ഏറെ അടുക്കുമ്പോഴും ഇത്തിരി അകലമാവാം. മറ്റൊന്നിനുമല്ല ഭാവിയിൽ സംഭവിക്കാൻ സാധ്യതയുള്ള ചില പ്രശ്നങ്ങളെ ഒഴിവാക്കാൻ വേണ്ടിയാണ് ഈ അകലം. ബോധപൂർവ്വമായ അകലംപാലിക്കലാണ് ഇത്. ആരോഗ്യപരമായ അകലം പ്രധാനപ്പെട്ടതാകുന്നത് ബന്ധങ്ങളുടെ സൗന്ദര്യം നിലനിർത്തുകയും ആയുസ്...
ഭൂതകാലമാണ് വേദനകളുടെയെല്ലാം അടിസ്ഥാനം. നമ്മെ നിരാശപ്പെടുത്തുന്നത്, സങ്കടപ്പെടുത്തുന്നത് എല്ലാം ഭൂതകാലമാണ്. ഒരു നിമിഷാർദ്ധം മുമ്പ് സംഭവിച്ചവ പോലും ഭൂതകാലത്തിന്റെ ഭാഗമാണ്. കാരണം അത് സംഭവിച്ചുകഴിഞ്ഞിരിക്കുന്നു.
ഇപ്പോൾ, ഈ നിമിഷം മാത്രമാണ് വർത്തമാനകാലം. സൂചിമുനകൊണ്ട് നിങ്ങൾക്ക്...
എപ്പോഴെങ്കിലും വിചാരിച്ചിട്ടുണ്ടോ, പ്രഭാതത്തിൽ ഉണരുമ്പോൾ പെട്ടെന്നൊരു നിമിഷം ജീവിതത്തിന്റെ രസം നഷ്ടപ്പെട്ടു പോകുമെന്ന്? പ്രാണനു തുല്യം സ്നേഹിച്ച പ്രിയമുള്ളവളോടുള്ള ഇഷ്ടം ഇല്ലാതാകുമെന്ന്? ഏറ്റവും പ്രിയങ്കരമായി അനുവർത്തിച്ചിരുന്ന കാര്യങ്ങളിൽ വിരസത പടരുമെന്ന്? അഗാധമായ സ്നേഹവായ്പോടെ കാത്തുസൂക്ഷിച്ച...
അപ്രതീക്ഷിതമായി ചില വിഗ്രഹങ്ങൾ താഴെ വീഴാറുണ്ട്. എത്ര ഉയരത്തിലാണോ പ്രതിഷ്ഠിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ അതിന്റെ വീഴ്ചയുടെ ആഘാതവും വലുതായിരിക്കും. എങ്ങനെയാണ് വിഗ്രഹവൽക്കരിക്കപ്പെടുന്നത്? അല്ലെങ്കിൽ ചിലരൊക്കെ ചിലർക്ക് ആരാധനാപാത്രങ്ങളായി അവരോധിക്കപ്പെടാൻ എന്താണ് കാരണമായിരിക്കുന്നത്? എനിക്കില്ലാത്തതൊക്കെ മറ്റേ...
പുതിയവർഷത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ പുതിയ പുതിയ തീരുമാനങ്ങൾ എടുക്കുകയും നടപ്പിലാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരുണ്ട്.. എന്നാൽ ഈ തീരുമാനങ്ങൾ അഥവാ ലക്ഷ്യങ്ങൾ എത്രപേർ എഴുതിസൂക്ഷിക്കുന്നുണ്ട്?
ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും, പുകവലി നിർത്തും, മദ്യപാനം ഉപേക്ഷിക്കും, സോഷ്യൽമീഡിയ ഉപയോഗം...
'ഭാവിയെക്കുറിച്ചോർക്കുമ്പോൾ വല്ലാത്ത പേടി തോന്നുന്നു. വയ്യാതാകുന്ന കാലത്ത് പരിചരിക്കാനും ഭക്ഷണം പാകം ചെയ്തുതരാനും ആരുമില്ലല്ലോ?'
വിവാഹമോചിതനായ ഒരു സുഹൃത്തുമായി കഴിഞ്ഞ ദിവസം സംസാരിച്ചപ്പോൾ അവൻ പങ്കുവച്ച ആകുലതയായിരുന്നു അത്.
വിവാഹം കഴിച്ച ഒരാൾക്കും വയ്യാതാകുന്ന കാലത്ത്...
പരാജയപ്പെടുത്തിയോടിച്ചു എന്ന് വിശ്വസിച്ചു പോന്ന ഒരു ശത്രു പൂർവ്വാധികം ശക്തിയോടെ തിരികെയെത്തിയ ഒരു കാലത്തിലൂടെയാണ് നാം ഇപ്പോൾ കടന്നുപോകുന്നത്. ആ ശത്രു മറ്റാരുമല്ല. കോവിഡ് തന്നെയാണ്. കോവിഡ് രണ്ടാം തരംഗത്തിന്റെ അതിതീവ്ര വ്യാപനവും...
പ്രതീക്ഷിക്കാൻ എന്തുണ്ട് എന്ന് നിരാശാ ഭരിതരായി ചോദിക്കുന്നവരാകാതെ പ്രതീക്ഷിക്കാൻ എന്തെല്ലാം ഉണ്ട്! എന്ന വിധത്തിൽ അത്ഭുതപ്പെടുന്നവരാകുക. അതാണ് ആദ്യം തന്നെ പറയാനുള്ളത്. പ്രതീക്ഷ ഒരു മരുന്നാണ്. ജീവൻ നിലനിർത്താൻ ആവശ്യമായ മരുന്ന്. ഈ...
കാറ്റിന്റെ ഗതിക്കനുസരിച്ച് നീങ്ങുന്ന പായ്ക്കപ്പൽ പോലെയാണ് ജീവിതം. സാഹചര്യങ്ങളാൽ നിയന്ത്രിക്കപ്പെടുന്നവരാണ് മനുഷ്യർ. കാറ്റിലും കോളിലുംപെട്ട് ജീവിത തോണി ഏത് തീരത്ത് അണയണമെന്ന് ദൈവം നിശ്ചയിച്ചിട്ടുണ്ട്. ഋതുഭേദങ്ങൾ പലത് കടന്നുപോയി ജീവിത തോണി നീയെന്ന...
''ജനതയുടെ ജീവിക്കാനുള്ള അവകാശത്തിനായാണ് എന്റെ സമരം. വെള്ളക്കാരുടെ മേൽക്കോയ്മയ്ക്കെതിരെ ഞാൻ പോരാടും, കറുത്തവരുടെ മേൽക്കോയ്മയ്ക്കെതിരെയും. എല്ലാ മനുഷ്യരും തുല്യ അവകാശത്തോടെയും സൗഹാർദ്ദത്തോടെയും ഒത്തൊരുമിച്ചു ജീവിക്കുന്ന സ്വതന്ത്ര ജനാധിപത്യ സമൂഹമെന്ന സ്വപ്നത്തെയാണ് ഞാൻ താലോലിക്കുന്നത്''...
അടുത്തയിടെ ശ്രദ്ധേയമായ 'ലവ് ടുഡേ' എന്ന തമിഴ് സിനിമയിൽ ചിന്തനീയമായ ഒരു രംഗമുണ്ട്. ഒരു കൊച്ചുകുട്ടി മാമ്പഴം കഴിച്ചതിന് ശേഷം അണ്ടി കുഴിച്ചിടുന്നു. അടുത്ത ദിവസം മുതൽ അത് മുളച്ചുതുടങ്ങിയോ എന്നറിയാൻ അവൻ...
കഴിഞ്ഞ ദിവസം ഒരു വന്ദ്യവൈദികനുമായി കണ്ടുമുട്ടിയിരുന്നു. ഞാൻ അദ്ദേഹത്തിന്റെ കീഴിൽ ജോലിയുടെ തുടക്കകാലത്ത് കുറെ നാൾ പ്രവർത്തിച്ചിരുന്നു. അന്ന് ഒരു സുപ്പീരിയറും കീഴ് ജീവനക്കാരനുമെന്ന നിലയിൽ തികച്ചും ഔദ്യോഗികമായ ബന്ധം മാത്രമാണ് ഞങ്ങൾക്കിടയിലുണ്ടായിരുന്നത്....