ഇല്ല. പക്ഷേ അത്തരക്കാരെ പോലും ഊണുകഴിഞ്ഞാലുടനെയുളള ഉറക്കം പിടികൂടാറുണ്ട്. ഓഫീസ് ജോലിക്കാരും...

‘ഫോൺബോഡി’യിലേക്ക് ജീവിതം നീങ്ങുകയാണോ?

കൈകളുടെ ബലം കുറയുന്നു. ഒരു സാധനം പോലും മുറുകെപിടിക്കാൻ കഴിയാത്തവിധത്തിൽ കൈകൾക്ക് ശക്തി കുറഞ്ഞതുപോലെ അനുഭവപ്പെടുന്നു. കാഴ്ച മങ്ങുന്നു. ഇതൊന്നും നിശ്ചിതപ്രായപരിധി കഴിഞ്ഞവരുടെ അവസ്ഥയെക്കുറിച്ചല്ല...

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...