ഉച്ചമയക്കം പതിവാകുമ്പോൾ

Share post:

ചിലർക്ക് ഊണുകഴിഞ്ഞാലുടനെ കിടക്കണം, ഉറങ്ങണം, എന്നാൽ എല്ലാവർക്കും അതിനുള്ള സൗകര്യമോ സാഹചര്യമോ ഇല്ല. പക്ഷേ അത്തരക്കാരെ പോലും ഊണുകഴിഞ്ഞാലുടനെയുളള ഉറക്കം പിടികൂടാറുണ്ട്. ഓഫീസ് ജോലിക്കാരും അധ്യാപകരുമൊക്കെ ഇങ്ങനെ ഉറക്കം തൂങ്ങുന്നത് കണ്ടിട്ടില്ലേ? എന്തുകൊണ്ടാണ് ഇങ്ങനെ ഊണുകഴിഞ്ഞാലുടനെ ഉറക്കം തൂങ്ങുന്നത്?

  • ഉച്ചഭക്ഷണത്തിന് ശേഷം ഉറക്കം വരുന്നത്  സാധാരണ അനുഭവമാണ്. പലപല കാരണങ്ങൾ കൊണ്ടാണ് ഉച്ചമയക്കംസംഭവിക്കുന്നത്. പ്രധാനപ്പെട്ട ചില കാരണങ്ങൾ താഴെപ്പറയുന്നവയാണ്.
  • ഉച്ചയ്ക്ക് ഏകദേശം ഒരു മണിമുതൽ മൂന്നു മണിവരെ ശരീരത്തിന്റെ ജാഗ്രത സ്വാഭാവികമായി കുറയുന്ന സമയമാണ്. രാത്രി നന്നായി ഉറങ്ങിയാലും ഈ സമയത്ത് ചെറിയ മന്ദത അനുഭവപ്പെടാം.
  • അമിതമായ അളവിലുള്ള ഭക്ഷണം ദഹനവ്യവസ്ഥയ്ക്ക് കൂടുതൽ പ്രവർത്തനം ആവശ്യപ്പെടുന്നു. പ്രത്യേകിച്ച് വലിയ അളവിൽ ചോറ്, ബിരിയാണി, പൊറോട്ട തുടങ്ങിയ കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണം കഴിച്ചാൽ ഭക്ഷണശേഷം ക്ഷീണം കൂടുതൽ തോന്നാം.
  • മധുരപലഹാരങ്ങൾ, മധുരമുള്ള പാനീയങ്ങൾ, വെളുത്ത അരി, മൈദാ വിഭവങ്ങൾ തുടങ്ങിയവ രക്തത്തിലെ ഗ്ലൂക്കോസ് വേഗത്തിൽ ഉയർത്തുകയും പിന്നീട് താഴുകയും ചെയ്യുന്നതിനാൽ ചിലരിൽ മന്ദതയും ഉറക്കവും ഉണ്ടാകാം.

ഉച്ചയ്ക്ക് ഉറക്കം വരുന്നതിന്റെ യഥാർത്ഥ കാരണം ചിലപ്പോൾ ഉച്ചഭക്ഷണമല്ല, മുൻ രാത്രിയിലെ ഉറക്കക്കുറവായിരിക്കു ചോറ് മാത്രം കൂടുതലായി കഴിക്കുകയും പച്ചക്കറികൾ, പയർവർഗങ്ങൾ, പ്രോട്ടീൻ എന്നിവ കുറവായിരിക്കുകയും ചെയ്താൽ ഭക്ഷണശേഷം ഊർജത്തിൽ വലിയ വ്യത്യാസം അനുഭവപ്പെടാം.

ഉച്ചമയക്കം കുറയ്ക്കാൻ എന്താണ് ചെയ്യേണ്ടത്?

  • ഉച്ചഭക്ഷണം അമിതമായി കഴിക്കാതിരിക്കുക.
  • ഉച്ചഭക്ഷണത്തിൽ പച്ചക്കറികളും പ്രോട്ടീനും കൂടുതൽ ഉൾപ്പെടുത്തുക
  • റിഫൈൻഡ് കാർബോഹൈഡ്രേറ്റ്സ്, മധുരപാനീയങ്ങൾ, ഡെസേർട്സ് എന്നിവ കുറയ്ക്കുക.
  • ഭക്ഷണത്തിന് ശേഷം 10-15 മിനിറ്റ് നടക്കുക.
  • ദിവസം മുഴുവൻ ആവശ്യത്തിന് വെള്ളം കുടിക്കുക.
  • രാത്രിയിൽ സ്ഥിരമായ സമയത്ത് ഉറങ്ങുകയും ഏഴുമുതൽ ഒമ്പതു മണിക്കൂർ വരെ ഉറങ്ങുകയും ചെയ്യുക.

ഭക്ഷണശേഷമുള്ള ചെറിയ മയക്കം സാധാരണമാണ്. എന്നാൽ എല്ലാ ദിവസവും വളരെ ശക്തമായ ഉറക്കം, ഭക്ഷണം കഴിക്കാത്തപ്പോഴും അമിതമായ ക്ഷീണം, കൂർക്കംവലി/ഉറക്കത്തിൽ ശ്വാസം തടസ്സപ്പെടൽ, അമിത ദാഹം, മൂത്രമൊഴിക്കൽ, തലചുറ്റൽ തുടങ്ങിയവ ഉണ്ടെങ്കിൽ ഡോക്ടറുടെ കൺസൾട്ടേഷൻ അത്യാവശ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

‘ഫോൺബോഡി’യിലേക്ക് ജീവിതം നീങ്ങുകയാണോ?

കൈകളുടെ ബലം കുറയുന്നു. ഒരു സാധനം പോലും മുറുകെപിടിക്കാൻ കഴിയാത്തവിധത്തിൽ കൈകൾക്ക് ശക്തി കുറഞ്ഞതുപോലെ അനുഭവപ്പെടുന്നു. കാഴ്ച മങ്ങുന്നു. ഇതൊന്നും നിശ്ചിതപ്രായപരിധി കഴിഞ്ഞവരുടെ അവസ്ഥയെക്കുറിച്ചല്ല...

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്.  ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട...