‘സിൽക്കി മോം’ ആണോ?

Date:

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു മാതൃത്വശൈലിയാണ് ‘സിൽക്കി മോം’. എന്താണ് സിൽക്കി മോം? കുട്ടികളെ വളർത്തുമ്പോൾ കർശനമായ നിയന്ത്രണവും പൂർണ്ണ സ്വാതന്ത്ര്യവും  തമ്മിലുള്ള ഒരു സമതുലിത സമീപനം സ്വീകരിക്കുന്ന അമ്മമാരാണ് ‘സിൽക്കി മോം’.  സിൽക്ക് പോലെ മൃദുവും എന്നാൽ ആവശ്യംവരുമ്പോൾ   ശക്തവുമായ മാതൃത്വം എന്നാണ് ഇതിന്റെ അർത്ഥം. നിങ്ങൾ ഒരു സിൽക്കി മോം ആണോയെന്ന് കണ്ടെത്താനുള്ള ചില മാർഗങ്ങളിതാ.

കുട്ടിയുടെ വികാരങ്ങൾ കേൾക്കുന്നു
കുട്ടി കോപിച്ചാലോ ദുഃഖിച്ചാലോ ‘മിണ്ടരുത്’ എന്ന് പറയാതെ, അവന്റെ വികാരങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നു.

ടെക്നോളജിയെ പൂർണ്ണമായി നിരോധിക്കില്ല
ഫോൺ, ടാബ് തുടങ്ങിയവ മുഴുവനായി വിലക്കില്ല. പക്ഷേ സമയപരിധി നിശ്ചയിച്ച് ഉപയോഗിക്കാൻ അനുവദിക്കും.

തെറ്റ് ചെയ്താൽ പഠിപ്പിക്കും
കുട്ടി തെറ്റ് ചെയ്താൽ ശിക്ഷിക്കാൻ മാത്രം ശ്രമിക്കാതെ അത് എന്തുകൊണ്ട് തെറ്റാണ് എന്ന് വിശദീകരിച്ചുകൊടുക്കും

കുട്ടിയുടെ അഭിപ്രായം മാനിക്കുന്നു
വീട്ടിലെ ചില തീരുമാനങ്ങളിൽ പോലും കുട്ടിയുടെ അഭിപ്രായം ചോദിക്കും

പൂർണ്ണമായ ‘ പെർഫക്റ്റ് അമ്മ’ ആകാൻ ശ്രമിക്കില്ല
സ്വയം പിഴവുകൾ ഉണ്ടാകാം എന്ന് അംഗീകരിക്കുന്നു. മാതൃത്വം ഒരു പഠന യാത്ര എന്ന നിലയിൽ കാണുന്നു.

കുട്ടിയെ  ഉത്തരവാദിത്വം പഠിപ്പിക്കുന്നു
വീട്ടുപണികളിൽ ചെറിയ സഹായങ്ങൾ ചെയ്യാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുകയും പ്രായത്തിനു അനുസരിച്ചുള്ള ജോലികൾ ചെയ്യിപ്പിക്കുകയും ചെയ്യും..

ആരോഗ്യകരമായ ശീലങ്ങൾ വളർത്തുന്നു
ആരോഗ്യകരമായ ഭക്ഷണം, ഉറക്കം, കളി തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ നൽകും.

താരതമ്യം ചെയ്യില്ല
‘അവന്റെ മകൻ ഇത്ര നല്ലത്’ എന്ന് പറഞ്ഞ് കുട്ടിയെ മറ്റുള്ളവരുമായി താരതമ്യം ചെയ്യില്ല.

സ്നേഹവും നിയന്ത്രണവും ഒരുപോലെ
കുട്ടിക്ക് വലിയ സ്നേഹവും സുരക്ഷിതത്വവും നൽകുമ്പോൾ ആവശ്യമായപ്പോൾ  നിയന്ത്രണവും കാണിക്കും.

ചുരുക്കത്തിൽ സിൽക്കി മോം സ്നേഹവും നിയന്ത്രണവുമുള്ള സമതുലിത മാതൃത്വ ശൈലി ആണ്. കുട്ടിയുടെ വ്യക്തിത്വം മാനിക്കുകയും, അവനെ/അവളെ ആത്മവിശ്വാസമുള്ള വ്യക്തിയായി വളരാൻ സഹായിക്കുകയും ചെയ്യുന്ന സമീപനമാണ്..

More like this
Related

ആർത്തവവിരാമം: സ്‌ട്രെങ്ത് ട്രെയിനിങ് അത്യാവശ്യം

ആർത്തവ വിരാമം അഥവാ മെനോപ്പോസ് എത്തിയാൽ ശരീരത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നതിനാൽ...

നല്ല അമ്മയുടെ ലക്ഷണങ്ങൾ

നല്ല അമ്മയായിത്തീരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.  ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും. എന്നാൽ...

പ്രസവാനന്തര വിഷാദവും അതിജീവനവും 

നല്ലൊരു ശതമാനം സ്ത്രീകൾക്കും പ്രസവശേഷം ചെറിയതോതിലെങ്കിലും മാനസികപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.  പോസ്റ്റ്പാർട്ടം ഡിപ്രഷൻ...

അറിയണം പോസ്റ്റ് പാർട്ടം ഡിപ്രഷനെ

ഏതൊരു സ്ത്രീയുടേയും ആത്മാഭിലാഷമാണത്; പ്രസവം. താൻ സ്ത്രീയാണെന്നുള്ള അഭിമാനവും അമ്മയെന്നുള്ള വികാരവും...

വെറുതെ അല്ല ഭാര്യ

ഒരു നല്ല ഭാര്യയുടെ ലക്ഷണങ്ങൾ പറയുക എന്നത് ചിലപ്പോൾ ബുദ്ധിമുട്ടായേക്കാം. എന്നാൽ...

സന്തുഷ്ടയായ അമ്മയുടെ ലക്ഷണങ്ങൾ

നല്ല അമ്മയായിരിക്കുക എന്നത് ഇന്നത്തെകാലത്ത്  മുമ്പ്എന്നത്തെക്കാളുമേറെ വെല്ലുവിളികൾ നിറഞ്ഞതാണ്. അമ്മത്തം ഏറെ വിലമതിക്കപ്പെടുന്ന...

നമ്മുടെ വീട്ടമ്മമാര്‍ക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?

ലോകത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ആത്മഹത്യ ചെയ്യുന്നത് ദൈവത്തിന്റെ സ്വന്തം നാടായ...

എട്ടില്‍ ഒരാള്‍ക്ക് ബ്രെസ്റ്റ് കാന്‍സര്‍, ഞെട്ടിക്കുന്ന വിവരങ്ങളുമായി മെഡിക്കല്‍ ശാസ്ത്രം

സ്ത്രീകള്‍ക്കിടയില്‍ ബ്രെസ്റ്റ് കാന്‍സര്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നുവെന്ന് സൂചനകള്‍. പുതിയൊരു പഠനം പറയുന്നത് എട്ടു...

കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്നുണ്ടോ എങ്കില്‍ മുലയൂട്ടുക തന്നെ വേണം

ഓഗസ്റ്റ് ഒന്നു മുതല്‍ ഏഴുവരെ ലോക മുലയൂട്ടല്‍ വാരം ആചരിക്കുന്നു. ലോകാരോഗ്യസംഘടന,...

സ്ത്രീകളുടെ സമ്മര്‍ദ്ദം കുറയ്ക്കണോ ഇങ്ങനെയും ചില മാര്‍ഗങ്ങളുണ്ട്

വിവാഹിതരായ സ്ത്രീകള്‍ കൂടുതലായി സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയരാകുന്നതായി പുതിയ പഠനങ്ങള്‍ പറയുന്നു.സ്്ത്രീകളുടെ സമ്മര്‍ദ്ദം...

നാല്പതു കഴിഞ്ഞോ സൂക്ഷിക്കണേ

നാല്പതു കഴിഞ്ഞ സ്ത്രീകള്‍ കൂടുതല്‍ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നാണ് ആധുനിക വൈദ്യശാസ്ത്രം നല്കുന്ന...

ഭാര്യയുടെ ദേഷ്യം സഹിക്കാന്‍ വയ്യാതായിട്ടുണ്ടോ?

ഭാര്യയുടെ ദേഷ്യം സഹിക്കാന്‍ കഴിയാതെവന്നപ്പോഴാണ് ആ ചെറുപ്പക്കാരന്‍ ഭാര്യയെയും കൂട്ടി മനശാസ്ത്രരോഗവിദഗ്ദന്റെ...