ചക്ക കേമനാണ് കേട്ടോ

Share post:

അടുത്തകാലം വരെ പിന്തള്ളപ്പെട്ടു കഴിഞ്ഞിരുന്ന ഒരു ഫലം ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും പരിഗണനയും നേടിയെടുത്ത അത്ഭുതകരമായ കാഴ്ചയാണ് ചക്കയെ സംബന്ധിച്ചുള്ളത്. ഇന്ന് ചക്ക നമ്മുടെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. എങ്ങനെയാണ് അത് സാധ്യമായത്? ചക്കയുടെ ഗുണഗണങ്ങള്‍ തെളിയിക്കപ്പെട്ട വസ്തുതയാണ് എന്നതുകൊണ്ട് തന്നെ.
 എന്തൊക്കെയാണ് ചക്കയുടെ ഗുണഗണങ്ങള്‍. നമുക്ക് ഓരോന്നായി പരിശോധിക്കാം. ഒന്നാമതായി ചക്കയില്‍ വിഷാംശം തെല്ലും ഇല്ല എന്നതാണ്. നമ്മുടെ നാട്ടില്‍ സുലഭവുമാണ്.

 ഇനി ചക്കയുടെ ഗുണഗണങ്ങള്‍ പരിശോധിക്കാം. അത് എങ്ങനെയാണ് ആരോഗ്യത്തിന് അത്യുത്തമം ആകുന്നതെന്നും നോക്കാം. വൈറ്റമിന്‍ എ, സി തയാമിന്‍, പൊട്ടാസ്യം , കാല്‍സ്യം, അയണ്‍, നിയാസിന്‍, സിങ്ക് എന്നിവയെല്ലാം അടങ്ങിയ ഫലമാണ് ചക്ക. ചക്കയിലെ പൊട്ടാസ്യം ബിപി കുറയ്ക്കുമ്പോള്‍ ജീവകം ബി-6 ഹൃദയസംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കുന്നു. ചക്കയിലെ ഇരുമ്പ് വിളര്‍ച്ചക്കുറവ് പരിഹരിക്കുന്നു. അതുപോലെ നാരുകള്‍ ദഹനപ്രക്രിയയെയും ഹൃദയപ്രശ്‌നങ്ങളെയും പരിഹരിക്കുന്നു. പ്രമേഹരോഗികള്‍ക്ക് മധുരം നിഷിദ്ധമാകുമ്പോഴും ചക്കപ്പഴം പ്രമേഹരോഗികള്‍ക്ക് ദോഷം ചെയ്യുന്നില്ല. പ്രമേഹരോഗികളിലെ ഗ്ലൂക്കോസ്‌ടോളറന്‍സ് മെച്ചപ്പെടുത്താനും ചക്കപ്പഴത്തിനു കഴിവുണ്ടത്രെ. ജീവകങ്ങളും ധാതുക്കളും ചക്കയിലുണ്ട്. ചക്ക മാത്രമല്ല പ്ലാവില പോലും പ്രയോജനപ്രദമാണ് എന്നറിയുമ്പോഴാണ് പ്ലാവിന്റെയും ചക്കയുടെയും ശക്തി നമ്മെ അത്ഭുതപ്പെടുത്തുന്നത്. പ്രമേഹരോഗികള്‍ക്കാണ് പ്ലാവില പ്രയോജനപ്പെടുന്നത്.

 പഴയകാല തലമുറയുടെ ആരോഗ്യത്തിന്റെ രഹസ്യങ്ങളിലൊന്ന്  ഭക്ഷണമേശയിലെ ചക്കയായിരുന്നുവെന്ന് അവരുമായുള്ള സംസാരത്തിലൂടെ നമുക്ക് മനസ്സിലാക്കാന്‍ കഴിയും. ചക്കയുടെ സീസണില്‍ ചക്കപ്പഴമായും ചക്ക പുഴുങ്ങിയതും ചക്കതോരനും ചക്കക്കുരു കറിയായും ചക്കയുടെ എത്രയോ വിഭവങ്ങളാണ് ഉണ്ടാക്കിയിരുന്നത്. പിന്നീടെന്നോ അവയെല്ലാം അത്ര നല്ലതല്ലെന്നോ മാന്യമല്ലെന്നോ തെറ്റായധാരണ നമ്മുടെ ഉളളില്‍ കടന്നുകൂടി. പക്ഷേ കാലം ചക്ക കേമനാണെന്ന് തെളിയിച്ചു. അതുകൊണ്ടാണല്ലോ വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പോലും ചക്കയും ചക്കഉല്പന്നങ്ങളും ഇടം പിടിച്ചിരിക്കുന്നത്. അതെ ചക്ക തന്റെ പ്രതാപം തിരിച്ചുപിടിച്ചിരിക്കുന്നു

Related articles

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്.  ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക ഗുണങ്ങളാണ് ലഭിക്കുന്നത്. ബ്രിട്ടീഷ് ജർണൽ ഓഫ് സ്പോർട്സ് മെഡിസിൻ പറയുന്നതുപ്രകാരം ഓട്ടംവഴി...