Editorial

റിയലാവുക

സങ്കല്പങ്ങൾ നല്ലതാണ്. പലതിനെയും കുറിച്ച് നമുക്ക് പലതരത്തിലുള്ള സങ്കല്പങ്ങളുമുണ്ട്. എന്നാൽ യാഥാർത്ഥ്യബോധം ഇല്ലാത്ത സങ്കല്പങ്ങൾ അപകടം വരുത്തിവയ്ക്കുന്നവയാണ്. യാഥാർത്ഥ്യബോധത്തെ അപ്രസക്തമാക്കിക്കൊണ്ട് സങ്കല്പങ്ങളുടെയും അവാസ്തവികതയുടെയും പുറകെ പോകുന്ന ഒരു ലോകത്തിലാണ് ഇപ്പോൾ നാം ജീവിക്കുന്നത്....

ഭയത്തിൽനിന്ന് ഓടിയകലുക

എത്ര ഉന്നതനുമായിരുന്നുകൊള്ളട്ടെ ഒരാളെ പുറകോട്ടുവലിക്കുന്ന ഏറ്റവും ശക്തമായ വികാരമാണ് ഭയം. ഫോബിയ പോലെയുള്ള ഭയങ്ങളെ ഒഴിവാക്കിയാൽ  തന്നെ ഏറിയും കുറഞ്ഞും ഓരോ മനുഷ്യരും ഭയത്തിന്റെ  പലപല തടവറകളിലാണ്. അധികാരം നഷ്ടമാകുമോയെന്ന് ഭയക്കുന്നവരുണ്ട്. സൽപ്പേര് നഷ്ടമാകുമോയെന്ന്...

അഭിമാനത്തോടെ മുന്നോട്ട്

ആഘോഷിക്കാൻ തക്ക ചുറ്റുപാടുകളല്ല ഉള്ളതെന്നറിയാം. പക്ഷേ അഭിമാനിക്കാൻ ഉള്ള കാര്യം പറയാതിരിക്കാനുമാവില്ലല്ലോ. ഒപ്പം മാസിക മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. രണ്ടുവർഷം മുമ്പ് ഇതുപോലൊരു ജൂണിൽ  ആണ് ഒപ്പം ആദ്യമായി പുറത്തിറങ്ങിയത്.  ആരവങ്ങളും ആർഭാടങ്ങളുമില്ലാതെ......

ചിറകുവിരിച്ച് പറക്കാം

ആത്മവിശ്വാസം തല ഉയർത്തിപ്പിടിക്കലാണ്, ലോകത്തെ നോക്കിയുള്ള സൗമ്യമായ പുഞ്ചിരിയാണ്, ഏതൊന്നിനോടും ക്രിയാത്മകമായി  പ്രതികരിക്കാനുള്ള സന്നദ്ധതയാണ്. നിരാശയോ അപകർഷതയോ ഇത്തരക്കാരിൽ കാണുകയില്ല.  ഭാവിയെ സ്വപ്നം കാണാൻ കഴിയുന്നത് ആത്മവിശ്വാസമുള്ളവർക്കാണ്. ആത്മവിശ്വാസമുള്ള വ്യക്തി ആന്തരികമായി കരുത്തനാണ്.മറ്റുള്ളവരിലുളള വിശ്വാസത്തിന്...

ദാമ്പത്യത്തിൽ പ്രണയമുണ്ടോ?

വേനൽക്കാലങ്ങളിലെ ചില കിണറുകൾ പോലെയാണ് ചില ദാമ്പത്യങ്ങളും. കുറച്ചു കഴിയുമ്പോൾ കോരിയെടുക്കാൻ പോലും കഴിയാത്തവിധത്തിൽ അത്തരം കിണറുകൾ വറ്റിവരണ്ടതായി മാറും. എന്നാൽ മറ്റ് ചില കിണറുകൾ മഴക്കാലത്തെന്നതുപോലെ വേനൽക്കാലങ്ങളിലും വെള്ളം നിറഞ്ഞവയായിരിക്കും. ചില...

മക്കൾ: യാഥാർത്ഥ്യവും സങ്കല്പങ്ങളും

അശാന്തിയുടെ പുകപടലങ്ങൾ നമ്മുടെ കുടുംബങ്ങളുടെ മേൽ തളംകെട്ടി നില്ക്കുന്നുണ്ട്.  പല സാഹചര്യങ്ങൾ അതിന്റെ പിന്നിലുണ്ടാവാമെങ്കിലും  ഇന്ന് കുടുംബങ്ങളിലെ അസ്വസ്ഥതകൾക്ക് പ്രധാന കാരണമായിരിക്കുന്നത് മക്കൾ തന്നെയാണ്. മക്കളെയോർത്തുള്ള പലവിധ ഉത്കണ്ഠകളുമായി കഴിയുന്ന നിരവധി  മാതാപിതാക്കളെ...

മടക്കിവച്ച പുസ്തകം

ഓരോരുത്തരുടെയും വായനയുടെ രീതി വ്യത്യസ്തമാണ്.  എഴുത്തുകാരൻ ഉദ്ദേശിച്ചതിൽ നിന്നും വ്യത്യസ്തമായ ആന്തരികാർത്ഥങ്ങളും ഭാവതലങ്ങളും വായനക്കാരൻ വ്യാഖ്യാനിച്ചെടുക്കുമ്പോഴാണ് പുസ്തകം പുതിയൊരു അനുഭവമായി മാറുന്നത്. ജീവിതത്തിലെ ഓരോ അനുഭവങ്ങളും അങ്ങ നെതന്നെയാണ്. മഴ, വെയിൽ, മഞ്ഞ് തുടങ്ങിയ...

നാലാം പിറന്നാളിന്റെ സന്തോഷങ്ങൾ

ജന്മദിനങ്ങൾ സന്തോഷകരമാകുന്നത് അത് ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവായിട്ടുകൂടിയാണ്.  ഓരോ ജന്മദിനവും അക്കാരണത്താൽ നന്ദിയുടെ അവസരമാണ്. അതുപോലെ തന്നെ വീണ്ടും സ്വപ്നങ്ങൾ കാണാനുള്ളതിന്റെയും. ഇത് ഒപ്പത്തിന്റെ നാലാം പിറന്നാളാണ്. ഇതുപോലൊരു ജൂണിലായിരുന്നു ഒപ്പം ആദ്യമായി ഇറങ്ങിയത്....

തോറ്റവരുടെ വിജയകഥകൾ

വിജയം. എല്ലാവരുടെയും സ്വപ്നമാണ് അത്. വിജയിക്കുന്നവരുടെ കഥകൾ കേൾക്കുമ്പോഴും നല്ല രസമൊക്കെയുണ്ട്. പ്രചോദനവും പ്രോത്സാഹനവും അത്തരം കഥകൾ ഓരോന്നും  നല്കുന്നുമുണ്ട്. ചിലരുടെ വിജയങ്ങൾക്ക് മറ്റ് വിജയങ്ങളെക്കാൾ പത്തരമാറ്റ് കൂടുതലാണ്. കാരണം വായിൽ വെള്ളിക്കരണ്ടിയുമായി...

സൽപ്പേര്

ഈ കുറിപ്പെഴുതുന്നതിന്റെ ഒരാഴ്ചമുമ്പാണ് ഒരു പ്രമുഖരാഷ്ട്രീയ പാർട്ടിയുടെ നേതാവ് ചില സാമ്പത്തികാരോപണങ്ങളുടെ പേരിൽ ആത്മഹത്യ ചെയ്ത വാർത്ത വന്നത്. ദിവസം പ്രതി സമാനമായവിധത്തിലുള്ള എത്രയോ വാർത്തകൾ കാണുന്നു. എന്നിട്ടും ഈ വാർത്ത എവിടെയോ...

പച്ചമുറിവുകൾ

അടുത്ത പേജുകളിലായി ചേർത്തിരിക്കുന്ന ഒരു ലേഖനത്തിൽ ഹൃദയത്തെ തൊടുന്ന ഒരു സംഭവവും അതിന്റെ തുടർച്ചയായി ഒരു പ്രയോഗവുമുണ്ട്. പച്ചമുറിവ്. (ലേഖനം വായിച്ചു അനുഭവിക്കേണ്ടതിനാൽ അതേക്കുറിച്ചുള്ള വിവരണങ്ങൾ ഈ കുറിപ്പിൽ ഒഴിവാക്കുന്നു). ആ മുറിവിനെക്കുറിച്ചാണ്...

പ്രതീക്ഷിക്കാൻ എന്തെല്ലാം…

പ്രതീക്ഷിക്കാൻ എന്തുണ്ട് എന്ന് നിരാശാ ഭരിതരായി ചോദിക്കുന്നവരാകാതെ പ്രതീക്ഷിക്കാൻ എന്തെല്ലാം ഉണ്ട്! എന്ന വിധത്തിൽ അത്ഭുതപ്പെടുന്നവരാകുക. അതാണ് ആദ്യം തന്നെ പറയാനുള്ളത്. പ്രതീക്ഷ ഒരു മരുന്നാണ്. ജീവൻ നിലനിർത്താൻ  ആവശ്യമായ മരുന്ന്. ഈ...