Family & Relationships

നിങ്ങള്‍ നല്ലൊരു കൂട്ടുകാരനാണോ?

അവന് എല്ലാവരുമുണ്ടായിരുന്നു. കുറെയധികം ചങ്ങാതിമാരും. എന്നിട്ടും ജീവിതത്തിലെ നീറുന്ന ചില സങ്കടങ്ങള്‍ അവന്‍ ഒരു കുമ്പസാരക്കൂട്ടിലെന്നതുപോലെ ഏറ്റുപറഞ്ഞത് എന്നോടായിരുന്നു. ഇതൊന്നും ആരോടും  തുറന്നുപറയാനാവില്ലെനിക്ക്..  അവന്‍ പറഞ്ഞു. അപ്പോള്‍ കണ്ണ് നിറഞ്ഞത് എന്റെയായിരുന്നു. അത് മറ്റൊന്നും...

സന്തുഷ്ടയായ അമ്മയുടെ ലക്ഷണങ്ങൾ

നല്ല അമ്മയായിരിക്കുക എന്നത് ഇന്നത്തെകാലത്ത്  മുമ്പ്എന്നത്തെക്കാളുമേറെ വെല്ലുവിളികൾ നിറഞ്ഞതാണ്. അമ്മത്തം ഏറെ വിലമതിക്കപ്പെടുന്ന അവസ്ഥയാണ്. അതുപോലെ നല്ല അമ്മയായിരിക്കുക എന്നത് ഇന്നത്തെകാലത്ത് മുമ്പ് എന്നത്തെക്കാളുമേറെ വെല്ലുവിളികൾ നിറഞ്ഞതുമാണ്. കാരണം ഇന്നത്തെ സ്ത്രീയുടെ ലോകം വളരെയധികം...

വെറുതെ അല്ല ഭാര്യ

ഒരു നല്ല ഭാര്യയുടെ ലക്ഷണങ്ങൾ പറയുക എന്നത് ചിലപ്പോൾ ബുദ്ധിമുട്ടായേക്കാം. എന്നാൽ ഒരു നല്ല ഭാര്യക്ക് തീർച്ചയായും ചില നല്ല ഗുണങ്ങളുണ്ടാവും. ആ നല്ല ഗുണങ്ങൾ ചേരുമ്പോഴാണ് ഒരുവൾ നല്ല ഭാര്യയാകുന്നത്. സ്നേഹം പ്രകടിപ്പിക്കുക ഭർത്താവിനോട്...

ജീവിതപങ്കാളിയെ മറ്റൊരാളുമായി താരതമ്യപ്പെടുത്താന്‍ തുടങ്ങിയോ?

അതെ, അതാണ്  ചോദ്യം. ജീവിതപങ്കാളിയെ മറ്റെതേങ്കിലും വ്യക്തിയുമായി താരതമ്യപ്പെടുത്താന്‍ ആരംഭിച്ചോ. എങ്കില്‍ തീര്‍ച്ചയാണ്. നിങ്ങളുടെ ദാമ്പത്യബന്ധത്തില്‍ ചില കല്ലുകടികള്‍ ആരംഭിച്ചിട്ടുണ്ട് എന്നു തന്നെയാണ് അതിന് അര്‍ത്ഥം. കൂടെ ജോലിചെയ്യുന്ന വ്യക്തി, അല്ലെങ്കില്‍ അയല്‍വക്കത്തെ...

മക്കള്‍ പ്രേമക്കുരുക്കില്‍ പെട്ടാല്‍…

അപക്വമായ മനസ്സിന്റെ പെട്ടെന്നുള്ള ഭ്രമമാണ് പലപ്പോഴും വിദ്യാര്‍ത്ഥികളെയും, യുവജനങ്ങളെയും പ്രേമക്കുരുക്കില്‍ പെടുത്തുക. പരസ്പരം പരിചയപ്പെട്ട് കുറെ നാളുകള്‍ കഴിഞ്ഞാവും മനസ്സിന് ഇഷ്ടം തോന്നിയ ആളുടെ യഥാര്‍ത്ഥ സ്വഭാവത്തിന്റെ പരുക്കന്‍ വശങ്ങള്‍ അറിയുക. ചെറിയ...

കമന്റുകൾ തകർക്കുന്ന കുടുംബങ്ങൾ

കോളജ് അധ്യാപികയായ ഭാര്യ. ഭർത്താവ് വീട്ടുകാര്യങ്ങൾ നോക്കി കഴിയുന്ന  സൽസ്വഭാവി. ഒരു ദിവസം കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി പുറംതിരിയുമ്പോൾ  സമീപത്തുനിന്നിരുന്ന ഒരാൾ തന്നെക്കുറിച്ച് അടക്കം പറഞ്ഞ് കളിയാക്കി ചിരിക്കുന്നത് അയാൾ കേട്ടു......

ദേഷ്യം

രണ്ടു സുഹൃത്തുക്കള്‍ തമ്മിലോ അല്ലെങ്കില്‍ അച്ഛനും മകനും തമ്മിലോ അമ്മയും മകളും തമ്മിലോ ഒക്കെ വാഗ്വാദങ്ങളും തര്‍ക്കവിതര്‍ക്കങ്ങളും സ്വഭാവികമാണ്. വിപരീത ആശയങ്ങളോടുള്ള ചേര്‍ച്ചക്കുറവോ വ്യത്യസ്തമായ മാനസികാവസ്ഥയോ എല്ലാം ചേര്‍ന്നായിരിക്കും രണ്ടുപേരെ തമ്മില്‍ പലപ്പോഴും...

ആരോഗ്യമുള്ള കുഞ്ഞുണ്ടാവാൻ പുരുഷനും വേണം ശ്രദ്ധ

ആരോഗ്യമുള്ള കുഞ്ഞിനെക്കുറിച്ച് സംസാരിക്കുമ്പോൾ എല്ലായ്പ്പോഴും സ്ത്രീയുടെ ആരോഗ്യമാണ് പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്. എന്നാൽ കുഞ്ഞിന്റെ ആരോഗ്യവും ഭാവിയും നിശ്ചയിക്കുന്നതിൽ അത്രത്തോളം തന്നെ നിർണ്ണായകമാണ് പുരുഷന്റെ ആരോഗ്യവും. പുരുഷന്റെ ജീവിതശൈലിയും ശാരീരികമാനസികാരോഗ്യവും അടുത്ത തലമുറയെ...

സർവീസ് ചെയ്യാറായോ?

ബന്ധങ്ങളിൽ പരിക്കേല്ക്കാത്തവരും പരിക്കേല്പിക്കാത്തവരുമായി ആരാണുള്ളത്? വളരെ സ്മൂത്തായി പോകുന്നുവെന്ന് വിചാരിക്കുമ്പോഴായിരിക്കും ചില അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നത്. അത് പിന്നീട്  രൂക്ഷമായ ബന്ധത്തകർച്ചയിലേക്ക് നയിക്കും. ദാമ്പത്യത്തിൽ മാത്രമല്ല ഏതൊരു ബന്ധവും സർവീസ് ചെയ്യാനും റിപ്പയർ ചെയ്യാനും...

അടുത്തറിയണം കൗമാരത്തെ

ഒരു വ്യക്തിയുടെ ജീവിതത്തിലെ സങ്കീർണ്ണമായ ഘട്ടമാണ് കൗമാരം. ബാല്യത്തിൽ നിന്ന് വിടപറയുകയും എന്നാൽ യൗവനത്തിൽ എത്തിച്ചേരുകയും ചെയ്തിട്ടില്ലാത്ത അവസ്ഥയാണ് കൗമാരം എന്ന് പറയാം. അതായത്  ബാല്യത്തിനും യൗവനത്തിനും ഇടയിലെ ഘട്ടം. വളരെയധികം മാറ്റങ്ങൾക്ക്...

കുഞ്ഞിന് ജന്മം കൊടുക്കാൻ ഇതാണ് ഏറ്റവും നല്ല പ്രായം

കുഞ്ഞിന് ജന്മംകൊടുക്കാൻ ഏറ്റവും നല്ല പ്രായം ഏതാണ്? യുവദമ്പതികൾക്കിടയിൽ ഏറ്റവും കൂടുതലായി ഉയരുന്ന ചോദ്യത്തിന്റെ ഉത്തരം ഇതാ.. പഠനം, ജോലി, സാമ്പത്തിക സ്ഥിരത, വൈകിയുള്ള വിവാഹം, ജീവിതശൈലി മാറ്റങ്ങൾ ഇവയെല്ലാം ചേർന്ന്  പലരെയും മാതാപിതാക്കളാക്കുന്നതിൽ നിന്ന് പിന്നോട്ടുവലിക്കുന്നുണ്ട്....

കുട്ടികളെ മിടുക്കരാക്കാം

അവധിക്കാലമാണ്, മൊബൈലിനും ടിവിക്കും കമ്പ്യൂട്ടറിനും കുട്ടികൾ അടിമകളാകാൻ കൂടുതൽ സാധ്യതയുള്ള അവസരം. ഈ കാലത്ത് കുട്ടികളെ അതിൽ നിന്ന് ഒരുപരിധിവരെ അകറ്റിനിർത്തി അവരെ എങ്ങനെ കൂടുതൽ മിടുക്കരാക്കാം എന്ന് നോക്കാം. കുട്ടികളുടെ മാനസികാരോഗ്യം  ശക്തമാക്കാൻ...