റൊണാൾഡോയോ  നെയ്മറോ ?

Share post:

ലോകം മുഴുവൻ ആരാധകരുള്ള സൂപ്പർ താരങ്ങളായ ക്രിസ്റ്റിയാനോ റൊണാൾഡോയും നെയ്മറും കളിക്കളത്തിനു പുറത്തും നമുക്ക് പ്രിയങ്കരരാണ്. കളിക്കളത്തിലെ സമ്മർദ്ദങ്ങൾ അവരിരുവരും അതിജീവിക്കുന്ന രീതിയെ ആസ്പദമാക്കി ബെൽജിയം കാത്തലിക് യൂണിവേഴ്‌സിറ്റി ഓഫ് ലുവനും ഡാറ്റാ ഇന്റലിജൻസ് കമ്പനിയായ എസ്സിഐ സ്പോർട്സും സംയുക്തമായി ഒരു പഠനം നടത്തുകയുണ്ടായി. അത് പ്രകാരം കടുത്ത സമ്മർദങ്ങൾ പ്രതിരോധിക്കാനുള്ള ശേഷി റൊണാൾഡോയ്ക്കുണ്ടെന്നാണ് കണ്ടെത്തിയത് മറുവശത്തു പി.എസ്.ജിയുടെ ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ഈ കാര്യത്തിൽ ഏറെ പിന്നിലാണെന്ന് പറയുന്നു.

സമ്മർദ്ദങ്ങളെ കൂസാതെ ഏത് പ്രതിസന്ധി ഘട്ടത്തിലും കുലുങ്ങാതെ നിൽക്കുന്ന ക്യാപ്റ്റൻ കൂൾ എന്ന വിശേഷണം ലഭിച്ചിട്ടുള്ള ആളാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി എന്നാൽ മറ്റുള്ളവരെ പോലെ തന്നെ പേടിയും സമ്മർദ്ദവും താനും അനുഭവിച്ചിട്ടുണ്ടെന്നു ധോണി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
കളിക്കിടയിലെ  സമ്മർദ ഘട്ടങ്ങളെ അതിജീവിക്കാൻ കഴിയുമ്പോഴാണ് ആരാധകരുടെ പ്രതീക്ഷക്കൊത്തു ഒരു  താരത്തിന് ഉയരാൻ കഴിയുക.

കളിക്കളത്തിൽ മാത്രമല്ല വ്യക്തി, കുടുംബ സാമൂഹ്യജീവിതങ്ങളിലെല്ലാം സമ്മർദ്ദങ്ങൾ ഏറെ അനുഭവിക്കേണ്ടി വരുന്നവരാണ് നാം. മിതമായ അളവിലുള്ള പിരിമുറുക്കങ്ങൾ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന്  വെല്ലുവിളിയാവില്ല. വിവിധ തരത്തിലുള്ള മത്സരങ്ങളിലും പരീക്ഷകളിലുമൊക്കെ ചിലർക്ക് നല്ല പ്രകടനം കാഴ്ചവയ്ക്കുന്നതിന് അത് സഹായകമാവുകയും ചെയ്തേക്കാം. ഉദാഹരണത്തിനു നാളെ പരീക്ഷയാണ് എന്ന ചിന്ത നമ്മെ കൂടുതൽ ഉത്തരവാദിത്ത ബോധമുള്ളവരാക്കി മാറ്റുകയും കൂടുതൽ ചിട്ടയോടെയുള്ള മുന്നൊരുക്കങ്ങൾ നടത്താനും സഹായിക്കും.  എന്നാൽ പരിമുറുക്കം കൂടുകയാണെങ്കിൽ അത് കൂടുതൽ സമയം നിലനിൽക്കുന്നതാണെങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തെ മോശമായ രീതിയിൽ ബാധിക്കും.

നിരന്തരമായ മാനസിക സമ്മർദങ്ങൾ ശാരീരികവും മാനസികവുമായ നിരവധി പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. തലവേദന, ഉന്മേഷമില്ലായ്മ, തോളിലും കഴുത്തിലും പുറത്തുമുള്ള വേദന, തൊണ്ടവരളുക, ഉറക്കക്കുറവ്, നെഞ്ചിന് ഭാരം, മനംപിരട്ടൽ, വയറ്റിൽ അസ്വസ്ഥത, നെഞ്ചിടിപ്പ്, ലൈംഗികപ്രശ്‌നങ്ങൾ തുടങ്ങിയ ശാരീരികപ്രശ്‌നങ്ങൾക്ക് പിറകിൽ വ്യക്തി അനുഭവിക്കുന്ന മാനസിക സമ്മർദങ്ങളായിരിക്കാൻ  സാധ്യതയുണ്ട്. ചിലരിലെങ്കിലും ഇതു ഗുരുതരമായ മാനസിക പ്രശ്‌നങ്ങൾക്ക് വഴിവെക്കും.

എങ്ങനെ അതിജീവിക്കാം

ആശങ്കകളും ഉത്കണ്ഠകളുമെല്ലാം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവ് ആദ്യമേ തന്നെ നമുക്ക് വേണം. അതുകൊണ്ടുതന്നെ അമിതമായി ഇത്തരം വികാരങ്ങളുടെ പിറകെ പോകാതെ നമ്മുടെ മുന്നിലുള്ള പ്രതിസന്ധികളെ നേരിടാനുള്ള ശക്തിയാർജിക്കുകയാണ് വേണ്ടത്. കൃത്യസമയങ്ങളിൽ ആവശ്യത്തിന് ഉറങ്ങാൻ ശ്രമിക്കുകയാണ് മാനസികവും ശാരീരികവുമായ സമ്മർദ്ദത്തെ അതിജീവിക്കാനുള്ള പ്രാഥമികമായ മാർഗം. ഉറക്കത്തിനുമുമ്പ് മൊബൈൽ ഫോൺ, ടി.വി, കമ്പ്യൂട്ടർ തുടങ്ങിയവയുടെ ഉപയോഗം പരമാവധി ഒഴിവാക്കുക. കൂടാതെ കാപ്പി, ചായ, കോളകൾ തുടങ്ങിയ ഉത്തേജനം നൽകുന്ന പാനീയങ്ങൾ ഒഴിവാക്കുന്നതും ഉറങ്ങാനായി വെളിച്ചക്കുറവുള്ള ശാന്തമായ അന്തരീക്ഷം തെരഞ്ഞെടുക്കുന്നതും നല്ലതാണ്. വ്യായാമം, വായന, സോഷ്യൽ മീഡിയയുടെ ശരിയായ ഉപയോഗം, പാചകം, കലാപരമായ പ്രവർത്തങ്ങൾ എന്നിവയിലൂടെ മാസിക സമ്മർദ്ദങ്ങളെ നമുക്ക് അതിജീവിക്കാൻ  കഴിയും.

(പരിശീലകനും കൗൺസിലറും സ്മാർട്ട് ഇന്ത്യ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയുടെ സഹസ്ഥാപകനുമാണ് ലേഖകൻ)

ഡോ. സെമിച്ചൻ ജോസഫ്

Related articles

സ്വപ്‌നങ്ങൾക്ക് അതിരുകളില്ല

Comfort zone എന്നാൽ എന്ത് എന്ന് നമുക്കെല്ലാവർക്കും അറിയാം. നമുക്ക് ഏറ്റവും അനുയോജ്യമായ വ്യക്തികൾ, ജോലികൾ ജീവസാഹചരങ്ങൾ എന്നിവയെ മാത്രം ചുറ്റിപ്പറ്റി, ആകുലതകളും, വിഷമങ്ങളും,...

എന്നെ ഞാൻ മാനിക്കണം

മറ്റുള്ളവരുടെ അംഗീകാരത്തിനും ആദരവിനും വേണ്ടി ഊഴംകാത്തുനില്ക്കുന്ന നാം എത്രത്തോളം നമ്മെ അംഗീകരിക്കുന്നുണ്ട്? മറ്റുള്ളവരുടെ സൗന്ദര്യം, കഴിവ്,പദവി തുടങ്ങിയ കാര്യങ്ങളോർത്ത് അത്ഭുതം കൊള്ളുന്ന നമുക്ക് സ്വന്തം...

സമയമില്ലേ…?

ഒരു കഥപറയാം. ചെറുപ്രായം മുതൽക്കേ കൂട്ടുകാരായിരുന്നവർ. സാഹചര്യങ്ങൾ അവരെ പിന്നീട് രണ്ടിടങ്ങളിലെത്തിച്ചു. എങ്കിലും അതിൽ ഒരാളുടെ മനസ്സിൽ എപ്പോഴും ചങ്ങാതിയെക്കുറിച്ചുള്ള ഓർമ്മകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പരസ്പരമുളള...

മറ്റുളളവരെ വിചാരിച്ചു സമാധാനക്കേട് ഉണ്ടോ?

നമ്മുടെ മനസ്സമാധാനം കെടുത്തുന്നവയിൽ  ഒരു പ്രധാനപങ്കുവഹിക്കുന്ന ഘടകം മറ്റുള്ളവർ എന്നെക്കുറിച്ച് എന്തു ചിന്തിക്കും/വിചാരിക്കും എന്നതാണ്. ഞാൻ എന്തായിരിക്കുന്നുവോ അതുപോലെ ചിന്തിച്ചോട്ടെ എന്നതല്ല ഞാൻ ആഗ്രഹിക്കുന്നതുപോലെ...

ഇനി ഈ ജപ്പാൻ ടെക്‌നിക്ക് പരീക്ഷിച്ചാലോ?

ഇക്കിഗായ്  ജീവിതത്തിന്റെ ലക്ഷ്യം കണ്ടെത്തുക. അതാണ് അമിതമായ സ്ട്രസിൽ നിന്നും മുക്തമാകാനുള്ള ഒരു മാർഗം. നിഷേധാത്മകമായ ചിന്തകളിൽ നിന്ന് മനസ്സ് മുക്തമാക്കുകയും ചിന്തകളെയും വിചാരങ്ങളെയും അർത്ഥസമ്പൂർണ്ണതയിലേക്ക്...

ചെറിയ തുടക്കം

ഒറ്റയടിക്ക് ഈ ലോകത്തെ മാറ്റിമറിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല. കാരണം ഈ ലോകം ഒറ്റയടിക്ക് രൂപാന്തരപ്പെട്ടതല്ല. ജനിച്ചുവീഴുന്ന കുഞ്ഞ് ഉടൻതന്നെ ചാടിയെണീറ്റ് ഓടിപ്പോകാറുണ്ടോ? എത്രവട്ടം...

നല്ലതുകാണാൻ കണ്ണിനു തെളിച്ചമുണ്ടാവണേ… 

ആഗ്രഹങ്ങളുള്ളവരാണ് എല്ലാ മനുഷ്യരും. എന്നാൽ ആഗ്രഹിച്ചതുകൊണ്ടോ പ്രയത്നിച്ചതുകൊണ്ടോ  മാത്രമല്ല എല്ലാം നമ്മളിലേക്ക് വന്നുചേരുന്നത്. ഏതോ ജന്മനിയോഗംപോലെ, ദൈവനിശ്ചയംപോലെ പലതും നമ്മിലേക്കു വന്നുചേരുന്നുണ്ട്. അതൊരിക്കലും നമ്മുടെ...

വിജയത്തിന് തടസ്സങ്ങളില്ല

മാനസികാരോഗ്യത്തിനൊപ്പം ശാരീരികാരോഗ്യവും വിജയത്തിന് പ്രധാനപ്പെട്ടതാണ്. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ. അതുകൊണ്ട് ശാരീരികാരോഗ്യത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുക. മനസ്സ് സന്നദ്ധമാകുമ്പോഴും ശരീരം അനാരോഗ്യകരമാണെങ്കിൽ ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയണമെന്നില്ല....