വിജയിച്ചവവരുടെ ശബ്ദങ്ങൾ

Share post:

‘ഒരാൾക്ക് വിജയം ഉണ്ടാകുമ്പോൾ അയാൾ പറഞ്ഞത് കേൾക്കാൻ എല്ലാവരും ഉണ്ടാകും.’ അടുത്തയിടെ  തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് വിശദീകരണം നല്കിയപ്പോൾ ഒരു നടൻ പറഞ്ഞ വാചകമാണ് ഇത്.
വിജയികളുടെ അഭിപ്രായങ്ങൾക്കും അനുഭവങ്ങൾക്കും അനുവാചകരുണ്ട്.  മാർക്കറ്റ് വാല്യൂവുണ്ട്. ആരും തിരിച്ചറിയാതെയും അംഗീകരിക്കാതെയും കഴിഞ്ഞ നാളുകളിൽ കടന്നുപോയ ദുരനുഭവങ്ങൾക്ക് ഇടം ഉണ്ടാകുന്നത് അയാൾ വിജയം രേഖപ്പെടുത്തിക്കഴിയുമ്പോഴാണ്.

ഇന്നലെവരെ അയാളുടേതുമാത്രമായിരുന്ന ദുരനുഭവങ്ങൾ വിജയങ്ങളിൽ എത്തുമ്പോഴാണ്  സാമാന്യവൽക്കരിക്കപ്പെടുന്നത്. അപ്പോഴാണ് അവ പാഠപുസ്തകങ്ങളാകുന്നത്. പലരും തങ്ങളുടെ ദാരിദ്ര്യത്തിന്റെയും അപമാനങ്ങളുടെയും കഥകൾ അയവിറക്കുന്നത് വിജയകിരീടങ്ങളിലിരുന്നുകൊണ്ടാണ്. ഇന്നലെവരെ അയാളുടെ പരാജയങ്ങൾ അയാളുടേതു മാത്രമായിരുന്നു. വിജയിക്കാൻ വേണ്ടിയുള്ള അയാളുടെ ശ്രമങ്ങൾ അയാളുടേതു മാത്രമായിരുന്നു. പിന്തുണകളോ പ്രോത്സാഹനങ്ങളോ അയാൾക്ക്  ലഭിക്കുന്നുമുണ്ടായിരുന്നില്ല. പക്ഷേ വിജയിക്കുന്നതോടെ അയാൾ എല്ലാവരുടേതുമാകുന്നു. എല്ലാവരും അയാളുടെ വിജയങ്ങളുടെ പിന്നിൽ അണിനിരക്കുന്നു. മുമ്പൊരിക്കലും സംസാരിച്ചതുപോലെയല്ല അയാൾ ഇപ്പോൾ മുതൽ സംസാരിക്കുന്നത്. അയാളെ കേൾക്കാൻ ആളുകളേറെയുണ്ടാവുന്നു.വിജയികൾക്ക് ഇരിക്കാൻ ഇരിപ്പിടങ്ങൾ… അവരെ അനുമോദിക്കാൻ വേദികൾ… അവർക്കായി പൂമാലകൾ… ഫ്‌ളക്സുകൾ…

വിജയിച്ചവരുടെ പിന്നാലെയാണ് ലോകം. അതോടൊപ്പം തുടർച്ചയായി വിജയം നല്കുന്നവരുടെയും. ഒരിക്കൽ സംഭവിച്ച വിജയങ്ങൾ ആകസ്മികമായി അവതരിപ്പിക്കപ്പെട്ടേക്കാം. തുടർച്ചയായി വിജയങ്ങൾ നല്കുമ്പോൾ മാത്രം അത് അയാളുടെ കഴിവിന്റെ അംഗീകാരമായി ചിത്രീകരിക്കപ്പെടുന്നു.

വിജയിക്കുന്നത് കഴിവുള്ളവർ മാത്രമാണോ? ഒരിക്കലുമല്ല. അവർക്ക് കഴിവുണ്ട്, അദ്ധ്വാനമുണ്ട്, പരിശ്രമമുണ്ട്. പക്ഷേ അതൊക്കെയുണ്ടായിട്ടും ചിലർക്ക് മറ്റുള്ളവർ വിലയിരുത്തുന്ന വിധത്തിലുള്ള വിജയങ്ങളിൽ എത്തിച്ചേരാൻ കഴിയുന്നില്ല. അ ങ്ങനെ വരുമ്പോൾ വിജയം ഒരു സാധ്യത കൂടിയായി മാറുന്നുണ്ട്. വിജയിച്ചവരെക്കാൾ കൂടുതൽ കഴിവുണ്ടായിട്ടും അത്രയധികം ശ്രദ്ധിക്കപ്പെടാതെപോയവരുടെ ലോകം കൂടിയാണ് ഇത്.

ഒരു ശ്രമം പരാജയപ്പെട്ടുവെന്ന് കരുതി നിങ്ങൾ കഴിവില്ലാത്തവനാകുന്നില്ല. ഒന്നാമതെത്താത്തതുകൊണ്ട് പരാജയപ്പെട്ടവനാകുന്നുമില്ല. മറ്റുള്ളവർ മുഴുവൻ നിങ്ങളെ വിജയിയായി അംഗീകരിക്കുമ്പോഴും  സ്വയം വിജയിയായോ അല്ലെങ്കിൽ ആത്മാവിൽ പോലും സ്വന്തം  വിജയങ്ങളെയോർത്ത് അഭിമാനിക്കാനോ സന്തോഷിക്കാനോ കഴിയുന്നില്ലെങ്കിൽ നമ്മുടെ വിജയങ്ങൾക്കെന്തു പ്രസക്തി?

Related articles

വേണോ ഡിജിറ്റൽ ഡിറ്റോക്‌സ്…

ഒരു ദിവസം ഫോൺ ഇല്ലാതെ ജീവിക്കാൻ നോക്കിയിട്ടുണ്ടോ... സോഷ്യൽ മീഡിയയിൽ നിന്ന് ഏതാനും ദിവസങ്ങൾ മാറിനിന്നപ്പോൾ മനസ്സിൽ അസ്വസ്ഥത തോന്നിയിട്ടുണ്ടോ? ഇന്ന് ലോകത്തിലെ ഭൂരിപക്ഷം മനുഷ്യരുടെയും ഒരു ദിവസം...

‘ചിറകില്ലാതെ പറന്നവൾ’

ഒഡീഷയിൽ ദിവസവേതനക്കാരനായ ഒരു മേസ്തിരിയുടെ മകളായിട്ടായിരുന്നു പായലിന്റെ ജനനം. എട്ടുവയസുവരെ അവൾ സാധാരണക്കാരിയായ ഏതൊരു പെൺകുട്ടിയെയും പോലെയായിരുന്നു. ഓടിച്ചാടി നടന്നിരുന്നവൾ. പക്ഷേ എട്ടാമത്തെ വയസിൽ...

ബേൺഔട്ട്  ആകാതിരിക്കാൻ

ജോലിയിലെ സമ്മർദ്ദംമൂലം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടാണിരിക്കുന്നത്. ഇനി ആത്മഹത്യ ചെയ്യുന്നില്ലെങ്കിൽപോലും ജോലിയിലെ സമ്മർദ്ദം മൂലം മനസ്സ് മടുത്തിരിക്കുന്നവരും അസ്വസ്ഥത അനുഭവിക്കുന്നവരും ഏറെയുണ്ട്. ജോലി...

HUNGRY+ ANGRY = HANGRY

ചിലരൊക്കെ പറയാറുള്ള കാര്യമാണ് ഇത്. 'വിശന്നാ പിന്നെ എനിക്ക് കണ്ണുകാണില്ല' എന്നാണ് മറ്റുചിലർ പറയുന്നത്. വിശപ്പ് അവരെ അത്രത്തോളം അസ്വസ്ഥരാക്കുന്നുണ്ട് എന്നാണ് ഇതിനർത്ഥം. വിശപ്പും ദേഷ്യവും സകലജീവിവർഗത്തിനുമുള്ളതാണ്. പക്ഷേ വിശക്കുമ്പോൾ ദേഷ്യം കൂടി വരുന്നത് അത്രസാധാരണമല്ല.

മാതാപിതാക്കളുടെ ഫോൺ ഉപയോഗം കുട്ടികളെ ബാധിക്കുമ്പോൾ…

 മൊബൈൽ ഫോൺ ഒഴിവാക്കിക്കൊണ്ടുള്ള ഒരുജീവിതത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാനാവില്ല. എല്ലാ കാര്യങ്ങളും മൊബൈൽ കേന്ദ്രീകൃതമാണ്. അതുകൊണ്ടുതന്നെ എല്ലാവരുടെയും കൈകളിൽ മൊബൈലുണ്ട്, പ്രായഭേദമെന്യേ. ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾ മൊബൈൽ...

കുട്ടികളെ മനസ്സിലാക്കാൻ

'എനിക്ക് അവനെ മനസ്സിലാകുന്നതേയില്ല' കൗമാരക്കാരനായ ഒരു മകനെക്കുറിച്ച് അവന്റെ അച്ഛൻ നടത്തിയ പ്രതികരണമാണ് ഇത്. കൗമാരക്കാരിയായ മകൾ സുഹൃത്തിനൊപ്പം ജീവിക്കാനായി വീട്ടുകാരറിയാതെ ഇറങ്ങിപ്പോയ സമയം...

കുഞ്ഞുങ്ങളെ കൂടുതൽ പരിഗണിക്കൂ…

ജോലി ചെയ്യുന്ന അമ്മയുടെ അടുക്കലേക്ക് ചെന്ന് എന്നെ എടുക്കണം എന്ന് വാശിപിടിക്കുന്ന ഒരു കുഞ്ഞ്. ലാപ്ടോപ്പിൽ എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുന്ന അച്ഛന്റെ  മടിയിലിരിക്കാൻ വഴക്കുകൂടുന്ന മറ്റൊരു...

ആഹാ…പ്രായമായോ..!

അയ്യോ കഷ്ടം.. പ്രായമായല്ലോ... ഇങ്ങനെ പറഞ്ഞിരുന്നത് മുൻപ്. ആഹാ... പ്രായമായല്ലോ എന്ന് ആവേശത്തോടെ പറയുന്ന കാലമാണ് ഇപ്പോൾ. ലോകാരോഗ്യ സംഘടനയുടേത് ഉൾപ്പെടെയുള്ള കണക്കുകൾ അനുസരിച്ചു...