സ്‌നേഹത്തിന്റെ ഭാഷ

Share post:

സ്നേഹത്തിന് ഭാഷയുണ്ടോ? തീർച്ചയായും. ഈ ഭാഷ മനസ്സിലാക്കാതെ പോകുന്നതുകൊണ്ടും തിരിച്ചറിയപ്പെടാതെ പോകുന്നതുകൊണ്ടുമാണ് ഏതുതരം ബന്ധത്തിലും അസ്വസ്ഥതകളുടെയും അശാന്തികളുടെയും കാർമേഘങ്ങൾ പടരുന്നത്.

വാക്കുപാലിക്കുക

സ്നേഹിക്കുന്നുവെന്നതിന്റെ പ്രകടമായ സൂചനയാണ് കൊടുത്ത വാക്കു പാലിക്കുന്നത്. പലരും വാക്കു കൊടുക്കും. എന്നാൽ അവർക്കുതന്നെ നിശ്ചയമില്ലാത്തതുകൊണ്ടും ആ വാക്കിന് വേണ്ടത്ര ഗൗരവം കൊടുക്കാത്തതുകൊണ്ടും അവർ വാക്കു പാലിക്കുകയില്ല.  ഇത് ബന്ധങ്ങളെ ദുർബലമാക്കുകയും സങ്കീർണ്ണമാക്കുകയും ചെയ്യും. നിങ്ങൾ വാക്കു കൊടുത്തോ അത് പാലിക്കപ്പെടാൻ നിങ്ങൾ സന്നദ്ധനാണ്. അതിന്റെ പൂർണ്ണതയ്ക്കുവേണ്ടി ഏതറ്റം വരെ പോകാനും ശ്രമിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് പറയുന്നത്, തിടുക്കത്തിൽ വാക്കുകൊടുക്കാൻ ശ്രമിക്കരുത് എന്ന്.

സമയം ചെലവഴിക്കുക

ഒരുമിച്ചുസമയം ചെലവഴിക്കുക. ദാമ്പത്യബന്ധത്തിലായാലും സൗഹൃദബന്ധത്തിലായാലും രക്തബന്ധത്തിലായാലും ഒരുമിച്ചു പങ്കുവയ്ക്കുന്ന സമയം പ്രധാനപ്പെട്ടതാണ്. ഒരാൾ മറ്റൊരാൾക്കു നല്കുന്ന ഏറ്റവും വലിയ സമ്മാനം സമയമാണെന്നു പറയാം. വില കൊടുത്താൽ കിട്ടാത്തതും എന്നാൽ വിചാരിച്ചാൽ മാത്രം കണ്ടെത്തുന്നതുമായ സമ്മാനമാണ് സമയം. മറ്റൊരാൾക്കുവേണ്ടി നിങ്ങൾ കണ്ടെത്തുന്ന സമയവും ചെലവഴിക്കുന്ന സമയവും നിങ്ങളുടെ സ്നേഹത്തിന്റെ തെളിവാണ്. മക്കൾക്കൊപ്പം സമയം പങ്കിടാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളുണ്ട്. കണ്ടുമുട്ടുന്ന സമയം സന്തോഷകരമാക്കാൻ ആഗ്രഹിക്കുന്ന ദമ്പതികളുണ്ട്. ദീർഘകാലസുഹൃത്തിനെ കാണാൻ ആഗ്രഹിക്കുന്നവരുണ്ട്. ആരെയാണോ സ്നേഹിക്കുന്നത് അവരെ സ്നേഹിക്കുന്നതിന് അവരുമായി സമയം ചെലവഴിക്കുക.  തനിക്കുവേണ്ടി ചെലവഴിക്കപ്പെടുന്ന ഓരോ നിമിഷവും തന്നോടുള്ള സ്നേഹത്തിന്റെ അടയാളമാണെന്ന് മനസ്സിലാക്കുക

സമ്മാനങ്ങൾ  നല്കുക

 ഒരുമിച്ചുസമയം ചെലവഴിക്കുന്നതും വാക്കുകൾ പാലിക്കപ്പെടുന്നതും സ്നേഹമായി ചിലർക്കെങ്കിലും  മനസ്സിലാവണമെന്നില്ല. സ്നേഹം മനസ്സിലാക്കപ്പെടാതെ പോകുന്ന ഇക്കൂട്ടർക്കുള്ള മറുപടിയാണ് സമ്മാനങ്ങൾ. നല്കപ്പെടുന്ന സമ്മാനങ്ങൾ സ്നേഹത്തിന്റെ സൂചകങ്ങളാണ്. വിശേഷദിവസങ്ങളിലോ  അല്ലാതെയോ ഒക്കെ കഴിവതുപോൽ സമ്മാനങ്ങൾ നല്കുക. എന്നാൽ സമ്മാനങ്ങൾ മാത്രമാണ് സ്നേഹമെന്ന് തെറ്റിദ്ധരിക്കുകയുമരുത്.

പരസ്പരം  സഹായിക്കുക

പലവിധത്തിൽ നമുക്ക് മറ്റൊരാളെ സഹായിക്കാനാവും എന്നതിന്റെ മറ്റൊരു തെളിവാണ് അടിയന്തരഘട്ടങ്ങളിലും സന്ദർഭം മനസ്സിലാക്കിയും സഹായിക്കാനുള്ള സന്നദ്ധത. ദമ്പതികളുടെ കാര്യത്തിലാണെങ്കിൽ വീട്ടുജോലികളിൽ പരസ്പരം സഹായിക്കുന്നതുമുതൽ സുഹൃദബന്ധങ്ങളിലാണെങ്കിൽ സാമ്പത്തികകാര്യങ്ങളിലുള്ള സഹായിക്കലുകൾ വരെ ഇതിന്റെ ഭാഗമായി കടന്നുവരുന്നുണ്ട്. സഹായം ആവശ്യംവേണ്ടിവരുന്ന സന്ദർഭങ്ങളിൽ ഒഴിഞ്ഞുമാറുന്നത് സ്നേഹിക്കാതെ പോകുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ്. ദുരിതസമയങ്ങളിൽ കൂടെ നില്ക്കാത്തതു- അത് ദമ്പതികളായാലും സുഹൃത്തുക്കളായാലും- ഒരിക്കലും സ്നേഹിച്ചിരുന്നില്ല എന്നതിന്റെ സ്പഷ്ടമായ തെളിവാണ്.

ശാരീരിക  സ്പർശനം

സ്നേഹിക്കുന്നവരെ നമ്മൾ സ്പർശിക്കും. സ്പർശത്തോളം സ്നേഹം നല്കാൻ കഴിയുന്ന മറ്റൊരു മാധ്യമവുമില്ല. അതുകൊണ്ട് സ്നേഹിക്കുന്നവരെ സ്പർശിക്കുക. നിങ്ങളുടെ സ്പർശം സ്നേഹമാണെന്ന് അവർ തിരിച്ചറിയട്ടെ.

Related articles

സ്‌നേഹിക്കാം… സ്‌നേഹിച്ചുകൊണ്ടിരിക്കാം

എല്ലാവർക്കും ഏറ്റവും ആവശ്യമായ ഒന്നാണ് സ്നേഹം. സ്നേഹിക്കുന്നതിനുവേണ്ടിയാണോ മനുഷ്യർ ജീവിച്ചിരിക്കുന്നത് എന്നുപോലും തോന്നിയിട്ടുണ്ട്. സ്നേഹത്തിനുവേണ്ടി എത്രയധികം അതിക്രമങ്ങളും സാഹസങ്ങളുമാണ് ചിലരൊക്കെ കാട്ടിക്കൂട്ടുന്നത്. പക്ഷേ അതൊന്നും...

സ്‌നേഹിക്കപ്പെടണം എന്നുണ്ടെങ്കിൽ…

സ്‌നേഹിക്കപ്പെടാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. പക്ഷേ സ്നേഹിക്കപ്പെടാൻ എന്താണ് വേണ്ടതെന്ന് ചോദിച്ചാൽ പലർക്കും അതേക്കുറിച്ച് കൃത്യമായ ധാരണയുമില്ല. എന്നെ സ്നേഹിച്ചോണം എന്നാണ് അവരുടെ മട്ട്. പൊതുവെയുള്ള...

ചെലവില്ലാതെ ഇങ്ങനെ സ്‌നേഹിക്കാം

സമ്മാനങ്ങൾ നല്കി സ്നേഹംപ്രകടിപ്പിക്കുന്നതാണ് ചിലരുടെ രീതി. ജന്മദിനങ്ങൾ, വിവാഹവാർഷികങ്ങൾ അങ്ങനെ പല അവസരങ്ങളിലും പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ നല്കി തങ്ങളുടെ സ്നേഹവും അടുപ്പവും പ്രകടിപ്പിക്കാൻ മത്സരിക്കുന്നവർ...

ചുംബനത്തിന്റെ നാനാർത്ഥങ്ങൾ

ജീവിതത്തിൽ എപ്പോഴെങ്കിലും ചുംബനം കിട്ടാത്തവരുണ്ടോ? നീയെന്നെ ചുംബിച്ചിരുന്നുവെങ്കിൽ എന്ന് ഒരിക്കലെങ്കിലും ആരെക്കുറിച്ചെങ്കിലും ആഗ്രഹിക്കാത്തവരുണ്ടോ?

സ്‌നേഹം തിരിച്ചറിയുക

സ്നേഹം  ചിലപ്പോഴെങ്കിലും ഒരു അനുഭവത്തെക്കാൾ ബോധ്യമാണ്.  ബോധ്യമുണ്ടാവുമ്പോഴാണ് സ്നേഹം അനുഭവമായി മാറുന്നത്. നീയെന്നെ സ്നേഹിക്കുന്നുണ്ട് എന്ന് എനിക്ക് ബോധ്യമാവുമ്പോഴാണ് നിന്നെക്കുറിച്ചോർമ്മിക്കുമ്പോൾ എനിക്ക് സമാധാനവും ശാന്തതയും...

നിന്നെ എനിക്കെന്തിഷ്ടം!

നിന്നെ എനിക്കെന്ത് ഇഷ്ടമാണെന്നറിയാമോ? അതുകൊണ്ടാണ് കാരണം കണ്ടെത്തിയും ഞാൻ നിന്റെ അടുത്തുവരാൻ താല്പര്യപ്പെടുന്നത്. കൂടുതൽ സമയം ചെലവഴിക്കാൻ ശ്രമിക്കുന്നത്. ഞാൻ അടുത്തുണ്ടാവേണ്ട കാര്യമൊന്നും ഇല്ലെന്ന്...

നിങ്ങൾ പ്രണയത്തിലാണോ?

മറ്റുള്ളവർ തമ്മിലുള്ള സംസാരമോ നോട്ടമോ കേൾ്ക്കുകയും കാണുകയും ചെയ്യുമ്പോൾ അവർക്കിടയിൽ പ്രണയമുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടില്ലേ? എന്നാൽ നിങ്ങൾക്ക് ഒരാളോട് പ്രണയമുണ്ടെന്ന്  നിങ്ങൾ എപ്പോഴെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ?...

സ്‌നേഹം സ്‌നേഹമാകുന്നത്…

സ്നേഹമുണ്ടെന്ന് പറയാൻ എളുപ്പമാണ്.സ്നേഹമുണ്ടെന്ന് തെളിയിച്ചുകാണിക്കാനാണ് പാട്. സ്നേഹത്തിന്റെ പേരിൽ വെല്ലുവിളിക്കുമ്പോൾ പതറിപ്പോകുകയും ചെയ്യും. പറയാതെയും വെളിപെടുത്താതെയും സ്നേഹം ബോധ്യമാകുന്നിടത്താണ് സ്നേഹം സ്നേഹമാകുന്നത്. പക്ഷേ പലർക്കും...