കണ്ണടച്ചിരിക്കാമോ? 

Share post:

പലതരത്തിലുള്ള മാനസികസമ്മർദ്ദം നേരിടുന്നവരാണ് ഭൂരിപക്ഷം പേരും. വഹിക്കുന്ന സ്ഥാനവും അലങ്കരിക്കുന്ന പദവികളും അതിന് ബാധകമല്ല. ലിംഗഭേദമോ പ്രായവ്യത്യാസമോ കണക്കിലെടുക്കേണ്ടതുമില്ല. മാനസികസമ്മർദ്ദത്തെ നേരിടാൻ പല മാർഗങ്ങളുണ്ട്. യോഗ, മെഡിറ്റേഷൻ, ഡീപ്പ് ബ്രീത്തിംങ് തുടങ്ങിയവയെല്ലാം ഇക്കൂട്ടത്തിൽ പെടുന്നു. അതിലൊരു മാർഗമാണ് കണ്ണടച്ചിരിക്കുക എന്നത്. ടെൻഷൻ വരുമ്പോൾ എന്തിനാണ് കണ്ണടച്ചിരിക്കുന്നത്? പറയാം. ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെല്ലാം നാം മനസ്സിലാക്കുന്നത് കാഴ്ചയിലൂടെയാണ്, കണ്ണിലൂടെയാണ്.  നമുക്ക് ഇഷ്ടമില്ലാത്ത ഇത്തരം കാര്യങ്ങൾ വലിയ തോതിൽ സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ട് എത്ര ബുദ്ധിമുട്ടേറിയ ജോലി ചെയ്യുമ്പോഴും ദുഷ്‌ക്കരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴും പത്തുമിനിറ്റെങ്കിലും കണ്ണടച്ചിരിക്കുക. പാത്രം കഴുകുക, എഴുതിക്കൊണ്ടിരിക്കുക എന്നിവയും മാനസികസമ്മർദ്ദങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കാൻ സഹായകരമാണ്.

Related articles

കൂളാണോ… സ്‌ട്രോങ്ങാണ്

ശാരീരികക്ഷമതയോ മസിലുകളുടെ വളർച്ചയോ അല്ല കരുത്തുറ്റ മനുഷ്യന്റെ ലക്ഷണം. അവൻ എത്രത്തോളം മാനസികമായി  വിപരീത സാഹചര്യങ്ങളെ നേരിടാനും അവയോട് പ്രത്യുത്തരിക്കാനും തയ്യാറാവുന്നുണ്ട് എന്നതും തന്നിൽതന്നെ...

ചിന്തകൾ അധികമായാൽ

ചിന്തിക്കാത്തവൻ മനുഷ്യനല്ല. ചിന്തിക്കുന്നതുകൊണ്ടാണ് ജീവിച്ചിരിക്കുന്നുവെന്ന തിരിച്ചറിയുന്നത്. മനസ്സ് വഴിതെറ്റുകയും ചിന്തകൾ കാടുകയറുകയുംചെയ്യുമ്പോഴാണ് അമിതചിന്തകൾ തലയിൽ കൂടുകൂട്ടുന്നത്. മനുഷ്യന് ചിന്തിക്കാതിരിക്കാൻ കഴിയില്ലെന്നറിയാം. പക്ഷേ ചിന്തകൾ നിയന്ത്രണവിധേയമല്ലാതിരിക്കുകയും ഒരിക്കലും...

അധികം തല പുകയ്ക്കണ്ട…

ചിലർ വേണ്ടതിലുമധികം തല പുകയ്ക്കുന്നവരാണ്. എന്നാൽ എന്തിന് വേണ്ടിയാണ് തല പുകയ്ക്കുന്നതെന്ന് ചോദിച്ചാൽ അവർക്കു കൃത്യമായ ഉത്തരം ഉണ്ടായിരിക്കുകയില്ല. പലപ്പോഴും അനാവശ്യമായ കാര്യങ്ങൾക്കാണ്  അധികം...