പതിനാറു വയസുകാരന് ഹൃദയസ്തംഭനം, കാരണം പബ്ജി

Share post:

മൊബൈല്‍ ഗെയിമുകള്‍ക്ക് അടിമകളായി മാറിക്കൊണ്ടിരിക്കുന്ന യുവജനങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇത്. തീരെ ചെറിയ കുട്ടികള്‍ പോലും മൊബൈലിലും അത് നല്കുന്ന അത്ഭുതങ്ങളിലും മതിമറന്നു വീണുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നടുക്കമുളവാക്കുന്ന ഒരു വാര്‍ത്ത മധ്യപ്രദേശില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്, പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഹൃദയസ്തംഭനം മൂലം മരിച്ചുവെന്നും അതിന് കാരണം തുടര്‍ച്ചയായ ആറു മണിക്കൂര്‍ നേരം പബ്ജി കളിച്ചതും അതിലുണ്ടായ പരാജയവും. ഫര്‍ഖാന്‍ ഖുറേഷി എന്ന കൗമാരക്കാരനാണ് ഈ ദുര്യോഗമുണ്ടായത്. ഒരു ബന്ധുവിന്റെ വിവാഹത്തില്‍ ഭോപ്പാലില്‍ എത്തിയതായിരുന്നുവത്രെ  ഫര്‍ഖാന്‍. ആറു മണിക്കൂര്‍ നേരം അവിടെയിരുന്ന് ഫര്‍ഖാന്‍ ഗെയിം കളിച്ചു. ഒടുവില്‍ കളിയില്‍ തോറ്റപ്പോള്‍ മൊബൈല്‍ വലിച്ചെറിഞ്ഞു. ഏറെ നേരം കഴിഞ്ഞിട്ടും ഫര്‍ഖാനെ കാണാതെ വന്നപ്പോള്‍ അന്വേഷിച്ചുചെന്നവര്‍ കണ്ടത് കട്ടിലില്‍ അനക്കമൊന്നുമില്ലാതെ മുഖം പൂഴ്ത്തി കിടക്കുന്ന ഫര്‍ഖാനെയായിരുന്നു. ഗെയിമില്‍ തോറ്റതിലുള്ള  സങ്കടം കൊണ്ടുണ്ടായ ഹൃദയാഘാതമെന്നാണ് ഡോക്ടറുടെ കണ്ടെത്തല്‍. വാര്‍ത്തയില്‍ പറയുന്നു.

   ഈ മരണം നമ്മില്‍ ഉയര്‍ത്തുന്ന ചില ചോദ്യങ്ങളുണ്ട്. തുടര്‍ച്ചയായി ആറു മണിക്കൂര്‍ നേരം മൊബൈലില്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ അതിനെതിരെ മാതാപിതാക്കളുടെ ഇടപെടലുണ്ടായില്ലേ?  അതോ അതിനെ അവഗണിച്ചുകൊണ്ട് ഫര്‍ഖാന്‍ ഗെയിം കളി തുടരുകയായിരുന്നോ? പലപ്പോഴും രണ്ടാമത്തേതിനാവും സാധ്യത. കാരണം മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്തവിധത്തില്‍ മക്കളുടെ മൊബൈല്‍ ഉപയോഗം വര്‍ദ്ധിച്ചിരിക്കുന്നു. പല മാതാപിതാക്കളും ഇക്കാര്യത്തില്‍ മക്കളുടെ മുമ്പില്‍ നിസ്സഹായരുമാണ്.  മക്കള്‍ ആവശ്യപ്പെടുമ്പോള്‍ മൊബൈല്‍ ഫോണ്‍ വാങ്ങിച്ചുകൊടുക്കുകയും എന്നാല്‍ അവരെ നിയന്ത്രിക്കാന്‍  അനുവാദമോ അവകാശമോ ഇല്ലാതിരിക്കുകയോ ചെയ്യുക. ഇതാണ് ഇന്നത്തെ മാതാപിതാക്കള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വലിയ പ്രതിസന്ധികളിലൊന്ന്. എന്നാല്‍ ഇതിനൊപ്പം കാണാതെ പോകരുതാത്ത ഒരു കാര്യം കൂടിയുണ്ട്. ഭക്ഷണം കഴിപ്പിക്കാനും ഉറക്കാനും എല്ലാം പിഞ്ചുകുഞ്ഞുങ്ങളുടെ കയ്യിലേക്ക് മൊബൈല്‍ വച്ചുകൊടുക്കുന്ന അമ്മമാരുടെ വിവേകക്കുറവും അറിവില്ലായ്മയുമാണ് അത്.  മുട്ടിലിഴയുന്ന പ്രായം തൊട്ടേ മൊബൈലുമായി പരിചയത്തിലാകുന്ന കുട്ടി ക്രമേണ അതിന്റെ അത്ഭുതങ്ങള്‍ക്ക് അടിമയാകാതിരിക്കുമോ. അതുകൊണ്ട് മറ്റ് പല കാര്യങ്ങളിലുമെന്നതുപോലെ മക്കളുടെ മൊബൈല്‍ അടിമത്തത്തിനും ഗെയിം ആസക്തികള്‍ക്കും ഒരുപരിധിവരെ മാതാപിതാക്കളും കുറ്റക്കാരായി മാറുന്നുണ്ട്. കൂട്ടായ ബോധവല്‍ക്കരണവും തിരുത്തലും നടന്നില്ലെങ്കില്‍ നമ്മള്‍ ഇതിന് വില കൊടുക്കേണ്ടിവരും,വലിയ വില.

സമസ്യ

Related articles

Harsh parenting കുട്ടികളെ തകർക്കുമ്പോൾ..

കുട്ടികളെ സ്ഥിരമായി ശകാരിക്കുകയും അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന 'harsh parenting' അവരുടെ മാനസിക സമ്മർദ്ദം നിയന്ത്രിക്കുന്ന കഴിവിനെ ദുർബലപ്പെടുത്തുമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. കുട്ടികൾ...

അറിയാം Career FOMO

 യുവജനങ്ങളുടെ മനസ്സിൽ കടന്നുവരുന്ന പുതിയതരം ആശങ്കയാണ് career FOMO ഒരുമിച്ചു പഠിച്ചവരും കൂട്ടുകാരുമാണ് അദ്വൈതും ആസിഫും.  ഇന്റർവ്യൂകളിൽ പങ്കെടുത്തതുപോലും ഒരുമിച്ച്. പക്ഷേ ഇന്ന് അദ്വൈത് അവൻ ആഗ്രഹിച്ചതുപോലെ...

കുട്ടികളെ മിടുക്കരാക്കാം

അവധിക്കാലമാണ്, മൊബൈലിനും ടിവിക്കും കമ്പ്യൂട്ടറിനും കുട്ടികൾ അടിമകളാകാൻ കൂടുതൽ സാധ്യതയുള്ള അവസരം. ഈ കാലത്ത് കുട്ടികളെ അതിൽ നിന്ന് ഒരുപരിധിവരെ അകറ്റിനിർത്തി അവരെ എങ്ങനെ...

അൽഗോരിതങ്ങൾ കവരുന്ന സ്വകാര്യതകൾ

'ഉലക്ക തിന്നാൻ ആയാലും ഒരു വിരലിന്റെ മറ വേണം' എന്നൊരു നാടൻപ്രയോഗം ഉണ്ട്. മനുഷ്യന്റെ പ്രവർത്തനങ്ങൾക്ക്  സ്വകാര്യത ഉണ്ടാകേണ്ടതുണ്ട് എന്നും അതു  നഷ്ടമായാൽ സമൂഹത്തിൽ...

മക്കളുടെ മുമ്പിൽ കരയുന്നത് ശരിയാണോ?

കരച്ചിലുകൾ നെഗറ്റീവായിട്ടാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. തക്കതായ കാരണം കൊണ്ടാണെങ്കിലും കരയുമ്പോൾ അതിനെ അടിച്ചമർത്തണമെന്നാണ് മറ്റുള്ളവർ പറയുന്നത്. അകാലത്തിൽ തങ്ങളിൽ നിന്ന് നഷ്ടപ്പെട്ടുപോയ ഒരു മകനെയോർത്ത്...

നിങ്ങൾ ടൈപ്പ് സി പേരന്റാണോ?

പലതരത്തിലുള്ള പേരന്റിംങ് രീതികൾ ഉണ്ട് എന്നത് നമുക്കെല്ലാവർക്കും അറിയാം. അതിൽ സമീപകാലത്ത് കൂടുതൽ ശ്രദ്ധ നേടുന്ന ഒന്നാണ്  ടൈപ്പ് സി പേരന്റിംങ്. എന്താണ്  ടൈപ്പ്...

മാനസികാരോഗ്യം മക്കളിൽ

കുട്ടികളുടെ വളർച്ചയിലും ഭാവിയിലും ഏറ്റവും വലിയ പങ്ക് വഹിക്കുന്നവരാണ് മാതാപിതാക്കൾ. ഒരു കുട്ടിയുടെ മനസ്സും സ്വഭാവവും ആത്മവിശ്വാസവും രൂപപ്പെടുന്നത് കുടുംബാന്തരീക്ഷത്തിലാണ്. മാതാപിതാക്കൾ ദിവസേന ശ്രദ്ധിക്കുന്ന...

ADHD: മനസ്സിലാക്കേണ്ട കാര്യങ്ങൾ ഇതാ…

ADHD എന്നത് ഇന്ന് ലോകമാകെയുള്ള കുട്ടികളിൽ കണ്ടുവരുന്ന ഒരു മാനസിക ആരോഗ്യ അവസ്ഥയാണ്. അതിന്റെ പൂർണ രൂപം Attention Deficit Hyperactivtiy Disorder എന്നാണ്....