എന്നെ ഞാൻ മാനിക്കണം

Share post:

മറ്റുള്ളവരുടെ അംഗീകാരത്തിനും ആദരവിനും വേണ്ടി ഊഴംകാത്തുനില്ക്കുന്ന നാം എത്രത്തോളം നമ്മെ അംഗീകരിക്കുന്നുണ്ട്? മറ്റുള്ളവരുടെ സൗന്ദര്യം, കഴിവ്,പദവി തുടങ്ങിയ കാര്യങ്ങളോർത്ത് അത്ഭുതം കൊള്ളുന്ന നമുക്ക് സ്വന്തം കഴിവുകളെ പ്രതി എത്രത്തോളം അഭിമാനവും സന്തോഷവും തോന്നിയിട്ടുണ്ട്?

ആദ്യം അവനവനെ അംഗീകരിക്കുക. ആദരിക്കുക. സ്വയമൊന്ന് ചിന്തിച്ചുനോക്കൂ, മറ്റുള്ളവർക്കില്ലാത്ത എത്രയോ അധികം കഴിവുകൾ എന്നിലുണ്ട്! കൊള്ളാം നീ മിടുക്കൻ എന്ന് നമ്മളിൽ ആരെങ്കിലും അതേക്കുറിച്ചു പറഞ്ഞിട്ടുണ്ടോ? നല്ലവാക്കുകൾ മറ്റുള്ളവർക്ക് അറിഞ്ഞോ അറിയാതെയോ മനസ്സുനിറഞ്ഞോ അല്ലാതെയോ പറയുന്ന നാം നമ്മെ അത്രകണ്ട് പ്രോത്സാഹിപ്പിക്കാറില്ല. അതുകൊണ്ട് നാം ഇന്നുമുതൽ നമ്മെ മാനിക്കുക. ആദരിക്കുക. സ്വന്തം കഴിവിൽ അഭിമാനിക്കുക. അഹങ്കാരമാകാത്തവിധത്തിൽ ആത്മാഭിമാനം ഉള്ളവരായിരിക്കുക

 ആരോഗ്യത്തിൽ ശ്രദ്ധിക്കുകയാണ് മറ്റൊരു കാര്യം. ആരോഗ്യമുളള ശരീരവും ആരോഗ്യമുള്ള മനസ്സും തമ്മിൽ ബന്ധമുണ്ട്. സ്വന്തം ശരീരത്തിന്റെ ആരോഗ്യത്തിലും സൗന്ദര്യത്തിലും ശ്രദ്ധകൊടുക്കുന്നവരാകുക. ഓരോ വ്യക്തികളുടെയും ശാരീരികപ്രത്യേകതകൾ വ്യത്യസ്തമാണ്. മറ്റുള്ളവരുടെ ആകാരവും നിറവും ഫീച്ചേഴ്സും നമുക്ക് കൂടുതൽ ആകർഷകമായിത്തോന്നാം. പക്ഷേ അത് അവരുടേതാണ്. നമുക്ക് നമ്മുടെ ശരീരത്തിന് മേൽ മാത്രമേ നിയന്ത്രണവും അവകാശവുമുള്ളൂ. അതുകൊണ്ട് നമ്മുടെ ശരീരത്തെ സ്നേഹിക്കുക. ഈ ലോകത്തിൽ മറ്റാർക്കും ഇല്ലാത്തവിധത്തിലുള്ള ഉടലും അവയവങ്ങളും പ്രത്യേകതകളും നിറഞ്ഞതാണ് എന്റെശരീരം എന്ന തിരിച്ചറിവോടെയായിരിക്കണം ശരീരത്തെ സ്നേഹിക്കേണ്ടത്.  മതിയായ വിശ്രമം,ഉറക്കം, ഭക്ഷണക്രമം ഇതൊക്കെ ശരീരത്തിനാവശ്യമായവയാണ്.

Related articles

വിജയത്തിലേക്കുള്ള വഴി

ജീവിതത്തിൽ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് വിജയം. എന്നാൽ വിജയം ആഗ്രഹിക്കുന്നതുകൊണ്ട് മാത്രം അത് സ്വന്തമാക്കാൻ കഴിയില്ല. വിജയിക്കണമെന്ന ശക്തമായ ആഗ്രഹത്തോടൊപ്പം അതിനായി ആത്മാർത്ഥമായ പരിശ്രമവും...

സ്വപ്‌നങ്ങൾക്ക് അതിരുകളില്ല

Comfort zone എന്നാൽ എന്ത് എന്ന് നമുക്കെല്ലാവർക്കും അറിയാം. നമുക്ക് ഏറ്റവും അനുയോജ്യമായ വ്യക്തികൾ, ജോലികൾ ജീവസാഹചരങ്ങൾ എന്നിവയെ മാത്രം ചുറ്റിപ്പറ്റി, ആകുലതകളും, വിഷമങ്ങളും,...

റൊണാൾഡോയോ  നെയ്മറോ ?

ലോകം മുഴുവൻ ആരാധകരുള്ള സൂപ്പർ താരങ്ങളായ ക്രിസ്റ്റിയാനോ റൊണാൾഡോയും നെയ്മറും കളിക്കളത്തിനു പുറത്തും നമുക്ക് പ്രിയങ്കരരാണ്. കളിക്കളത്തിലെ സമ്മർദ്ദങ്ങൾ അവരിരുവരും അതിജീവിക്കുന്ന രീതിയെ ആസ്പദമാക്കി...

സമയമില്ലേ…?

ഒരു കഥപറയാം. ചെറുപ്രായം മുതൽക്കേ കൂട്ടുകാരായിരുന്നവർ. സാഹചര്യങ്ങൾ അവരെ പിന്നീട് രണ്ടിടങ്ങളിലെത്തിച്ചു. എങ്കിലും അതിൽ ഒരാളുടെ മനസ്സിൽ എപ്പോഴും ചങ്ങാതിയെക്കുറിച്ചുള്ള ഓർമ്മകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പരസ്പരമുളള...

മറ്റുളളവരെ വിചാരിച്ചു സമാധാനക്കേട് ഉണ്ടോ?

നമ്മുടെ മനസ്സമാധാനം കെടുത്തുന്നവയിൽ  ഒരു പ്രധാനപങ്കുവഹിക്കുന്ന ഘടകം മറ്റുള്ളവർ എന്നെക്കുറിച്ച് എന്തു ചിന്തിക്കും/വിചാരിക്കും എന്നതാണ്. ഞാൻ എന്തായിരിക്കുന്നുവോ അതുപോലെ ചിന്തിച്ചോട്ടെ എന്നതല്ല ഞാൻ ആഗ്രഹിക്കുന്നതുപോലെ...

ഇനി ഈ ജപ്പാൻ ടെക്‌നിക്ക് പരീക്ഷിച്ചാലോ?

ഇക്കിഗായ്  ജീവിതത്തിന്റെ ലക്ഷ്യം കണ്ടെത്തുക. അതാണ് അമിതമായ സ്ട്രസിൽ നിന്നും മുക്തമാകാനുള്ള ഒരു മാർഗം. നിഷേധാത്മകമായ ചിന്തകളിൽ നിന്ന് മനസ്സ് മുക്തമാക്കുകയും ചിന്തകളെയും വിചാരങ്ങളെയും അർത്ഥസമ്പൂർണ്ണതയിലേക്ക്...

ചെറിയ തുടക്കം

ഒറ്റയടിക്ക് ഈ ലോകത്തെ മാറ്റിമറിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല. കാരണം ഈ ലോകം ഒറ്റയടിക്ക് രൂപാന്തരപ്പെട്ടതല്ല. ജനിച്ചുവീഴുന്ന കുഞ്ഞ് ഉടൻതന്നെ ചാടിയെണീറ്റ് ഓടിപ്പോകാറുണ്ടോ? എത്രവട്ടം...

നല്ലതുകാണാൻ കണ്ണിനു തെളിച്ചമുണ്ടാവണേ… 

ആഗ്രഹങ്ങളുള്ളവരാണ് എല്ലാ മനുഷ്യരും. എന്നാൽ ആഗ്രഹിച്ചതുകൊണ്ടോ പ്രയത്നിച്ചതുകൊണ്ടോ  മാത്രമല്ല എല്ലാം നമ്മളിലേക്ക് വന്നുചേരുന്നത്. ഏതോ ജന്മനിയോഗംപോലെ, ദൈവനിശ്ചയംപോലെ പലതും നമ്മിലേക്കു വന്നുചേരുന്നുണ്ട്. അതൊരിക്കലും നമ്മുടെ...