വിശ്വാസ്യത നേടാനുള്ള ചില വഴികള്‍

Share post:

വിശ്വാസ്യത പുലര്‍ത്തുക എന്ന് പറയാന്‍ എളുപ്പമാണ്.  പക്ഷെ, അത് നേടാന്‍ ദീര്‍ഘകാലം പ്രവര്‍ത്തിക്കേണ്ടതുണ്ട്. വളരെ പണിപ്പെട്ടുണ്ടാക്കിയ വിശ്വാസ്യത ഒരു ക്ഷണം കൊണ്ട് തകര്‍ന്നു പോയെന്നു വരാം. പളുങ്ക് പാത്രം പോലെയാണത്. പൊട്ടിയാല്‍ ഒട്ടിച്ചു ചേര്‍ക്കാം. പക്ഷെ, ഒരിക്കലും പഴയത് പോലെയാവില്ല. വിശ്വാസ്യത നേടാന്‍ ചില വഴികള്‍:

  • കഴിയാത്ത കാര്യം സാധിച്ചു കൊടുക്കാമെന്നു വാഗ്ദാനം ചെയ്യരുത്.
  • കഴിയുമെന്ന് കരുതുന്നതിനേക്കാള്‍ കുറച്ച് വാഗ്ദാനം ചെയ്ത്, അന്യര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ ചെയ്തു കൊടുക്കുക.
  • ഓരോ സാഹചര്യത്തിലും നിങ്ങള്‍ പെരുമാറുന്നത് എങ്ങനെയാവുമെന്ന ധാരണ സൃഷ്ടിച്ചു നിലനിര്‍ത്തുക.
  • കൃത്യവിലോപത്തിനു ഒഴികഴിവ് പറയേണ്ട സാഹചര്യം ഒഴിവാക്കുക. വാക്ക് പാലിക്കുക.
  • അര്‍ഹിക്കുന്നവരോട് കരുണ കാണിക്കുക.
  • ഒറ്റയാനാകാതെ, സമ്പര്‍ക്കം പുലര്‍ത്തുക.
  • വിശ്വസിക്കാന്‍ കൊള്ളാവുന്നയാളാണെന്ന തരത്തില്‍മാത്രം പെരുമാറുക. ആരെയും ചതിക്കരുത്.
  • ആത്മപ്രശംസ ഒഴിവാക്കുക.
  • കൃത്യനിഷ്ഠ പുലര്‍ത്തുക.
  • പ്രവര്‍ത്തനരംഗത്തെ ഏറ്റവും പുതിയ അറിവുകള്‍ സമ്പാദിക്കുക.
  • അര്‍ഹതയെ അംഗീകരിക്കുക.
  • മറക്കാനും, ക്ഷമിക്കാനും ശീലിക്കുക.
  • സഹായിച്ചവരോട് നന്ദി പറയുക.
  • അന്യരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടരുത്.
  • “എനിക്ക് തെറ്റ് പറ്റി” എന്ന മൂന്നു വാക്കുകള്‍ പറയാന്‍ മടി കാണിക്കരുത്. ഇത്തരം ക്ഷമാപണം നിങ്ങളിലുള്ള വിശ്വാസ്യത കൂട്ടുകയേയുള്ളൂ.

Related articles

പ്രായമായിട്ടും പ്രായമാകാത്തവർ

ഭൂരിപക്ഷംപേരും ഭയക്കുന്ന ഒരു കാര്യമാണ് പ്രായം. ഓരോ വർഷം കഴിയുംതോറും മാത്രമല്ല ഓരോ ദിവസം കഴിയുംതോറും പ്രായമേറുകയാണല്ലോ എന്ന ചിന്ത മഥിക്കുന്നവർ ഏറെയാണ്. പ്രത്യേകിച്ച്...

എങ്ങനെ സംസാരിക്കണം?

സംസാരം ഒരു കലയാണ്. നല്ലതുപോലെ സംസാരിക്കുന്നവർ വളരെ പെട്ടെന്ന് നമ്മുടെ ഹൃദയം പിടിച്ചെടുക്കും. എല്ലാവരും സംസാരിക്കാറുണ്ടെങ്കിലും എല്ലാവരുടെയും സംസാരം നമ്മെ സ്പർശിക്കാറില്ല. സംസാരം ആകർഷകമാക്കണമെന്നാണ്...

ഓരോ ദിവസവും ഫലദായകമാക്കാൻ

ഒരു ദിവസം ഉറങ്ങിയെണീറ്റുവരുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്ന ചിന്തകൾ ആ ദിവസത്തെ മുഴുവൻ സ്വാധീനിക്കാറുണ്ട്. നല്ല ചിന്തകളുമായിട്ടാണ് ഉറങ്ങിയെണീറ്റുവരുന്നതെങ്കിൽ ആ ദിവസം മുഴുവൻ...

പിന്തിരിഞ്ഞോടരുത് !

പരാജയങ്ങൾ വിജയത്തിന്റെ ചവിട്ടുപടിയാണെന്ന് പറയുമ്പോഴും, ആദ്യത്തെ പരാജയത്തിൽ തന്നെ മനസ്സു മടുക്കുന്നവനാണ് നമ്മിൽ പലരും, മനസ്സുറപ്പിച്ച ആ വിജയത്തിലെത്തിച്ചേരുവാൻ വേണ്ടി പലപ്പോഴും നാം  വീണ്ടും...

സ്വയം ഉയരുക

മറ്റുള്ളവർ വളർത്തുമെന്ന് കരുതി കാത്തിരിക്കുന്നതാണ് ജീവിതത്തിൽ മനുഷ്യർ ചെയ്യുന്ന വലിയ അബദ്ധങ്ങളിലൊന്ന്. ആരും ആരെയും വളർത്തുകയില്ല, ചിലപ്പോൾ വളരാൻ ചില ക്രമീകരണങ്ങൾ ചെയ്തുകൊടുത്തേക്കാം. അത്രമാത്രം.  ഒരു...

നന്നാകാൻ നാളെവരെ കാത്തിരിക്കേണ്ട

നല്ലതാകാൻ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നവരാണ് പലരും. പ്രവൃത്തിക്കാനും അവർ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നു. ഫലമോ നാളെയെന്നത് നീണ്ടുനീണ്ടുപോകുന്നു. അതുകൊണ്ടാണ് പഴമക്കാർ പറഞ്ഞിരുന്നത് 'നാളെ നാളെ നീളെ നീളെ'യെന്ന്....

സേവിങ്ങ്‌സ് എത്ര ഉണ്ട്..? 

ചോദ്യം കേട്ടാൽ ഓർമ തനിയെ ബാങ്കിലേക്ക് പോകും. സേവിങ്ങ്‌സ് അഥവാ നിക്ഷേപം എന്നതു  പണം മാത്രമാണ് എന്നതാണു പ്രബലമായ ചിന്ത. സൂക്ഷിച്ചുപയോഗിച്ചു 'സേവ്' ചെയ്യേണ്ടതായ...

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന സ്വപ്‌നങ്ങൾ ഫലിക്കും എന്നതാണ്. സ്വപ്‌നങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങുന്നത് ആറാം ക്ലാസിൽ...