കുട്ടികള്‍ കൂടെക്കൂടെ ബാത്ത്‌റൂമില്‍ പോകുന്നുണ്ടോ?

Share post:

പരീക്ഷയുടെ ദിവസങ്ങളില്‍ കുട്ടികള്‍ കൂടെക്കൂടെ ബാത്ത്‌റൂമില്‍ പോകുന്നുണ്ടോ? ഛര്‍ദ്ദി, വയറുവേദന, തലവേദന,നെഞ്ചുവേദന തുടങ്ങിയവയാണെന്ന് പറയുന്നുണ്ടോ? പേടിക്കേണ്ട നിങ്ങളുടെ കുട്ടികളെ പരീക്ഷാഭയം പിടികൂടിയിരിക്കുന്നുവെന്നതിന്റെ സൂചനയാകാം ഇത്. മിക്കവാറും കുട്ടികളെ പരീക്ഷയടുക്കാറാകുമ്പോള്‍ പിടികൂടുന്ന ഒന്നാണ് പരീക്ഷാഭയം.

പരീക്ഷാദിവസമോ അല്ലെങ്കില്‍ പരീക്ഷയ്ക്ക് മുമ്പുള്ള ദിവസങ്ങളിലോ കുട്ടികള്‍ക്ക് അനുഭവപ്പെടുന്ന അമിതമായ ഉത്കണ്ഠയെയാണ് മനശാസ്ത്രവിദഗ്ദര്‍ പരീക്ഷാഭയമെന്ന് വിളിക്കുന്നത്. ഭക്ഷണം കഴിക്കാന്‍ മടി, അമിതമായ ക്ഷീണം, തളര്‍ച്ച,ഉറക്കക്കുറവ് എന്നിവയും പരീക്ഷാഭയത്തിന്റെ അനുബന്ധ ലക്ഷണങ്ങളാണ്. പഠിച്ചകാര്യങ്ങള്‍ മറന്നുപോകുമോ, നന്നായി പരീക്ഷയ്ക്ക് ഒരുങ്ങാന്‍ കഴിയുമോ, മാതാപിതാക്കളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിയുമോ, കൂട്ടുകാരുടെ പിന്നിലാവുമോ തുടങ്ങിയ നൂറുകൂട്ടം കാര്യങ്ങളാണ് ഒരു കുട്ടിയെ പരീക്ഷാഭയത്തിന് അടിമയാക്കുന്നത്. പലപ്പോഴും അകാരണമായ കാരണങ്ങളുടെ പേരിലാവാം കുട്ടികള്‍ ഈ ഭയത്തിന് അടിപ്പെടുന്നത്. അതുകൊണ്ടുതന്നെ മാതാപിതാക്കളുടെയും അധ്യാപകരുടെയും കരുതലോടെയുള്ള സമീപനവും ഇടപെടലും ഇക്കാര്യത്തില്‍ കുട്ടികളെ പരീക്ഷാഭയത്തില്‍ന ിന്ന് മോചിപ്പിക്കാന്‍ വളരെയധികം സഹായിക്കും.

മക്കളുടെ നഷ്ടപ്പെട്ടുപോയ ആത്മവിശ്വാസം തിരികെ നല്കാനുള്ള ശ്രമങ്ങളാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്. മക്കളെ അമിതമായി ശാസിച്ചതുകൊണ്ടോ കുറ്റപ്പെടുത്തിയതുകൊണ്ടോ ഇക്കാര്യത്തില്‍ പ്രയോജനമുണ്ടാവില്ല. പകരം പരീക്ഷാദിവസങ്ങളില്‍ മക്കളുടെ ഒപ്പം കൂടുതല്‍ സമയം ചെലവഴിക്കുക. പഠിച്ചകാര്യങ്ങള്‍ ഓര്‍ത്തിരിക്കുന്നുണ്ടോ എന്ന് അന്വേഷിച്ചറിയുകയും ഓര്‍ത്തിരിക്കാന്‍ ചില എളുപ്പവഴികള്‍ പറഞ്ഞുകൊടുക്കുകയും ചെയ്യുക. ശുഭാപ്തി വിശ്വാസം ഉണ്ടാക്കത്തക്കരീതിയില്‍ മക്കളോട് സംസാരിക്കുക. പഠിക്കാനുള്ള അവരുടെ കഴിവുകളെക്കുറിച്ച് ബോധ്യപ്പെടുത്തികൊടുക്കുക. അതുപോലെ വീട്ടില്‍ ശാന്തമായ അന്തരീക്ഷം മക്കള്‍ക്ക് നല്കാനും ശ്രമിക്കണം. മക്കളുടെ പരീക്ഷാകാലത്ത് മാതാപിതാക്കളും ടിവി , അമിതമായ ഫോണ്‍ ഉപയോഗം, വാട്‌സാപ്പ്, ഫേസ്ബുക്ക് ഉപയോഗം എന്നിവയില്‍ നിന്ന് വിട്ടുനില്ക്കണം. പരീക്ഷയില്‍ മാര്‍ക്ക് നേടുന്നത് നല്ല കാര്യമാണെങ്കിലും പരീക്ഷാമാര്‍ക്ക് മാത്രമല്ലജീവിതവിജയത്തിന് അടിസ്ഥാനമെന്നും മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ തങ്ങള്‍ക്ക് സ്‌നേഹം കുറയില്ലെന്നും മക്കളോട് പറഞ്ഞുകൊടുക്കണം.

മക്കളുടെ വിജയത്തിന് വേണ്ടി പരിശ്രമിക്കുന്നതിനൊപ്പം അവരെ പരീക്ഷാഭയത്തില്‍ നിന്ന് മാറ്റിനിര്‍ത്താനും ആ ഭയം കുറയ്ക്കാനും കഴിയുന്ന വിധത്തിലായിരിക്കണം മാതാപിതാക്കളുടെ ഇടപെടല്‍. ചുരുക്കത്തില്‍ മാതാപിതാക്കളുടെ വിവേകപൂര്‍വ്വമായ ഇടപെടലും പ്രോത്സാഹജനകമായ വാക്കുകളും കുട്ടികളെ പരീക്ഷാഭയത്തില്‍ നിന്ന് രക്ഷിക്കാന്‍ ഏറെ സഹായകമാണ്.

Related articles

Harsh parenting കുട്ടികളെ തകർക്കുമ്പോൾ..

കുട്ടികളെ സ്ഥിരമായി ശകാരിക്കുകയും അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന 'harsh parenting' അവരുടെ മാനസിക സമ്മർദ്ദം നിയന്ത്രിക്കുന്ന കഴിവിനെ ദുർബലപ്പെടുത്തുമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. കുട്ടികൾ...

കുട്ടികളെ മിടുക്കരാക്കാം

അവധിക്കാലമാണ്, മൊബൈലിനും ടിവിക്കും കമ്പ്യൂട്ടറിനും കുട്ടികൾ അടിമകളാകാൻ കൂടുതൽ സാധ്യതയുള്ള അവസരം. ഈ കാലത്ത് കുട്ടികളെ അതിൽ നിന്ന് ഒരുപരിധിവരെ അകറ്റിനിർത്തി അവരെ എങ്ങനെ...

മക്കളുടെ മുമ്പിൽ കരയുന്നത് ശരിയാണോ?

കരച്ചിലുകൾ നെഗറ്റീവായിട്ടാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. തക്കതായ കാരണം കൊണ്ടാണെങ്കിലും കരയുമ്പോൾ അതിനെ അടിച്ചമർത്തണമെന്നാണ് മറ്റുള്ളവർ പറയുന്നത്. അകാലത്തിൽ തങ്ങളിൽ നിന്ന് നഷ്ടപ്പെട്ടുപോയ ഒരു മകനെയോർത്ത്...

നിങ്ങൾ ടൈപ്പ് സി പേരന്റാണോ?

പലതരത്തിലുള്ള പേരന്റിംങ് രീതികൾ ഉണ്ട് എന്നത് നമുക്കെല്ലാവർക്കും അറിയാം. അതിൽ സമീപകാലത്ത് കൂടുതൽ ശ്രദ്ധ നേടുന്ന ഒന്നാണ്  ടൈപ്പ് സി പേരന്റിംങ്. എന്താണ്  ടൈപ്പ്...

മാനസികാരോഗ്യം മക്കളിൽ

കുട്ടികളുടെ വളർച്ചയിലും ഭാവിയിലും ഏറ്റവും വലിയ പങ്ക് വഹിക്കുന്നവരാണ് മാതാപിതാക്കൾ. ഒരു കുട്ടിയുടെ മനസ്സും സ്വഭാവവും ആത്മവിശ്വാസവും രൂപപ്പെടുന്നത് കുടുംബാന്തരീക്ഷത്തിലാണ്. മാതാപിതാക്കൾ ദിവസേന ശ്രദ്ധിക്കുന്ന...

ADHD: മനസ്സിലാക്കേണ്ട കാര്യങ്ങൾ ഇതാ…

ADHD എന്നത് ഇന്ന് ലോകമാകെയുള്ള കുട്ടികളിൽ കണ്ടുവരുന്ന ഒരു മാനസിക ആരോഗ്യ അവസ്ഥയാണ്. അതിന്റെ പൂർണ രൂപം Attention Deficit Hyperactivtiy Disorder എന്നാണ്....

മക്കളെ മിടുക്കരാക്കാൻ

നാണംകുണുങ്ങി.. മകനെക്കുറിച്ച് ഒരു അച്ഛന്റെ കമന്റ് ഇപ്രകാരമാണ്.  പേടിച്ചൂതൂറി.. ഇതാണ് മറ്റൊരു അമ്മയുടെ  കമന്റ്. മക്കളെ ഇങ്ങനെയെല്ലാം വിശേഷിപ്പിക്കുന്ന മാതാപിതാക്കൾ അറിയുന്നുണ്ടോ മക്കളുടെ പരിഭ്രമത്തിനും ആത്മവിശ്വാസക്കുറവിനും ലജ്ജയ്ക്കും...

ആത്മവിശ്വാസമുള്ളവരായി മക്കൾ വളരട്ടെ

കുട്ടികൾ ആത്മവിശ്വാസമുള്ളവരായി മാറുന്നത് പെട്ടെന്നൊരു സുപ്രഭാതത്തിൽ സംഭവിക്കുന്ന കാര്യമല്ല.  പല ഘട്ടങ്ങളിലൂടെ കടന്നുപോയി സാവധാനമാണ് ഒരു വ്യക്തി ആത്മവിശ്വാസമുള്ളവനായി മാറുന്നത്. ചെറുപ്പം മുതല്ക്കേയുള്ള പരിശീലനം...