ഗര്‍ഭിണികള്‍ എന്തുകൊണ്ട് ചിക്കന്‍ പോക്‌സിനെ പേടിക്കണം?

Share post:

വേനല്‍ കടുത്തു, പല സ്ഥലങ്ങളിലും ചിക്കന്‍ പോക്‌സ് പടര്‍ന്നുപിടിച്ചതായി വാര്‍ത്തകളും വരുന്നുണ്ട്. വേനല്‍ക്കാല രോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ചിക്കന്‍ പോക്‌സ്.
വൈറസ് രോഗമായ ഇത് പനിയും കുമിളകളുമായിട്ടാണ് ആരംഭിക്കുന്നത്. ശ്വാസോച്ഛാസം, സ്പര്‍ശനം, തുമ്മല്‍, ചുമ എന്നിവയിലൂടെ പകരപ്പെടുന്ന ഈ രോഗം ഏറ്റവും അധികം സൂക്ഷിക്കേണ്ടത് ഗര്‍ഭിണികള്‍ ആയിട്ടുള്ളവരാണ്.

കാരണം ഗര്‍ഭിണികളില്‍ ആദ്യമാസങ്ങളില്‍ ചിക്കന്‍ പോക്‌സ്  വന്നാല്‍ ഒമ്പതു ശതമാനംപേരുടെയും കുഞ്ഞുങ്ങള്‍ക്ക് ജനനവൈകല്യം വരാം. അതില്‍ 0.7 മുതല്‍ 2 ശതമാനം വരെയുള്ളവരില്‍ ഗുരുതരമായ ജനനവൈകല്യത്തിനും സാധ്യതയുണ്ട്. ഇത്തരം ചില അപകടങ്ങള്‍  ഉള്ളതുകൊണ്ടാണ് രോഗബാധിതരെ ഗര്‍ഭിണികള്‍ സന്ദര്‍ശിക്കരുതെന്നും രോഗബാധിതരുള്ള വീടുകളില്‍ നിന്ന് ഗര്‍ഭിണികളെ മാറ്റണമെന്നും പറയുന്നത്. 

തനിയെ മാറുന്ന രോഗമാണെങ്കിലും ചിലരില്‍ ചിക്കന്‍പോക്‌സ് സങ്കീര്‍ണ്ണമായി മാറാറുണ്ട്. തലച്ചോറിന് പഴുപ്പ്, നീര്‍ക്കെട്ട്, റൈസ് സിന്‍ഡ്രോം  എന്നിവയാണ് ആ സങ്കീര്‍ണ്ണതകള്‍.
അതുകൊണ്ട് മതിയായ ശ്രദ്ധയും ചികിത്സയും ചിക്കന്‍ പോക്‌സിന് നല്കിയിരിക്കണം. രോഗപ്രതിരോധശേഷി കുറഞ്ഞവരിലും സ്റ്റിറോയ്ഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവരിലും രോഗം പ്രശ്‌നമാകാറുണ്ട്.  പഴവര്‍ഗ്ഗങ്ങളും വെജിറ്റേറിയന്‍ ഭക്ഷണവും കഴിച്ച് വീടിനുള്ളില്‍ വിശ്രമവുമെടുത്ത് കഴിഞ്ഞുകൂടിയാല്‍ പേടിക്കത്തക്കതായി ഒന്നുമില്ലാതെ രണ്ടാഴ്ചയ്ക്കുള്ളില്‍ ചിക്കന്‍പോക്‌സ് കടന്നുപൊയ്‌ക്കൊള്ളും.

Related articles

ഉച്ചമയക്കം പതിവാകുമ്പോൾ

ചിലർക്ക് ഊണുകഴിഞ്ഞാലുടനെ കിടക്കണം, ഉറങ്ങണം, എന്നാൽ എല്ലാവർക്കും അതിനുള്ള സൗകര്യമോ സാഹചര്യമോ ഇല്ല. പക്ഷേ അത്തരക്കാരെ പോലും ഊണുകഴിഞ്ഞാലുടനെയുളള ഉറക്കം പിടികൂടാറുണ്ട്. ഓഫീസ് ജോലിക്കാരും...

‘ഫോൺബോഡി’യിലേക്ക് ജീവിതം നീങ്ങുകയാണോ?

കൈകളുടെ ബലം കുറയുന്നു. ഒരു സാധനം പോലും മുറുകെപിടിക്കാൻ കഴിയാത്തവിധത്തിൽ കൈകൾക്ക് ശക്തി കുറഞ്ഞതുപോലെ അനുഭവപ്പെടുന്നു. കാഴ്ച മങ്ങുന്നു. ഇതൊന്നും നിശ്ചിതപ്രായപരിധി കഴിഞ്ഞവരുടെ അവസ്ഥയെക്കുറിച്ചല്ല...

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...