ലക്ഷ്യം

Share post:

മുതിർന്നവർ തങ്ങളെക്കാൾ പ്രായം കുറവുള്ളവരോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത് ലക്ഷ്യമുണ്ടാവണം, ജീവിതത്തിൽ ലക്ഷ്യമുണ്ടാവണം എന്നാണ്. മാതാപിതാക്കൾ മക്കളോട്.. അധ്യാപകർ വിദ്യാർത്ഥികളോട് അങ്ങനെ പോകുന്നു ലക്ഷ്യത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളുടെ നീണ്ടനിര.

ലക്ഷ്യമില്ലാത്തതുകൊണ്ടല്ല നാം ആരും ലക്ഷ്യത്തിലെത്തിച്ചേരാത്തത്. മറിച്ച് ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്കിടയിലുണ്ടാവുന്ന പ്രതിബന്ധങ്ങളും തടസങ്ങളും നമ്മുടെ ആത്മവിശ്വാസം ചോർത്തിക്കളയുന്നതുകൊണ്ടാണ്. പാതിവഴിയിൽ വച്ച് ലക്ഷ്യത്തിൽ നിന്ന് പിന്തിരിയുന്നതുകൊണ്ടാണ്, ലക്ഷ്യത്തിലെത്തിച്ചേരില്ലെന്ന നിരാശ ഹൃദയത്തിൽ കൂടുകൂട്ടുന്നതുകൊണ്ടാണ്. നാം നടന്നടുക്കും തോറും ലക്ഷ്യം അകന്നുപോകുന്നു എന്ന പ്രതീതിയുള്ളതുകൊണ്ടാവാം. പക്ഷേ ലക്ഷ്യമുണ്ട്, ലക്ഷ്യമുണ്ടാവണം. ഒരു തിരിച്ചടികൊണ്ട് നമ്മൾ ലക്ഷ്യത്തിൽ നിന്ന് പിന്തിരിയരുത്.

 ലക്ഷ്യം കണ്ടുവെന്ന് നാം കരുതുന്ന, ലക്ഷ്യത്തിലെത്തിച്ചേർന്നുവെന്ന് നാം വിശ്വസിക്കുന്നവരുടെ ജീവിതങ്ങളെയെല്ലാം അപഗ്രഥിക്കുമ്പോൾ മനസ്സിലാക്കാനാവുന്നത് അവർ വളരെ എളുപ്പത്തിൽ ലക്ഷ്യം നേടിയെന്നല്ല മറിച്ച് ലക്ഷ്യത്തിനുവേണ്ടി പോരാടുകയും ചോര വിയർക്കുകയുകയും ചെയ്തിരുന്നവരായിരുന്നു എന്നാണ്. ഒറ്റയടിക്ക് ആരും ലക്ഷ്യത്തിലെത്തിയിട്ടില്ല. ഒരാളുടെയും ലക്ഷ്യപ്രാപ്തിക്ക് ഒരേ വഴിയായിരുന്നുമില്ല, ചിലപ്പോഴൊക്കെ സമാനതകളുണ്ടായിട്ടുണ്ടാവാം. പക്ഷേ പല മാർഗങ്ങളിലൂടെയാവാം അവർ ലക്ഷ്യത്തിലെത്തിച്ചേർന്നിട്ടുണ്ടാവുക. ലക്ഷ്യത്തിലെത്തിച്ചേരുന്നതാണ് പ്രധാനമെന്ന് കരുതുന്നവർക്ക് ഏതു മാർഗവും സ്വീകരിക്കാം. പക്ഷേ മാർഗവും ലക്ഷ്യം പോലെ പ്രധാനമാണെന്നു കരുതുന്നവർക്ക് എല്ലാ മാർഗവും ലക്ഷ്യപ്രാപ്തിക്കുവേണ്ടി സ്വീകരിക്കാനുമാവില്ല. ലക്ഷ്യത്തിൽ നിന്ന് വ്യതിചലിപ്പിക്കുന്ന പലതും നമ്മുടെ ചുറ്റുപാടുകളിലുണ്ട്. പഠനം എന്നത് പ്രധാനപ്പെട്ട സംഗതിയായ സ്വീകരിക്കേണ്ട ഒരു വിദ്യാർത്ഥിയുടെ ലക്ഷ്യത്തിന് ചിലപ്പോഴെങ്കിലും മൊബൈലും ടിവിയും ഇന്റർനൈറ്റും വിഘാതമാകുന്നുണ്ട്. മദ്യവിമുക്തനായി ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ബാർ എന്ന ബോർഡ് അയാളുടെ ലക്ഷ്യപ്രാപ്തിയെ തടസപ്പെടുത്തിയിട്ടുണ്ടാവാം. പലതരത്തിൽ പലവിധത്തിൽ നമ്മെ ലക്ഷ്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്ന പലതുമുള്ള ഒരു സമൂഹത്തിൽ ല്ക്ഷ്യബോധം നഷ്ടപ്പെടുത്താതെ ജീവിക്കുക എന്നതാണ് പരമപ്രധാനം.

ലക്ഷ്യമുണ്ടായിരിക്കുക എന്നത് അത്ര നിസ്സാരമല്ല, ലക്ഷ്യത്തിലെത്തിച്ചേരുക എന്നത് എളുപ്പവുമല്ല. ലക്ഷ്യമുള്ളവർക്കുപോലും അതിൽ എത്തിച്ചേരാൻ പല പ്രതിബന്ധങ്ങളും നേരിടേണ്ടിവരാം. ലക്ഷ്യം ഒറ്റയടിക്ക് സാധിച്ചെടുക്കാവുന്ന ഒന്നല്ല. അമ്പെയ്ത്തുകാരെ ശ്രദ്ധിച്ചിട്ടില്ലേ. അവിടെയും ഇവിടെയുമായി എത്രയോ എണ്ണം അവർക്ക് പാഴാകുന്നുണ്ട്. പക്ഷേ എന്നിട്ടും അവർ തങ്ങളുടെ ശ്രമം തുടരുന്നു. ഒടുവിൽ അവസാനമാകാം അവരുടെ അമ്പ് കേന്ദ്രഭാഗത്തെത്തുന്നത് ഇതുതന്നെയാണ് നമ്മളും ചെയ്യേണ്ടത്. പല ശ്രമങ്ങളും പരാജയപ്പെട്ടിട്ടുണ്ടാവാം, എവിടെയെങ്കിലും തെറ്റിപ്പോയിട്ടുണ്ടാവാം. എങ്കിലും ശ്രമം തുടരുക അവസാനത്തേതാകാം നമ്മെ ലക്ഷ്യത്തിലെത്തിക്കുന്നത്..

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

വിശ്രമിക്കുന്നതിൽ കുറ്റബോധമോ?

 ജീവിതത്തിലെ തിരക്കിനിടയിൽ വിശ്രമിക്കുന്നത് ഒരു തെറ്റാണെന്ന് കരുതുന്ന ചിലരെങ്കിലും നമുക്കിടയിലുണ്ട്.  വിശ്രമിക്കുന്നത് സമയം പാഴാക്കിയതായിട്ടാണ് അവരുടെ വിചാരം. പക്ഷേ വിശ്രമം അത്യാവശ്യമാണ്. ഇല്ലെങ്കിൽ എന്തു സംഭവിക്കുമെന്നോ? പുറമെ നിന്ന് നോക്കുമ്പോൾ...

നേരത്തെ എഴുന്നേറ്റാൽ?

ഒരു ദിവസം എപ്പോൾ ഉറക്കമുണർന്ന് എണീല്ക്കുന്നു എന്നതനുസരിച്ചാണ് നിങ്ങളുടെ ജീവിതത്തിന്റെ ഭാവി നിശ്ചയിക്കപ്പെടുന്നത്. നേരത്തെ എണീല്ക്കുന്നതുവഴി താമസിച്ച് എണീല്ക്കുന്നവരെക്കാൾ കൂടുതൽ സമയം നിങ്ങൾക്ക് ലഭിക്കുന്നുവെന്നതാണ്...

പതുക്കെ കൊല്ലുന്ന പതിവുശീലങ്ങൾ

നമ്മൾ വിചാരിക്കുന്നതുപോലെയല്ല നമ്മുടെ ജീവിതത്തിൽ പലതും സംഭവിക്കുന്നത്. രോഗവും അപകടവും പോലെയുള്ളവ നമ്മുടെ ജീവിതത്തെ വളരെപെട്ടെന്ന് താറുമാറാക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നവയാണ്. എന്നാൽ ചില ശീലങ്ങൾ...

സ്വസ്ഥത സൃഷ്ടിക്കുന്ന അതിരുകൾ

ഓരോ പുതുവർഷവും നമ്മളിൽ പലരും പുതിയ ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നു. കൂടുതൽ ആരോഗ്യകരമായ ജീവിതം, നല്ല ബന്ധങ്ങൾ, പുതിയ തുടക്കങ്ങൾ. എന്നാൽ ഇതെല്ലാം സാധ്യമാകാൻ ആവശ്യമായ...

സ്‌നേഹത്തിന്റെ രണ്ടു രൂപങ്ങൾ

എല്ലാം സ്നേഹമാണോ? ഒരിക്കലുമല്ല, എല്ലാം സ്നേഹമല്ല. സ്നേഹം പോലെ തോന്നിക്കുന്നുവെന്നേയുള്ളൂ. സ്നേഹം എന്നു പറയുമ്പോഴും സ്നേഹത്തിനുതന്നെ എത്രയെത്ര രൂപഭാവങ്ങളാണ് ഉള്ളത്! വെള്ളം എന്ന് പറയുമ്പോൾ...

റിപ്പയർ ആൻഡ് മെയിന്റനൻസ്

ചെറുപ്പകാലത്തെ നമ്മുടെയൊക്കെ കാത്തിരിപ്പുകളിൽ ഏറ്റവും വലിയ ഒന്നായിരുന്നില്ലേ വീട്ടിലെ ടി.വി ഒന്ന് കേടായാൽ അത് നന്നാക്കി കിട്ടുക എന്നത്. കാര്യങ്ങൾ വേഗത്തിൽ ഒന്ന് നടന്നു...

ജീവിതം തിരികെ പിടിക്കൂ

ഭയാനകവും ആഘാതകരവും അത്യന്തം വേദനാജനകവുമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചുകഴിയുമ്പോൾ അതിൽനിന്ന് പുറത്തുകടക്കാൻ, അവയെ അതിജീവിക്കാൻ പലർക്കും ഏറെശ്രമങ്ങൾ നടത്തേണ്ടതായിവരും. മറ്റുചിലർക്ക് അത് അസാധ്യമായി തോന്നിയെന്നും...

ജീവിതത്തെ മാറ്റിമറിക്കാം

ജീവിതത്തെ മാറ്റിമറിക്കണമെന്ന് ആഗ്രഹമില്ലാത്ത ആരെങ്കിലുമുണ്ടാവുമോ? എന്നാൽ ജീവിതത്തെ മാറ്റിമറിക്കണമെന്ന് ആഗ്രഹമുള്ളവർക്കുപോലും എങ്ങനെയാണ് ജീവിതത്തെ മാറ്റിമറിക്കേണ്ടത് എന്നറിയില്ല. അതുകൊണ്ട് ജീവിതത്തെ മാറ്റിമറിക്കാനുള്ള ചില വഴികൾ നോക്കാം. പ്രതികരണം...