News & Current Affairs

വിഗ്രഹം

അപ്രതീക്ഷിതമായി ചില വിഗ്രഹങ്ങൾ താഴെ വീഴാറുണ്ട്. എത്ര ഉയരത്തിലാണോ പ്രതിഷ്ഠിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ അതിന്റെ വീഴ്ചയുടെ ആഘാതവും വലുതായിരിക്കും. എങ്ങനെയാണ് വിഗ്രഹവൽക്കരിക്കപ്പെടുന്നത്? അല്ലെങ്കിൽ ചിലരൊക്കെ ചിലർക്ക് ആരാധനാപാത്രങ്ങളായി അവരോധിക്കപ്പെടാൻ എന്താണ് കാരണമായിരിക്കുന്നത്? എനിക്കില്ലാത്തതൊക്കെ മറ്റേ...

പുഞ്ചിരികൾ വാടാതിരിക്കട്ടെ

സ്വാതന്ത്ര്യത്തിന്റെ വിലയറിഞ്ഞ മാസങ്ങളാണ് കടന്നുപോയിരിക്കുന്നത്.  ഇതുപോലൊരു അസ്വാതന്ത്ര്യം ഇതിനു മുമ്പ് ഒരിക്കൽ പോലും നാം അറിഞ്ഞിട്ടുണ്ടായിരുന്നില്ല.  കൂടിച്ചേരലുകളില്ലാതെ, പുറത്തേയ്ക്ക് ധൈര്യമായി ഇറങ്ങാൻ കഴിയാതെ, മാസ്‌ക്കുകളും സാനിറ്റൈസറുകളും സാമൂഹിക അകലങ്ങളുമായി നാം നമ്മോട് തന്നെ...

സ്വാതന്ത്ര്യത്തിന്റെ സന്തോഷങ്ങൾ

സ്വാതന്ത്ര്യം. വല്ലാതെ തെറ്റിദ്ധരിക്കുകയും തെറ്റായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന ഒരു വാക്ക്. എല്ലാവരും അതാഗ്രഹിക്കുന്നുണ്ട്. സ്വാതന്ത്ര്യം. എന്നിട്ടും എത്ര പേർ സ്വാതന്ത്ര്യത്തെ അതിന്റെ ആഴത്തിലും പരപ്പിലും സ്വീകരിക്കുകയും അതിനെ വേണ്ടവിധം തനിക്കും മറ്റുള്ളവർക്കും ഉപകാരപ്പെടുന്ന...

വിജയിയാകണോ വിശ്വസ്തനാകണോ?

വിജയിയാകാനല്ല വിശ്വസ്തനാകാനാണ് ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നതെന്ന് പറഞ്ഞത് മദർ തെരേസയാണ്. ഒരുപക്ഷേ പലർക്കും വിജയിയാകാൻ കഴിഞ്ഞേക്കാം. എന്നാൽ അപൂർവ്വം ചിലർക്ക് മാത്രമേ വിശ്വസ്തനാകാൻ കഴിയൂ. വിശ്വസ്തത ഒരാളുടെ ക്വാളിറ്റിയാണ്. ജീവിതത്തിൽ എത്രയോ പേരെ കണ്ടുമുട്ടുന്നവരാണ്...

ഭയം എന്ന വികാരം

ഭയം എന്ന വികാരം എത്രത്തോളം ശക്തവും വ്യാപനശക്തിയുള്ളതുമാണ് എന്ന് ലോകമെങ്ങും പ്രകടമായ അടയാളങ്ങളോടെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമയത്താണ് ഈ ചെറുകുറിപ്പെഴുതുന്നത്. മറ്റൊന്നുമല്ല കോവിഡ് 19 തന്നെ. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഒറ്റയ്ക്കൊറ്റയ്ക്ക് പല  ദുരന്തങ്ങൾ...

പുതിയ കാലം, പുതിയ ജീവിതം

കോവിഡിന്റെ തിക്തഫലങ്ങൾ അനുഭവിച്ച ഒരു വർഷത്തിന് ശേഷം നാം പുതിയ വർഷത്തിലേക്ക് കടക്കുകയാണ്. ഇതെഴുതുമ്പോൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് കോവിഡ് വാക്സിനുകളുടെ വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്. ജനുവരി മുതൽ പല രാജ്യങ്ങളിലും കോവിഡ് വാക്സിനുകൾ...

ഒഡീഷയിൽ നിന്ന് ആദ്യ ആദിവാസി വനിതാ പൈലറ്റ്

മാവോയിസത്തിന്റെ പേരിൽ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ഒഡീഷ ഇപ്പോൾ മാധ്യമ ശ്രദ്ധ നേടിയിരിക്കുന്നത് ആദ്യത്തെ ആദിവാസി കൊമേഴ്സ്യൽ പൈലറ്റിന്റെ പേരിലാണ്. അനുപ്രിയ മധുമിത ലക്രയാണ് ഇപ്രകാരം മാധ്യമശ്രദ്ധ നേടിയിരിക്കുന്നത്. ഇൻഡിഗോ എയർലൈൻസിൽ കോ പൈലറ്റായിട്ടാണ്...

നിരപരാധികളുടെ നിലവിളികൾ

ഒരാളെ കുറ്റവാളിയെന്ന് വിധിയെഴുതാൻ എത്രയെളുപ്പമാണ്. ചില കണക്കൂകൂട്ടലുകൾ... സാഹചര്യത്തെളിവുകൾ...  അനുമാനങ്ങൾ... സാക്ഷിമൊഴികൾ. കോടതിവ്യവഹാരത്തിലാണ് ഇവ നിറവേറപ്പെടുന്നതെങ്കിലും അനുദിന ജീവിതത്തിൽ ഒരാൾക്കെതിരെ പ്രതിപ്പട്ടിക തയ്യാറാക്കുമ്പോൾ സംഭവിക്കുന്നതും സമാനമായ കാര്യങ്ങൾ തന്നെ. അല്ലെങ്കിലും സമൂഹത്തിനെപ്പോഴും ഒരു...

പരസ്നേഹത്തിന്റെ ഉദാഹരണങ്ങൾ

പ്രളയം കുത്തിയൊലിക്കുമ്പോൾ നഷ്ടപ്പെട്ടുപോകുന്നത് ഒരു  ജീവിതകാലം മുഴുവൻ കെട്ടിപ്പടുത്തുണ്ടാക്കിയ സർവ്വതുമാണ്. അതിലേറെ  നെഞ്ചോടു ചേർത്തുപിടിച്ച ചില പ്രിയപ്പെട്ടവരെയും. ദു:ഖങ്ങളും നഷ്ടങ്ങളും വിലാപങ്ങളും ഇനിയും കെട്ടടങ്ങിയിട്ടില്ലാത്ത ഒരു ഭൂമിയുടെ വിദൂരക്കാഴ്ച ഇതെഴുതുമ്പോൾ കണ്ണിൽ തെളിയുന്നുണ്ട്....

നിലനില്ക്കുന്ന നല്ല തീരുമാനങ്ങൾക്കൊപ്പം

'നദികൾക്കൊരിക്കലും അതിന്റെ ഉത്ഭവസ്ഥാനത്തേക്ക് മടങ്ങാനാവില്ല. എന്നിട്ടും എല്ലാ നദികൾക്കും കൃത്യമായ ഒരു തുടക്കസ്ഥാനമുണ്ട്.' എവിടെയോ പറഞ്ഞുകേട്ട ഒരു വാചകമാണ് ഇത്. 'നന്നായി തുടങ്ങിയാൽ പാതിയോളമായി' എന്ന് മറ്റൊരു ചൊല്ലും ഉണ്ട്. ഇതാ വീണ്ടും...

വരൂ, ഒപ്പം നടക്കാം…

വായനയുടെ ലോകത്ത് പുതിയൊരു സൗന്ദര്യശാസ്ത്രം അവതരിപ്പിക്കാൻ ശ്രമിക്കുന്ന 'ഒപ്പ'ത്തിന്റെ രണ്ടാം ലക്കമാണിത്. കഴിഞ്ഞ ലക്കം അനേകരിലേക്ക് എത്തിക്കഴിഞ്ഞു. ഒരുപാട് പ്രതികരണങ്ങൾ അവയ്ക്ക് ലഭിക്കുകയുമുണ്ടായി. അത്തരം പ്രതികരണങ്ങൾ അടുത്ത ലക്കം മുതൽ പ്രസിദ്ധീകരിച്ചുതുടങ്ങും. മൂന്നു രീതിയിലാണ്...

അതെല്ലാം മറന്നേക്കൂ

ഭൂതകാലമാണ് വേദനകളുടെയെല്ലാം അടിസ്ഥാനം. നമ്മെ നിരാശപ്പെടുത്തുന്നത്, സങ്കടപ്പെടുത്തുന്നത്  എല്ലാം ഭൂതകാലമാണ്. ഒരു നിമിഷാർദ്ധം മുമ്പ് സംഭവിച്ചവ പോലും ഭൂതകാലത്തിന്റെ ഭാഗമാണ്. കാരണം അത് സംഭവിച്ചുകഴിഞ്ഞിരിക്കുന്നു. ഇപ്പോൾ, ഈ നിമിഷം മാത്രമാണ് വർത്തമാനകാലം.  സൂചിമുനകൊണ്ട് നിങ്ങൾക്ക്...