ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക… പലർക്കും പതിവായി അനുഭവപ്പെടുന്ന ചില പ്രശ്നങ്ങളാണ് ഇവയെല്ലാം. സാധാരണ ദഹനപ്രശ്നമായി കരുതുന്നുവെങ്കിലും ചില സാഹചര്യങ്ങളിൽ ഇത് ഇറിറ്റബിൾ ബവൽ സിൻഡ്രോം (Irritable Bowel Syndrome) എന്ന ദീർഘകാല കുടൽരോഗത്തിന്റെ ലക്ഷണമാകാം.
Irritable Bowel Syndrome എന്നത് വൻകുടലിനെ ബാധിക്കുന്ന ദഹനസംബന്ധിയായ അവസ്ഥയാണ്. ജീവൻ അപകടത്തിലാക്കുന്ന രോഗമല്ലെങ്കിലും, രോഗിയുടെ ദൈനംദിന ജീവിതത്തെ ഗണ്യമായി ബാധിക്കാവുന്നവയാണ്. മാനസിക സമ്മർദ്ദം, ഭക്ഷണരീതി, ഹോർമോൺ മാറ്റങ്ങൾ, കുടലിലെ ബാക്ടീരിയകളിലെ അസന്തുലിതാവസ്ഥ എന്നിവ കആടനു കാരണങ്ങളാകാം.
ഭക്ഷണത്തിന് ശേഷം കാണുന്ന പ്രധാന ലക്ഷണങ്ങൾ
വയർ വീർക്കൽ
ഭക്ഷണം കഴിച്ചതിന് ശേഷം വയർ അസ്വാഭാവികമായി നിറഞ്ഞതുപോലെ തോന്നുക. ചിലപ്പോൾ വയർ കട്ടിയാവുകയും വസ്ത്രങ്ങൾ മുറുക്കിയതുപോലെ തോന്നുകയും ചെയ്യും.
ഗ്യാസ്
കുടലിൽ ഗ്യാസ് അധികമായി രൂപപ്പെടുന്നത് അസ്വസ്ഥതക്കും വയറുവേദനയ്ക്കും കാരണമാകാം.
വയറുവേദന
ഭക്ഷണത്തിന് ശേഷം കുടലിന്റെ ചലനം വർധിക്കുമ്പോൾ വയറിന്റെ താഴ്ഭാഗത്ത് പിടിച്ചുപിടിക്കുന്ന വേദന അനുഭവപ്പെടാം. മലവിസർജ്ജനത്തിന് ശേഷം ചിലപ്പോൾ വേദന കുറയുകയും ചെയ്യും.
മലബന്ധം അല്ലെങ്കിൽ വയറിളക്കം
കആട ഉള്ള ചിലർക്കു സ്ഥിരമായ മലബന്ധം ഉണ്ടാകുമ്പോൾ, മറ്റുചിലർക്കു വയറിളക്കമാണ് പ്രധാന പ്രശ്നം. ചിലരിൽ ഇവ രണ്ടും മാറിമാറി സംഭവിക്കാം.
സ്ഥിരമായ മാനസിക സമ്മർദ്ദം, ഉറക്കക്കുറവ്, അത്യധികം കഫെയിൻ ഉപയോഗം, എണ്ണയും മസാലയും കൂടുതലുള്ള ഭക്ഷണം, പാലുവർഗ്ഗങ്ങൾ അല്ലെങ്കിൽ ചില പ്രത്യേക ഭക്ഷണങ്ങളോടുള്ള അസഹിഷ്ണുത ആശങ്കയും വിഷാദവും ഇവയൊക്കെ കആട ന് കാരണമാകാറുണ്ട്. അതുകൊണ്ട് തുടർച്ചയായി വയർ വീർക്കൽ, വിശദീകരിക്കാനാകാത്ത ഭാരം കുറയൽ, മലത്തിൽ രക്തം കാണുക, രാത്രി ഉറക്കമുണർത്തുന്ന വയറുവേദന, ഭക്ഷണം കഴിക്കാനുള്ള ഭയം, ക്ഷീണവും രക്തക്കുറവും ഇത്തരം ലക്ഷണങ്ങൾ കാണപ്പെടുന്നുവെങ്കിൽ ഡോക്ടറെ കാണാൻ വൈകരുത്. കആട മാത്രമല്ല, മറ്റു ഗുരുതര കുടൽരോഗങ്ങളുടെയും സൂചനയായിരിക്കാം ഇവയെല്ലാം.
ഭക്ഷണരീതി ശ്രദ്ധിക്കുക, ചെറിയ അളവിൽ പലതവണ ഭക്ഷണം കഴിക്കുക, ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ കുറയ്ക്കുക, കാർബണേറ്റഡ് പാനീയങ്ങൾ ഒഴിവാക്കുക, ഫൈബർ അടങ്ങിയ ഭക്ഷണം നിയന്ത്രിതമായി ഉൾപ്പെടുത്തുക, മാനസിക സമ്മർദ്ദം കുറയ്ക്കുക, യോഗ, ധ്യാനം, സ്ഥിരമായ വ്യായാമം, മതിയായ വെള്ളം കുടിക്കുക എന്നിവയെല്ലാം ഇതിന് സഹായകരമാണ്.
ഏത് ഭക്ഷണത്തിനുശേഷമാണ് പ്രശ്നം കൂടുതലാകുന്നതെന്ന് രേഖപ്പെടുത്താനും ശ്രമിക്കുക. സമയബന്ധിതമായ ചികിത്സയും ജീവിതശൈലി മാറ്റങ്ങളും വഴി
IBS നിയന്ത്രണത്തിലാക്കാൻ സാധിക്കും.
