ചിരിക്കാം, മൃദുവായി സംസാരിക്കാം

Share post:

ചിലരെ ഒറ്റനോട്ടത്തിൽ കാണുമ്പോഴേ നാം പറയാറില്ലേ നല്ല പേഴ്സണാലിറ്റിയെന്ന്. ചിലരുമായി സംസാരിച്ചുകഴിയുമ്പോൾ തോന്നിയിട്ടില്ലേ വേണ്ടായിരുന്നുവെന്ന്. രണ്ടും ഒരു വ്യക്തിയുടെ പേഴ്സണാലിറ്റിയുടെ പ്രകടനങ്ങളാണ്. നല്ല പേഴ്സണാലിറ്റിയൊരിക്കലും ഒരാളുടെ ആകാരസൗകുമാര്യമോ വിദ്യാഭ്യാസയോഗ്യതയോ ജോലിയോ ഒന്നുമല്ല. അയാൾ എങ്ങനെ തന്നെയും മറ്റുള്ളവരെയും കാണുകയും സമീപിക്കുകയും ചെയ്യുന്നു എന്നതും എങ്ങനെ ഇടപെടുന്നു എന്നതുമാണ്.

ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മുഖത്തെ ചിരി. എന്തുപറഞ്ഞാലും ആരെക്കണ്ടാലും ചിരി വരാത്തവരുണ്ട്. നല്ലചിരി ഒരു സ്വാഗതം പറച്ചിൽ തന്നെയാണ്. അതുപോലെ ഏതിനും എന്തിനും സ്വരമുയർത്തി സംസാരിക്കുന്നവരുമുണ്ട് അതൊരിക്കലും നല്ല പേഴ്സണാലിറ്റിയുടെ ഭാഗമല്ല. സ്വരം താഴ്ത്തി, ആദരവോടെ സംസാരിക്കുക. അത് അപരിചിതരോടും തന്നെക്കാൾ താഴ്ന്ന സാമ്പത്തിക ബൗദ്ധിക നിലവാരമുള്ളവരോടു പോലും.

നല്ല ശ്രോതാവ് നല്ല വ്യക്തിത്വത്തിന്റെ ഉടമയാണ്. ഇന്നത്തെ കാലത്ത് പലർക്കും ശ്രവിക്കാൻ സമയമില്ല. പറയാനാണ് താല്പര്യം. കേൾക്കാൻ മനസ്സുകാണിക്കുക. ആത്മവിശ്വാസമില്ലായ്മയാണ് പേഴ്സണാലിറ്റിയെ തകർത്തുകളയുന്ന പ്രധാന ഘടകം. എത്ര സൗന്ദര്യമുണ്ടെങ്കിലും വിദ്യാഭ്യാസമുണ്ടെങ്കിലും ആത്മവിശ്വാസമില്ലെങ്കിൽ ആ വ്യക്തി അമ്പേ പരാജയമായിരിക്കും. താൻ ആയിരിക്കുന്ന മേഖലയിൽ അയാൾ ആത്മവിശ്വാസമുള്ളവനായിരിക്കണം.

മറ്റുള്ളവരെ സഹായിക്കുന്ന മനസ്ഥിതിയും നല്ല വ്യക്തിത്വത്തിന്റെ അടയാളമാണ്.
മുമ്പിൽ കൈനീട്ടുന്നവരെ വെറും കയ്യോടെ പറഞ്ഞയ്ക്കുന്നതും വാതിൽ മുമ്പിൽ കൊട്ടിയടയ്ക്കുന്നതും നല്ലരീതിയല്ല. താൻ എന്തോ ആണെന്ന് ഭാവിക്കുന്നവരാരായാലും അവരുടെ വ്യക്തിത്വം വികലമാണ്. ഈഗോയിൽ കടിച്ചുതൂങ്ങി കിടക്കുന്നവരുടേത് നല്ല പേഴ്സണാലിറ്റിയല്ല. പോസിറ്റീവായി കാര്യങ്ങളെ കാണുകയും സമീപിക്കുകയും ചെയ്യുന്നവർ നല്ല വ്യക്തിത്വത്തിന്റെ ഉടമകളാണ്. ഏതിലും നല്ലതു കാണുക. നല്ലതു ചിന്തിക്കുക. ഇതിനൊക്കെ പുറമെ മാന്യമായ വസ്ത്രധാരണവും പേഴ്സണാലിറ്റിയുടെ അടയാളപ്പെടുത്തലാണ്. സ്ഥലവും കാലവും സന്ദർഭവും അറിഞ്ഞുള്ള വസ്ത്രധാരണം ഒരു വ്യക്തി താൻ ആരാണെന്ന് പറയാതെ പറയുന്നു. ചുരുക്കത്തിൽ മേൽപ്പറഞ്ഞ കാര്യങ്ങളിലുള്ള ശ്രദ്ധ ഒരു വ്യക്തിയെ നല്ലവ്യക്തിത്വത്തിന്റെ ഉടമകളാക്കിത്തീർക്കും. തീർച്ച.

Related articles

അടുക്കള നന്നാകാൻ ചില നിയന്ത്രണങ്ങൾ

തലക്കെട്ട് വായിച്ചിട്ട് തെറ്റിദ്ധരിക്കണ്ടാ. കോടികൾ വിലമതിക്കുന്ന പുതിയ വീടിന്റെ അടുക്കളയെക്കുറിച്ചോ ഏതെങ്കിലും പുതിയ മോഡലിലുള്ള അടുക്കളയെക്കുറിച്ചോ അല്ല ഇവിടെ പറയാൻ പോകുന്നത്. മറിച്ച് ഓരോ...

സീരിയസാകണ്ടാന്നേ..

കളിയായിത്തുടങ്ങുന്ന കാര്യങ്ങൾ എത്രപെട്ടെന്നാണ് സീരിയസായി അവസാനിക്കുന്നത്! നിസ്സാരമായിട്ടെടുക്കേണ്ട പലതിലും എത്ര പെട്ടെന്നാണ് നിറം ചോരുന്നത്. നിർദ്ദോഷമായ ചില തമാശകൾ ജീവൻ വരെ നഷ്ടപ്പെടുത്തുന്ന അവസ്ഥയിലെത്താറുണ്ട്....

ദിവസം ഫലപ്രദമാക്കാൻ എന്താണ് മാർഗം?

'സമയമില്ല', 'സമയം പോയതറിഞ്ഞില്ല', 'ഈ ദിവസം ഒന്നും ചെയ്യാൻ കഴിഞ്ഞില്ല'... ഇങ്ങനെ പരിതപിക്കുന്നവരെ നാം പലപ്പോഴും കണ്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ചിലർക്ക് അവരുടെ ദിവസം ഫലപ്രദമായി...

ലൈംഗികാരോഗ്യം വീണ്ടെടുക്കാം

ശാരീരികാരോഗ്യവും മാനസികാരോഗ്യവും പോലെ തന്നെ പ്രധാനപ്പെട്ടതാണ് ലൈംഗികാരോഗ്യം. മനുഷ്യജീവിതത്തിന്റെ സമഗ്രതയിൽ ലൈംഗികാരോഗ്യം പ്രധാനപങ്കുവഹിക്കുന്നുണ്ട്. എന്നാൽ ഇന്ന് ചെറുപ്പക്കാർക്കിടയിൽ പോലും അവരുടെ ലൈംഗികജീവിതം അത്ര ആരോഗ്യപ്രദമോ...

ദിവസം മുഴുവൻ സന്തോഷമാക്കാം

വളരെ വൈകി ഉറങ്ങാൻപോവുകയും വളരെ വൈകി മാത്രം ഉറക്കമുണരുകയും ചെയ്യുന്ന ഒരു രീതിയിലേക്ക് നമ്മുടെ കാലവും പ്രത്യേകിച്ച് യുവജനങ്ങളും മാറിയിരിക്കുന്നു. വൈകി ഉണരുന്നതുകൊണ്ട് ഒരു...

ശാന്തമാകാം, ശാന്തരാകാം…

മനസ്സമാധാനമുള്ള ജീവിതമാണ് എല്ലാവരുടെയും ലക്ഷ്യവും ആഗ്രഹവും. എന്നാൽ എങ്ങനെയൊക്കെ സമാധാനം പ്രാപിക്കാം എന്നതിനെക്കുറിച്ച് പലർക്കും വേണ്ടത്രധാരണയുമില്ല. ചെറിയ ചെറിയ ശ്രമങ്ങളിലൂടെ സമാധാനം ആർജിക്കാൻ കഴിയുമെന്നാണ്...

മനസ്സമാധാനത്തിന്…

ആന്തരികസമാധാനം അനുഭവിക്കാൻ കഴിയാത്ത മനുഷ്യരാണ് കൂടുതലും.  ബാഹ്യമായി നോക്കുമ്പോൾ ചിലപ്പോൾ പലതുംകാണും, സന്തോഷിക്കാനും അഭിമാനിക്കാനും കഴിയുന്നവിധത്തിലെന്ന മറ്റുളളവർക്ക് തോന്നുന്ന വിധത്തിലുള്ള പലതും. എന്നാൽ അവരോട്...

മനസ്സമാധാനം വേണോ…

കൂടുതൽ സമയം സോഷ്യൽ മീഡിയായിൽ ചെലവഴിക്കുന്നവരാണോ, എന്നാൽ സ്വഭാവികമായും നിങ്ങൾ മാനസികമായി അസ്വസ്ഥത അനുഭവിക്കുന്നുണ്ടാവും എന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഡിജിറ്റൽ ഡിവൈസുകളുമായുള്ള അധികസമ്പർക്കം നെഗറ്റീവ്...