ആത്മവിശ്വാസക്കുറവ് അധികമാകുമ്പോൾ…

Share post:

ആത്മവിശ്വാസത്തിന്റെ തോത് പലരിലും വ്യത്യസ്തമായിരിക്കാം. എങ്കിലും ചിലരിൽ ഇത് അപകടകരമായ വിധത്തിൽ കുറഞ്ഞിട്ടുണ്ടാകും. മറ്റുളളവരെ അഭിമുഖീകരിക്കാനോ  അവരോട് സംസാരിക്കാൻ  പോലുമോ കഴിയാത്തവിധത്തിൽ പിന്മാറുന്നവരാണ് ഇക്കൂട്ടർ.

 ജീവിതത്തിന്റെ അർത്ഥം ഇത്തരക്കാർക്ക് പിടികിട്ടുന്നില്ല. അർത്ഥശൂന്യമായ വിധത്തിലാണ് ജീവിതത്തെ സമീപിക്കുന്നത്. ആത്മഹത്യയെക്കുറിച്ചുപോലും സംസാരിക്കുകയും ചെയ്യും.

കൗമാരക്കാരിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്. പ്രത്യേകിച്ച് സമീപകാലത്ത് ഇത്തരം പ്രവണത വർദ്ധിച്ചുവരുന്നതായി മനശ്ശാസ്ത്രജ്ഞർ പറയുന്നുണ്ട്. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ഇത് വെറും ആത്മവിശ്വാസക്കുറവ്  മാത്രമല്ലെന്നാണ്. വിഷാദരോഗവും ഉത്കണ്ഠയും പിടികൂടിയവരിലും സമാനമായ രീതിയിലുള്ള പ്രതികരണങ്ങൾ ഉണ്ടാവാറുണ്ട്, അതുകൊണ്ട് അമിതമായ ആത്മവിശ്വാസക്കുറവുള്ളവരെ അതിന്റെ പേരിൽ പഴിക്കുകയല്ല മറിച്ച് അവരുടെ യഥാർത്ഥ പ്രശ്നം എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. ഇതിന് സൈക്കോളജിസ്റ്റുകളുടെ സഹായമാണ് തേടേണ്ടത്. ആത്മവിശ്വാസമില്ലായ്മ മൂലം സ്വഭാവികമായ ജീവിതം നയിക്കാൻ പോലും കഴിയാതെ വരുമ്പോഴാണ് ഇത്തരക്കാരുടെ പ്രശ്നം മറ്റുള്ളവരറിയുന്നത്. അതുവരെ  നാണംകുണുങ്ങി, പേടിത്തൊണ്ടൻ എന്നിങ്ങനെയൊക്കെ വിശേഷിപ്പിച്ച് അത്തരക്കാരെ മാറ്റിനിർത്താനായിരിക്കും  ഏറ്റവും അടുത്തുനില്ക്കുന്നവർ പോലും ശ്രമിക്കുന്നത്. cognitive behaviour therapy, social skills training  എന്നിവയിലൂടെ ഇക്കൂട്ടരെ രക്ഷിച്ചെടുക്കാൻ കഴിയുമെന്നാണ് സൈക്കോളജിസ്റ്റുകൾ പറയുന്നത്. അതുകൊണ്ട് മറ്റുള്ളവരുടെ ആത്മവിശ്വാസക്കുറവിനെ പരിഹസിക്കുന്നതിന് പകരം അതിന്റെ പിന്നിലെ  യഥാർതഥ പ്രശ്നം മനസ്സിലാക്കി പരിഹരിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. ആത്മവിശ്വാസത്തോടെ ജീവിക്കുമ്പോൾ ജീവിതം തന്നെ എത്രയോ സുന്ദരമായി മാറുകയാണ് ചെയ്യുന്നത്!

Related articles

ഞാനാണോ പ്രശ്‌നം?

സമീപകാലത്ത് ഒരു ചലച്ചിത്രനടിയുടെ വെളിപ്പെടുത്തലുകൾ ഏറെ ചർച്ചയ്ക്ക് വിധേയമാക്കപ്പെട്ടിരുന്നു. നാർസസിസ്റ്റായ കാമുകനിൽ നിന്നുള്ള ബ്രേക്ക് അപ്പിനു ശേഷമായിരുന്നു ആ വെളിപ്പെടുത്തൽ. അതിനെത്തുടർന്ന് പലരും ഈ...

വേണോ ഡിജിറ്റൽ ഡിറ്റോക്‌സ്…

ഒരു ദിവസം ഫോൺ ഇല്ലാതെ ജീവിക്കാൻ നോക്കിയിട്ടുണ്ടോ... സോഷ്യൽ മീഡിയയിൽ നിന്ന് ഏതാനും ദിവസങ്ങൾ മാറിനിന്നപ്പോൾ മനസ്സിൽ അസ്വസ്ഥത തോന്നിയിട്ടുണ്ടോ? ഇന്ന് ലോകത്തിലെ ഭൂരിപക്ഷം മനുഷ്യരുടെയും ഒരു ദിവസം...

‘ചിറകില്ലാതെ പറന്നവൾ’

ഒഡീഷയിൽ ദിവസവേതനക്കാരനായ ഒരു മേസ്തിരിയുടെ മകളായിട്ടായിരുന്നു പായലിന്റെ ജനനം. എട്ടുവയസുവരെ അവൾ സാധാരണക്കാരിയായ ഏതൊരു പെൺകുട്ടിയെയും പോലെയായിരുന്നു. ഓടിച്ചാടി നടന്നിരുന്നവൾ. പക്ഷേ എട്ടാമത്തെ വയസിൽ...

ബേൺഔട്ട്  ആകാതിരിക്കാൻ

ജോലിയിലെ സമ്മർദ്ദംമൂലം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടാണിരിക്കുന്നത്. ഇനി ആത്മഹത്യ ചെയ്യുന്നില്ലെങ്കിൽപോലും ജോലിയിലെ സമ്മർദ്ദം മൂലം മനസ്സ് മടുത്തിരിക്കുന്നവരും അസ്വസ്ഥത അനുഭവിക്കുന്നവരും ഏറെയുണ്ട്. ജോലി...

HUNGRY+ ANGRY = HANGRY

ചിലരൊക്കെ പറയാറുള്ള കാര്യമാണ് ഇത്. 'വിശന്നാ പിന്നെ എനിക്ക് കണ്ണുകാണില്ല' എന്നാണ് മറ്റുചിലർ പറയുന്നത്. വിശപ്പ് അവരെ അത്രത്തോളം അസ്വസ്ഥരാക്കുന്നുണ്ട് എന്നാണ് ഇതിനർത്ഥം. വിശപ്പും ദേഷ്യവും സകലജീവിവർഗത്തിനുമുള്ളതാണ്. പക്ഷേ വിശക്കുമ്പോൾ ദേഷ്യം കൂടി വരുന്നത് അത്രസാധാരണമല്ല.

മാതാപിതാക്കളുടെ ഫോൺ ഉപയോഗം കുട്ടികളെ ബാധിക്കുമ്പോൾ…

 മൊബൈൽ ഫോൺ ഒഴിവാക്കിക്കൊണ്ടുള്ള ഒരുജീവിതത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാനാവില്ല. എല്ലാ കാര്യങ്ങളും മൊബൈൽ കേന്ദ്രീകൃതമാണ്. അതുകൊണ്ടുതന്നെ എല്ലാവരുടെയും കൈകളിൽ മൊബൈലുണ്ട്, പ്രായഭേദമെന്യേ. ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾ മൊബൈൽ...

കുട്ടികളെ മനസ്സിലാക്കാൻ

'എനിക്ക് അവനെ മനസ്സിലാകുന്നതേയില്ല' കൗമാരക്കാരനായ ഒരു മകനെക്കുറിച്ച് അവന്റെ അച്ഛൻ നടത്തിയ പ്രതികരണമാണ് ഇത്. കൗമാരക്കാരിയായ മകൾ സുഹൃത്തിനൊപ്പം ജീവിക്കാനായി വീട്ടുകാരറിയാതെ ഇറങ്ങിപ്പോയ സമയം...

കുഞ്ഞുങ്ങളെ കൂടുതൽ പരിഗണിക്കൂ…

ജോലി ചെയ്യുന്ന അമ്മയുടെ അടുക്കലേക്ക് ചെന്ന് എന്നെ എടുക്കണം എന്ന് വാശിപിടിക്കുന്ന ഒരു കുഞ്ഞ്. ലാപ്ടോപ്പിൽ എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുന്ന അച്ഛന്റെ  മടിയിലിരിക്കാൻ വഴക്കുകൂടുന്ന മറ്റൊരു...