പ്രകൃതിയിലേക്ക് കുട്ടികളെ ഇറക്കിവിടൂ, അത്ഭുതം കാണാം

Share post:

പച്ചപ്പും പുഴയും മലയും നിറഞ്ഞ ഒരു കുട്ടിക്കാലം പഴയതലമുറയ്ക്കുണ്ടായിരുന്നു. അവരൊക്കെ മണ്ണിലും പുല്ലിലും ചവിട്ടിയാണ് ജീവിച്ചിരുന്നത്. 

പക്ഷേ കാലം മാറിയപ്പോള്‍, സാഹചര്യത്തിന് അനുസരിച്ച്  ജീവിതരീതിയില്‍ മാറ്റം വന്നു. നഗരങ്ങള്‍ ഉടലെടുക്കുകയും ഫഌറ്റ് സംസ്‌കാരം രൂപപ്പെടുകയും ചെയ്തപ്പോള്‍ പുതിയ തലമുറയിലെ കുട്ടികള്‍ക്ക് പ്രകൃതി അന്യമായി, പച്ചപ്പ് നഷ്ടമായി. അത് അവരുടെ  വ്യക്തിപരമായ നഷ്ടം കൂടിയാണെന്നാണ് പില്ക്കാലത്ത് ചില പഠനങ്ങളും തെളിയിച്ചു. 

ഫ്രണ്ടിയേഴ്‌സ് ഇന്‍ സൈക്കോളജി എന്ന അമേരിക്കന്‍ ജേര്‍ണലില്‍  അടുത്തയിടെ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ പറയുന്നത് കുട്ടികളെ പ്രകൃതിയുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ അനുവദിക്കണമെന്നും അത് അവരുടെ വ്യക്തിജീവിതത്തിലും സ്വഭാവത്തിലും ഏറെ മാറ്റങ്ങള്‍ വരുത്തുമെന്നുമാണ്. പ്രകൃതിയോട് ഇടപെടുകയും പ്രകൃതിയെ ആസ്വദിക്കുകയും ചെയ്യുമ്പോള്‍ കുട്ടികളിലെ പഠിക്കാനുള്ള കഴിവു വര്‍ദ്ധിക്കുന്നുമുണ്ട്. 

മറ്റ് ചില ഗുണങ്ങള്‍ ഇവയാണ്. 

ശ്രദ്ധിക്കാനുള്ള കഴിവ് കൂടുതല്‍ കിട്ടുന്നു, സ്‌ട്രെസില്‍ നിന്ന് മുക്തമാകുന്നു, ആത്മനിയന്ത്രണം കൂടുതലാകുന്നു,കായികക്ഷമത വര്‍ദ്ധിക്കുന്നു, സെല്‍ഫ് മോട്ടിവേഷന്‍ ലഭിക്കുന്നു.
പ്രകൃതിയെ കുറെക്കൂടി ഗൗരവത്തോടെ കാണേണ്ട സമയമാണിത്. ലേഖനകര്‍ത്താവായ മിങ് കുവോ പറയുന്നു. 

പുറത്തേക്ക് വിടാതെ അടച്ചുപൂട്ടി പഠിപ്പിക്കുന്നത് ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുന്നത്. അതുകൊണ്ട് ക്ലാസ്മുറികളില്‍ നിന്നും ഫഌറ്റ് സംസ്‌കാരത്തില്‍ നിന്നും കുട്ടികളെ കഴിയുന്നിടത്തോളമെങ്കിലും പുറത്തുകൊണ്ടുപോകാനും പ്രകൃതിയുമായി സമ്പര്‍ക്കം ഉണ്ടാക്കാനും മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ടതാണ്
.പ്രകൃതിയോളം വലിയൊരു പാഠപുസ്തകം വേറെയൊന്നും ഇല്ലല്ലോ?

Related articles

Harsh parenting കുട്ടികളെ തകർക്കുമ്പോൾ..

കുട്ടികളെ സ്ഥിരമായി ശകാരിക്കുകയും അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന 'harsh parenting' അവരുടെ മാനസിക സമ്മർദ്ദം നിയന്ത്രിക്കുന്ന കഴിവിനെ ദുർബലപ്പെടുത്തുമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. കുട്ടികൾ...

കുട്ടികളെ മിടുക്കരാക്കാം

അവധിക്കാലമാണ്, മൊബൈലിനും ടിവിക്കും കമ്പ്യൂട്ടറിനും കുട്ടികൾ അടിമകളാകാൻ കൂടുതൽ സാധ്യതയുള്ള അവസരം. ഈ കാലത്ത് കുട്ടികളെ അതിൽ നിന്ന് ഒരുപരിധിവരെ അകറ്റിനിർത്തി അവരെ എങ്ങനെ...

മക്കളുടെ മുമ്പിൽ കരയുന്നത് ശരിയാണോ?

കരച്ചിലുകൾ നെഗറ്റീവായിട്ടാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. തക്കതായ കാരണം കൊണ്ടാണെങ്കിലും കരയുമ്പോൾ അതിനെ അടിച്ചമർത്തണമെന്നാണ് മറ്റുള്ളവർ പറയുന്നത്. അകാലത്തിൽ തങ്ങളിൽ നിന്ന് നഷ്ടപ്പെട്ടുപോയ ഒരു മകനെയോർത്ത്...

നിങ്ങൾ ടൈപ്പ് സി പേരന്റാണോ?

പലതരത്തിലുള്ള പേരന്റിംങ് രീതികൾ ഉണ്ട് എന്നത് നമുക്കെല്ലാവർക്കും അറിയാം. അതിൽ സമീപകാലത്ത് കൂടുതൽ ശ്രദ്ധ നേടുന്ന ഒന്നാണ്  ടൈപ്പ് സി പേരന്റിംങ്. എന്താണ്  ടൈപ്പ്...

മാനസികാരോഗ്യം മക്കളിൽ

കുട്ടികളുടെ വളർച്ചയിലും ഭാവിയിലും ഏറ്റവും വലിയ പങ്ക് വഹിക്കുന്നവരാണ് മാതാപിതാക്കൾ. ഒരു കുട്ടിയുടെ മനസ്സും സ്വഭാവവും ആത്മവിശ്വാസവും രൂപപ്പെടുന്നത് കുടുംബാന്തരീക്ഷത്തിലാണ്. മാതാപിതാക്കൾ ദിവസേന ശ്രദ്ധിക്കുന്ന...

ADHD: മനസ്സിലാക്കേണ്ട കാര്യങ്ങൾ ഇതാ…

ADHD എന്നത് ഇന്ന് ലോകമാകെയുള്ള കുട്ടികളിൽ കണ്ടുവരുന്ന ഒരു മാനസിക ആരോഗ്യ അവസ്ഥയാണ്. അതിന്റെ പൂർണ രൂപം Attention Deficit Hyperactivtiy Disorder എന്നാണ്....

മക്കളെ മിടുക്കരാക്കാൻ

നാണംകുണുങ്ങി.. മകനെക്കുറിച്ച് ഒരു അച്ഛന്റെ കമന്റ് ഇപ്രകാരമാണ്.  പേടിച്ചൂതൂറി.. ഇതാണ് മറ്റൊരു അമ്മയുടെ  കമന്റ്. മക്കളെ ഇങ്ങനെയെല്ലാം വിശേഷിപ്പിക്കുന്ന മാതാപിതാക്കൾ അറിയുന്നുണ്ടോ മക്കളുടെ പരിഭ്രമത്തിനും ആത്മവിശ്വാസക്കുറവിനും ലജ്ജയ്ക്കും...

ആത്മവിശ്വാസമുള്ളവരായി മക്കൾ വളരട്ടെ

കുട്ടികൾ ആത്മവിശ്വാസമുള്ളവരായി മാറുന്നത് പെട്ടെന്നൊരു സുപ്രഭാതത്തിൽ സംഭവിക്കുന്ന കാര്യമല്ല.  പല ഘട്ടങ്ങളിലൂടെ കടന്നുപോയി സാവധാനമാണ് ഒരു വ്യക്തി ആത്മവിശ്വാസമുള്ളവനായി മാറുന്നത്. ചെറുപ്പം മുതല്ക്കേയുള്ള പരിശീലനം...