കാവാലം ദേശത്തെ കലാഹൃദയം!

Share post:

കുട്ടനാടന്‍ കായലാല്‍ ചുറ്റപ്പെട്ട കാവാലം ദേശം…അവിടെ ഭൂജാതനായ കാവാലം നാരായണപ്പണിക്കര്‍…കവിത്വം, നാടകത്തം എന്നിവയാല്‍ സാംസ്ക്കാരികകേരളത്തിന്‍റെ കലാമുഖപുസ്തകത്തില്‍ നിറവുള്ള അക്ഷരങ്ങളാല്‍ എഴുതപ്പെട്ടു, അദ്ദേഹത്തിന്റെ നാമം!

മനോഹരമായ, തനിമയാര്‍ന്ന പ്രകൃതിയുടെ മടിത്തട്ടില്‍ പിറന്ന വ്യക്തിത്വമായതുകൊണ്ടുതന്നെയാവണം കാവാലം നാരായണപ്പണിക്കര്‍ നാടന്‍ ശീലുകളുടെയും, നാട്ടുകലകളുടെയും കൂട്ടുകാരനായത്. കേരളസംഗീതനാടക അക്കാദമിയുടെ അമരത്തേയ്ക്ക് എത്തിയപ്പോഴും അദ്ദേഹം നാടന്‍കലകളിലൂടെ അനുസ്യൂതം സഞ്ചരിച്ചു. മലയാള നാടന്‍കലകള്‍ക്കും, നാടകലോകത്തും അദ്ദേഹത്തിന്റെ സ്ഥാനലബ്ധി പകര്‍ന്നു കൊടുത്തത് ഉണര്‍വ്വിന്റെ പുതിയൊരു മുഖമായിരുന്നു.

ഇതിനിടെ സിനിമാഗാനരംഗത്തേയ്ക്കും പുത്തനൊരു ശൈലിയുമായി കാവാലം നാരായണപ്പണിക്കര്‍ രംഗപ്രവേശം ചെയ്തു. ജി അരവിന്ദനുമായുള്ള കൂട്ടുകെട്ടിലൂടെ സിനിമയില്‍ തുടക്കമിട്ടപ്പോള്‍ പകര്‍ന്നാടിയത് നാട്ടുഗന്ധമുള്ള സുന്ദരമായ ഗാനങ്ങളാണ്. “മുക്കുറ്റിയും, തിരുതാളിയും, കാടും, പാടലും” ഒക്കെ നിറഞ്ഞ കേരളമണ്ണിന്റെ ഹരിതാഭമായ ചാരുത കാവാലത്തിന്റെ നാടന്‍ വരികളിലൂടെ മലയാളികളുടെ ഗൃഹാതുരതയായി മാറി. “കറുകറെ കാര്‍മുകില്‍ കൊമ്പനാനപ്പുറത്തേറിയെഴുന്നള്ളും മൂര്‍ത്തേ…” (ചിത്രം:കുമ്മാട്ടി), പൂവാങ്കുഴലി പെണ്ണിനുണ്ടൊരു കിളുന്നു പോലുള്ള മനസ്സ്..” (വാടകയ്ക്കൊരു ഹൃദയം), മര്‍മ്മരം, രതിനിര്‍വ്വേദം, ആലോലം തുടങ്ങിയ ചിത്രങ്ങളിലെ   മലയാളികള്‍ ഒരിക്കലും വിസ്മരിക്കാത്ത ഗാനങ്ങള്‍ ഏതെടുത്തു നോക്കിയാലും അതില്‍ കാവാലത്തെ ചുറ്റിക്കിടക്കുന്ന കുട്ടനാടന്‍ കായലിന്‍റെ കൈരളിഗന്ധം കലര്‍ന്നിട്ടുണ്ട്.

സാംസ്ക്കാരിക കേരളത്തിന്‍റെ അഭിമാനകരമായ കലാനേട്ടങ്ങളുടെ പട്ടികയില്‍ കാവാലം നാരായണപ്പണിക്കര്‍ ഒരുക്കിയ മലയാള – സംസ്കൃത നാടകങ്ങളുടെ കയ്യൊപ്പുകള്‍ മുന്‍നിരയില്‍തന്നെയുണ്ട്. കാവാലം നാരായണപ്പണിക്കര്‍ തന്‍റെ നാടകങ്ങളിലൂടെ പുരാണങ്ങളുടെ വേറിട്ടൊരു ദൃശ്യപരതയാണ് കാഴ്ച വെച്ചത്.

ജീവിച്ചിരുന്ന കാലമത്രയും കലാസപര്യയ്ക്കായി, കലാകേരളത്തിനു അകക്കാമ്പുള്ള സംഭാവനകള്‍ നല്‍കിയ കാവാലം നാരായണപ്പണിക്കര്‍ എന്ന മഹാനുഭാവന്റെ അഭൗമവ്യക്തിത്വത്തിനു മുമ്പില്‍ സ്മരണാഞ്ജലി!

(2019 ജൂണ്‍ 26 – ന് കാവാലം നാരായണപ്പണിക്കര്‍ അന്തരിച്ചിട്ട് മൂന്നു വര്‍ഷം തികയുന്നു!)

Related articles

മഴയേ മഴ…

വികാരങ്ങളെ അതേ തീവ്രതയോടെ പ്രേക്ഷക മനസുകളിൽ എത്തിക്കുവാൻ മഴ ഒരു പ്രധാനഘടകമായി മലയാളസിനിമയിൽ പലയിടത്തും ഉപയോഗിച്ചിട്ടുണ്ട്. അതേക്കുറിച്ചുപറയുമ്പോൾ പലരുടെയും മനസ്സിലേക്ക് ആദ്യം കടന്നുവരുന്നത്  പത്മരാജൻ...

എന്റെ അച്ചെ

എന്റെ പിതാവിനെ ഞങ്ങൾ വിളിച്ചിരുന്നത് അച്ചെ എന്നാണ്. അച്ചെ വാത്സല്യനിധിയായ ഒരു പിതാവായിരുന്നു. അച്ചെയും അമ്മച്ചിയും ഒരുമിച്ചുള്ള ജീവിതം ഞങ്ങൾ കുട്ടികൾക്ക് അക്ഷരാർത്ഥത്തിൽ സ്വർഗ്ഗതുല്യമായിരുന്നു....

വായനയായും എഴുത്തായും കലയായും…

എനിക്കോർമ വയ്ക്കുമ്പോൾ എന്റെ വീട് കലാസാന്ദ്രവും പുസ്തക നിബിഡവുമായിരുന്നു. വീട്ടിലെ പുസ്തകങ്ങളിൽനിന്നു ദൂരെയായിരുന്നില്ല ഞങ്ങളുടെ ലൈബ്രറിയിലെ പുസ്തകങ്ങൾ. കോട്ടയം ജില്ലയിലെ വാഴൂർ ചാമംപതാൽ കന്നുകുഴി...

ഞങ്ങളുടെ ‘കളിയച്ഛൻ’

മഹാന്മാരുടെ ലക്ഷണമായി പറഞ്ഞുകേൾക്കുന്നത് അവരുടെ ഉള്ളം മൃദുവും പുറം കഠിനവുമായിരിക്കും എന്നാണ്. ഏതൊരു പ്രതികൂലത്തെയും നേരിടാനുള്ള കരുത്ത് അവരുടെ ഓരോ പ്രവൃത്തികൾ കൊണ്ടും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കും....

”ആ കണ്ണീരിൽ എന്റെ എല്ലാ പരിഭവവും അലിഞ്ഞു”

എന്നിലെ സംഗീതജ്ഞന്റെ ജീവിതത്തെ രൂപപ്പെടുത്തിയത് അമ്മയാണ്. കാരണം സംഗീതത്തിന്റെ ആദ്യതാളവും രാഗവും അമ്മയുടെ ഹൃദയത്തോടു ചേർന്നുനിന്നാണ് ഞാൻ ഒപ്പിയെടുത്തത്. പക്ഷേ ഞാൻ എന്ന വ്യക്തിയെ...

ഓര്‍മ്മ

സുഗതകുമാരിയുടെ കവിതയിലെ ആശയമെടുത്തു പറഞ്ഞാല്‍ നടന്ന വഴികളോടും അനുഭവിച്ച തണലിനോടും കൊണ്ട വെയിലിനോടും എല്ലാം നന്ദിയുണ്ടാവണം. അല്ലെങ്കില്‍ അതിന്റെയെല്ലാം ഓര്‍മ്മകള്‍ ഉള്ളില്‍ സൂക്ഷിക്കണം.പക്ഷേ എത്രയോ...

മകന്റെ മൃതദേഹവുമായി ശ്മശാനത്തിലേക്ക്…

വർഷമെത്രയോ കഴിഞ്ഞുപോയിരിക്കുന്നു, ഇരുപതോ ഇരുപത്തിരണ്ടോ.. എന്നിട്ടും നെഞ്ചിൽ ഒരു മരണത്തിന്റെ വടുക്കൾ ഇന്നും ഉണങ്ങിയിട്ടില്ല. ജീവനറ്റ മൃതദേഹവുമായി തൈക്കാട് ശ്മശാനത്തിലേക്ക് യാത്രയായപ്പോൾ നെഞ്ചിലമർന്ന ആ...

ബേപ്പൂര്‍ സുല്‍ത്താന്‍ – മാംഗോസ്റ്റീന്‍ ചുവട്ടിലെ മാനവികത

അങ്ങ് തെക്കന്‍നാട്ടില്‍നിന്നും വൈക്കത്തുകാരന്‍ ബഷീര്‍ ഇങ്ങു മലബാറില്‍ കോഴിക്കോട് ബേപ്പൂരിലെ സുല്‍ത്താനായി സ്വയം അവരോധിതനായത് വിവാഹശേഷമാണ്. വേറിട്ടൊരു സിംഹാസനം സ്വയം തീര്‍ത്തുകൊണ്ട് നാടന്‍ശീലുകളാല്‍ കഥകള്‍...