കോപം: മറ്റുള്ളവരുടെ തെറ്റുകൾക്ക് സ്വയം ശിക്ഷിക്കുന്നത്

Share post:

യഥാർത്ഥത്തിൽ കോപം എന്താണ്? മറ്റുളളവരുടെ തെറ്റുകൾക്ക് സ്വയം ശിക്ഷിക്കുന്നതാണ് കോപം. കാരണം നാം കോപിക്കുന്നത് മറ്റുള്ളവരെപ്രതിയാണ്. അവരുടെ ചെയ്തികളോ പ്രവൃത്തികളോ സംസാരമോ ഇഷ്ടമാകാത്തതിന്റെയുംനമ്മൾ ആഗ്രഹിക്കുന്നതുപോലെയാകാത്തതിന്റെയും പേരിലുളള പ്രതികരണമാണ് കോപം. കോപിക്കുമ്പോൾ മറ്റുള്ളവർക്ക്  വേദനിക്കുമെങ്കിലും അതിനെക്കാൾ വേദനയും നഷ്ടവും നമുക്കു തന്നെയാണ് സംഭവിക്കുന്നത്. നമ്മുടെ മനസ്സിനെയും ശരീരത്തെയും അതു ദോഷകരമായിബാധിക്കുന്നു. അതുകൊണ്ട് കോപിക്കാതിരിക്കുക എന്നത് നമ്മുടെ ആവശ്യമാണ്.

കോപിക്കാതിരിക്കുമ്പോൾ നാം നമ്മുടെ തന്നെ മനസ്സിനെ സ്വസ്ഥമാക്കുകയാണ് ചെയ്യുന്നത്. മറ്റൊരാളോട് ഏതെങ്കിലും കാരണത്തിന്റെ പേരിൽ പകയോ നീരസമോ ഉള്ളിലുണ്ടെന്ന് കരുതുക. അത്തരം നിഷേധാത്മകവികാരങ്ങൾ ഉളളിൽ സൂക്ഷിച്ചുകൊണ്ടുതന്നെ നാം ഭക്ഷിക്കുകയും ഉറങ്ങുകയും ജോലി ചെയ്യുകയും ഒക്കെ ചെയ്യുന്നുണ്ടാവും. എന്നാൽ ഇടയ്ക്കെങ്കിലും  വെറുപ്പിന്റെയും നീരസത്തിന്റെയും ഓർമ്മകൾ തികട്ടിവരും. അപ്പോഴത് നമ്മെ അസ്വസ്ഥരാക്കും. അതുണ്ടാവാതിരിക്കാൻ അവരോട് നിരുപാധികം ക്ഷമിക്കുക മാത്രമേ  ചെയ്യാനുള്ളൂ. അവർ ചെയ്തതു ശരിയായതുകൊണ്ടല്ല അത്തരം ക്ഷമ മറിച്ച് നമുക്ക് നമ്മുടെ തന്നെ മനസ്സിനെ രക്ഷിച്ചേ മതിയാവൂ എന്നതുകൊണ്ടാണ്.

 കോപം ചിലപ്പോഴെങ്കിലും ഒരു ഉപകരണമാണ്. എന്നാൽ ആ  ഉപകരണം സൂക്ഷിച്ചു ഉപയോഗിക്കാൻ പഠിച്ചിരിക്കണം. അല്ലെങ്കിൽകൊണ്ടുനടക്കുന്ന ആളെ തന്നെ ഇല്ലാതാക്കിക്കളയും. എങ്ങനെ എവിടെ  എന്തുമാത്രം ഉപയോഗിക്കണം എന്ന് മനസ്സിലാക്കിയിരിക്കേണ്ടതും അത്യാവശ്യമാണ്.

കോപിക്കുന്ന മനുഷ്യർ പടക്കംപോലെയാണെന്നാണ് ഗുരുക്കന്മാർ പറയുന്നത്.ദീപാവലിപോലെയുളള ആഘോഷങ്ങളുടെ അവസരങ്ങളിൽ നാം പടക്കം പൊട്ടിക്കാറുണ്ട്. പക്ഷേ പടക്കത്തിന് തിരി കൊളുത്തിയിട്ട് അവിടെനില്ക്കുകയല്ല അകന്നുനിന്ന് അതിന്റെ ഭംഗി ആസ്വദിക്കുകയാണ് ചെയ്യുന്നത്. കോപിക്കുന്ന മനുഷ്യന്റെ അടുക്കൽ നില്ക്കാതിരിക്കുക. അടുത്തു നി്ന്നാൽ പടക്കം പൊട്ടിത്തെറിക്കുന്നതുപോലെ അതു നമ്മെയും നശിപ്പിച്ചുകളയും.

Related articles

എല്ലാ ദിവസവും ഒരുപോലെ…

എല്ലാ ദിവസവും ഒരേ പോലെ തോന്നുന്നുണ്ടോ? വിരസത, മടുപ്പ്...  രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ ക്ഷീണം,  മനസ്സിൽ അവ്യക്തത.. ഒന്നിനും താൽപര്യമില്ലാത്ത അവസ്ഥ..  എന്താണ് ഇതിന്റെ പിന്നിലെ യഥാർത്ഥകാരണം?

ടെൻഷനാണോ? പേനയെടുക്കൂ…

പലതരത്തിലുള്ള ഉത്കണ്ഠകളിലൂടെ, മാനസികസമ്മർദ്ദങ്ങളിലൂടെ കടന്നുപോകുന്നവരാണ് എല്ലാവരും. ഓരോരുത്തരും നേരിടുന്ന പ്രശ്നം എന്താണോ അതനുസരിച്ചായിരിക്കും അവരുടെ ഉത്കണ്ഠകളുടെ തോത്. ഇത്തരം സന്ദർഭങ്ങളെ നേരിടാനുളള ഒരു എളുപ്പമാർഗം...

എപ്പോഴും കുറ്റബോധം… ഇതാവാം കാരണം

തെറ്റു ചെയ്തുകഴിയുമ്പോൾ, ശരിയായത് ചെയ്യാതെവരുമ്പോൾ അപ്പോഴെല്ലാം കുറ്റബോധം തോന്നുന്നത് സ്വാഭാവികമാണ്. ഒരു വീഴ്ചയോ അനുചിതമായ സംസാരമോ പ്രവൃത്തിയോ ഒക്കെ നമ്മിൽ കുറ്റബോധം സൃഷ്ടിക്കാറുമുണ്ട്. എന്നാൽ...

ചെറിയ കാര്യങ്ങളിലൂടെ  ആകർഷണീയരാകാം

കണ്ടുമുട്ടുകയോ പരിചയത്തിലുള്ളതോ ആയ ചില വ്യക്തികൾ നമ്മെ കൂടുതൽ ആകർഷിക്കാറുണ്ട്. പെരുമാറ്റമോ രൂപഭംഗിയോ സംസാരമോ അവർ പുലർത്തുന്ന ജീവിതദർശനമോ ഇതിൽ പ്രധാനപങ്കുവഹിക്കാറുണ്ട്. എന്നാൽ ചിലർ...

ശിശുക്കളുടെ കണ്ണിലേക്ക് നോക്കുമ്പോൾ

ഒരു കുഞ്ഞിനെ കാണുമ്പോൾ അവന്റെ/ അവളുടെ കണ്ണിലേക്ക് നോക്കുമ്പോൾ നമുക്ക് ഉണ്ടാകുന്നത് കേവലം സന്തോഷമല്ല  വെറും വികാരമല്ല എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. അതനുസരിച്ച്...

കണ്ണിൽ കണ്ണിൽ നോക്കിയിരിക്കും…

ഒരാളുടെ കണ്ണിലേക്കു നോക്കുന്നത് ഒരു നിമിഷം മാത്രം നീണ്ടുനിൽക്കുന്ന ഒരു പ്രവൃത്തിയാണോ... ഒരിക്കലുമല്ല. ആ നോട്ടത്തിനുപിന്നിലും നോട്ടത്തിനുള്ളിലും എന്തുമാത്രം അർത്ഥങ്ങൾ. പ്രണയിനികൾ പരസ്പരം കണ്ണിൽക്കണ്ണിൽ...

മനസ്സിനെ മനസ്സിലാക്കാം?

2024 ൽ കേന്ദ്ര സർക്കാർ ദേശീയ സാമ്പത്തിക സർവേയുടെ ഭാഗമായിനടത്തിയ മാനസികാരോഗ്യ പഠനവും അതിന്റെ റിപ്പോർട്ടും ശ്രദ്ധേയമാണ് . മാനസികാരോഗ്യം ഒരു വ്യക്തിയെ മാത്രമല്ല...

Forget & Forgive

ഇസ്രായേൽ  ഹമാസ് സമാധാന ചർച്ചകൾ നടക്കുന്നതിനിടയിൽ അവർ പരസ്പരം ബന്ദികളെ കൈമാറുന്ന ഒരു ചിത്രം പത്ര മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. പലസ്തീൻ ബന്ദികളെ ഒരു...