മെലറ്റോണിനും ഉത്സാഹവും

Share post:

രാത്രികാലങ്ങളിൽ ഉറക്കം വരുന്നത് സ്വഭാവികമായ ഒരു പ്രക്രിയ മാത്രമല്ല.  മെലറ്റോണിൻ എന്ന ഹോർമോൺ  കൊണ്ടുകൂടിയാണ്. രാത്രിയിലാണ് ശരീരത്തിൽ മെലറ്റോണിൻ (Melatonin) എന്ന ഹോർമോൺ ഉല്പാദിക്കപ്പെടുന്നത്. ഉറങ്ങാൻ സഹായിക്കുന്ന ഹോർമോൺ ആണ് ഇത്. അതുകൊണ്ടാണ് തുടർച്ചയായ ഉറക്കക്കുറവ് നേരിടുന്നവർക്ക് മെലറ്റോണിൻ അടങ്ങിയ ടാബ്‌ലറ്റുകൾ നല്കുന്നത്. മെലറ്റോണിൻ ഉല്പാദിപ്പിക്കുന്നത് പൈനിയൽ ഗ്രന്ഥിയാണ്. മെലറ്റോണിൻ നിരക്ക് ശരീരത്തിൽ ഉയരുന്നതുകൊണ്ടാണ് രാത്രികാലങ്ങളിൽ ജോലിചെയ്യാൻ ഉത്സാഹം കുറയുന്നത്. ജോലി ചെയ്യാൻ ഉത്സാഹം കൂടുതലുള്ളത് മിക്കപ്പോഴും പകൽസമയത്താണല്ലോ.   പകൽസമയത്ത് ശരീരം പുറപ്പെടുവിക്കുന്ന ഹോർമോണായ കോർടിസോൾ  വഴിയാണ് നമുക്ക് ഉന്മേഷവും ഊർജവും കിട്ടുന്നത്.

രാത്രിയിൽ പുറപ്പെടുവിക്കുന്ന മെലറ്റോണിൻ രാവിലെയാകുമ്പോഴേയ്ക്കും കുറഞ്ഞുകുറഞ്ഞുവരികയും കോർട്ടിസോൾ ലെവൽ കൂടുതലാവുകയും ചെയ്യുന്നു. ബോഡി ക്ലോക്ക് നിയന്ത്രിക്കുന്നത് പ്രധാനമായും ഈ രണ്ടു ഹോർമോണുകളാണ്. അതുകൊണ്ടാണ് പകൽ ജോലിചെയ്യാൻ ഉന്മേഷവും രാത്രി ക്ഷീണവും അനുഭവപ്പെടുന്നത്.
വൈകുന്നേരമാകുമ്പോൾ കോർട്ടിസോൾ കുറഞ്ഞുവരുന്നു തന്മൂലം ക്ഷീണം അനുഭവപ്പെടുന്നു അപ്പോഴേയ്ക്കും മെലറ്റോണിൻ ഉല്പാദനം ആരംഭിക്കുകയും ചെയ്യുന്നു. നാം അറിയാതെ നമ്മുടെ ശരീരത്തിൽ നടക്കുന്ന  ഇത്തരം പരിണാമങ്ങൾ എത്രയോ അവിശ്വസനീയവും അത്ഭുതകരവും അല്ലേ?

(ഇന്റർനെറ്റ്)

സമസ്യ

Related articles

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്.  ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക ഗുണങ്ങളാണ് ലഭിക്കുന്നത്. ബ്രിട്ടീഷ് ജർണൽ ഓഫ് സ്പോർട്സ് മെഡിസിൻ പറയുന്നതുപ്രകാരം ഓട്ടംവഴി...