ഉറക്കകുറവോ പരിഹാരമുണ്ട്

Share post:

പലരെയും പലകാരണങ്ങള്‍ കൊണ്ടും പിടികൂടുന്ന ഒന്നാണ് ഉറക്കക്കുറവ്. എന്നാല്‍ ജീവിതരീതിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ ഒരുപരിധി വരെ ഉറക്കക്കുറവ് പരിഹരിക്കാന്‍ കഴിയും. അതിലൊന്നാണ് കൃത്യസമയത്ത് ഉറങ്ങാന്‍ കിടക്കുന്നത്.

അവിചാരിചതമായ കാരണങ്ങളൊഴിച്ച് മിക്കദിവസവും കിടക്കാന്‍ പോകുന്നതിനും ഉറങ്ങിയെണീല്ക്കുന്നതിനും കൃത്യസമയം നിശ്ചയിക്കണം. അതനുസരിച്ച് ശരീരം പിന്നീട് പ്രതികരിച്ചുതുടങ്ങും. രാത്രിയില്‍ കിടക്കാന്‍ പോകുന്നതിന് മുമ്പ് ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നതും നല്ലതാണ്. പാല്‍ കുടിക്കണം എന്ന് മാത്രമല്ല വൈകുന്നേരത്തിന് ശേഷം കാപ്പിയോ മദ്യമോ കുടിക്കാതിരിക്കാനും ശ്രദ്ധിക്കണം. ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ടിവി കാണലോ മൊബൈല്‍ ഫോണോ വേണ്ട. മൊബൈല്‍ ഫോണില്‍ നിന്നുള്ള പ്രകാശം കണ്ണുകള്‍ക്ക് അസ്വസ്ഥത സമ്മാനിക്കുകയും അത് ഉറക്കത്തിന് തടസ്സമാകുകയും ചെയ്യും.

ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് മൊബൈല്‍ തലയുടെ ഭാഗത്ത് നിന്ന് മാറ്റിവയ്ക്കാനും ശ്രദ്ധിക്കണം. വ്യായാമം, യോഗ എന്നിവ പരിശീലിക്കുന്നത് ഉറക്കത്തിന് ഏറെ ഗുണം ചെയ്യും. പ്രധാനമായും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഭക്ഷണം കഴിച്ചയുടന്‍ ഉറങ്ങാതിരിക്കുക എന്നതാണ്. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കുകയാണെങ്കില്‍ ഉറക്കം അകലെയല്ലാതിരിക്കും. തീര്‍ച്ച

Related articles

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്.  ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക ഗുണങ്ങളാണ് ലഭിക്കുന്നത്. ബ്രിട്ടീഷ് ജർണൽ ഓഫ് സ്പോർട്സ് മെഡിസിൻ പറയുന്നതുപ്രകാരം ഓട്ടംവഴി...