ദാമ്പത്യം ഊഷ്മളമാക്കാൻ ആറു കാര്യങ്ങൾ

Share post:

വിവാഹം കഴിക്കുന്നത് താരതമ്യേന എളുപ്പമാണെങ്കിലും ദമ്പതികളെന്ന നിലയിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത് അത്ര എളുപ്പമല്ല. പരസ്പരം താങ്ങായും തണലായും നിന്നാൽ മാത്രമേ അസ്വാരസ്യങ്ങളില്ലാതെ ദാമ്പത്യജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയൂ. പരസ്പരം കൊടുക്കേണ്ട മുൻഗണനകൾ കാലം മുന്നോട്ടുപോകും തോറും വിസ്മരിച്ചുപോകുന്നു എന്നതാണ് യാഥാർത്ഥ്യം. ജോലി, മക്കൾ, സുഹൃത്തുക്കൾ, മാതാപിതാക്കൾ എന്നിങ്ങനെ പലതും മുൻഗണനകളായി ഇടയ്ക്ക് കയറുമ്പോൾ ദമ്പതികൾക്കിടയിലുള്ള പരസ്പര സ്‌നേ ഹത്തിനും ഐക്യത്തിനും ചോർച്ച സംഭവിക്കുന്നു. അതൊഴിവാക്കാനും പരസ്പരം ശ്രദ്ധിക്കാനും ചില കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും.
ആശയവിനിമയം നടത്തുക
എല്ലാ ദിവസവും തങ്ങളുടെ വികാരങ്ങളും വിചാരങ്ങളും ദമ്പതികൾ പങ്കുവയ്ക്കണം. അത്താഴത്തിന് ശേഷം ഇതിനുള്ള സമയം കണ്ടെത്തുന്നതായിരിക്കും ഉചിതം. പറയുന്നത് പരസ്പരം ശ്രദ്ധിക്കുകയും വേണം.
പിടിവാശികളും പിടിവാദങ്ങളും ഒഴിവാക്കുക
നീണ്ടുനില്ക്കുന്ന ജോലിയെത്തുടർന്ന് രണ്ടുപേരും ക്ഷീണിച്ചായിരിക്കും വീട്ടിലെത്തിച്ചേരുന്നത്. ആരാണ് കൂടുതൽ കഷ്ടപ്പെട്ടതെന്നോ ആരാണ് കുടുംബത്തിന് വേണ്ടി കൂടുതൽ ബുദ്ധിമുട്ടിയത് എന്നോ തർക്കങ്ങൾ വേണ്ട. ജോലിസ്ഥലത്തെ ബാഡ് മൂഡുകൾ ഉപേക്ഷിച്ച് കുടുംബത്തിന്റെ സന്തോഷത്തിലേക്ക് പ്രവേശിക്കുക.
ക്രിയാത്മകമായിരിക്കുക
കുടുംബത്തിലേക്ക് പലപ്പോഴും പ്രതിസന്ധികൾ കടന്നുവരാറുണ്ട്; സംഘർഷങ്ങളും. എന്നാൽ അവയെ നെഗറ്റീവായി കാണാതെ പോസിറ്റീവായി പരിഹരിക്കാനും ക്രിയാത്മകമായ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്താനും ശ്രമിക്കുക. ഒരുമിച്ചു ചിന്തിക്കുമ്പോൾ നല്ലൊരു പരിഹാരമാർഗ്ഗം കണ്ടെത്താൻ സാധിക്കും.
പെരുമാറ്റവും വാക്കുകളും നല്ലതായിരിക്കുക
വീട്ടിലേക്ക് കയറിച്ചെല്ലുന്നതും വരുന്ന ആളെ സ്വീകരിക്കുന്നതും മുഖം വീർപ്പിച്ചായിരിക്കരുത്. സന്തോഷത്തോടെ വീട്ടിലേക്ക് കയറുക, സന്തോഷത്തോടെ പങ്കാളിയെ സ്വീകരിക്കുക, ദയാപുരസരമായ വാക്കുകൾ സംസാരിക്കുക, ഒന്ന് ആലിംഗനം ചെയ്യുക.
കാര്യങ്ങൾ കൃത്യമായി പ്ലാൻ ചെയ്യുക
കാര്യങ്ങൾക്ക് കൃത്യതയുണ്ടെങ്കിൽ അത് എക്സിക്യൂട്ട് ചെയ്യാൻ വളരെ എളുപ്പമായിരിക്കും. ഷോപ്പിംഗിന് പോകുമ്പോൾ കൃത്യമായ ലിസ്റ്റ് ഒരുമിച്ച് തയ്യാറാക്കുക.  കുട്ടികളെ അവരുടെ പ്രായമനുസരിച്ച് ചെയ്യാനുള്ള കാര്യങ്ങൾ ഏല്പിക്കുക.
തീരുമാനങ്ങൾ ഒരുമിച്ചെടുക്കുക
പുതിയതായി ഒരു കാർ വാങ്ങണോ, അവധിക്കാലത്ത് ടൂർ എവിടേയ്ക്ക് നടത്തണം, അമ്മായിയമ്മയെ വീട്ടിലേക്ക് സ്ഥിരമായി കൊണ്ടുവന്നു നിർത്തണോ തുടങ്ങി എല്ലാകാര്യങ്ങളും ആലോചിച്ച് തീരുമാനത്തിലെത്തുക.  കൂടിയാലോചിച്ചു തീരുമാനിക്കുന്നതുകൊണ്ട് പിന്നീട് പരസ്പരം കുറ്റപ്പെടുത്താനുള്ള അവസരമില്ലാതെയുമാകും.

Related articles

ടിവി കാണുന്ന ഭർത്താവും ജോലി ചെയ്യുന്ന ഭാര്യയും

രാഹുലും വേദികയും ദമ്പതികളാണ്. രണ്ടുപേരും ഉദ്യോഗസ്ഥരും. ഓഫീസിലേക്ക് പോകുന്നതും വീട്ടിലേക്ക് മടങ്ങുന്നതും ഒരുമിച്ചാണ്. പക്ഷേ വീട്ടിലെത്തിക്കഴിയുന്നതോടെ  കാര്യം മാറിമറിയും. ഡ്രസു പോലും മാറാതെ രാഹുൽ...

നഷ്ടമാകുന്ന സ്‌നേഹത്തെ തിരിച്ചുപിടിക്കാം

ഒരിക്കൽ ഹൃദയം കൊടുത്തു സ്നേഹിച്ചവരായിരുന്നിട്ടും പ്രണയപൂർവ്വം ദാമ്പത്യജീവിതം ആരംഭിച്ചിട്ടും പതുക്കെപ്പതുക്കെ ഹൃദയങ്ങളിൽ നിന്ന് സ്നേഹം പടിയിറങ്ങിപ്പോകുന്നതായ അനുഭവം ഉണ്ടാകാത്ത ദമ്പതികൾ വളരെ കുറവായിരിക്കും. ജീവിതവ്യഗ്രതയും...

നല്ല മാതാപിതാക്കളാകാൻ ചില നിർദ്ദേശങ്ങൾ

കുടുംബജീവിതവും തൊഴിൽജീവിതവും ബാലൻസ് ചെയ്തുകൊണ്ടുപോകാൻ കഴിയാതെ വിഷമിക്കുന്നവരാണ് പുതിയ തലമുറയിലെ മാതാപിതാക്കൾ പലരും. തൽഫലമായി മാതാപിതാക്കളെന്ന നിലയിൽ അവർ  പരാജയപ്പെടുകയോ പിന്തള്ളപ്പെട്ടുപോകുകയോ ചെയ്യുന്നു. ഇത്തരമൊരു...

ഫാമിലി OR ഫാലിമി..?

Familക്ക് Google നൽകുന്ന നിർവചനം ഇങ്ങനെയാണ്,  "Family is the smallest unit of the society, and it is the most...

നല്ല മാതാപിതാക്കളുടെ ലക്ഷണങ്ങൾ

നല്ല മാതാപിതാക്കൾ മക്കളുടെ ആത്മാഭിമാനം വളർത്തുന്നവരായിരിക്കും. കുറ്റപ്പെടുത്തലോ പരിഹാസങ്ങളോ ശിക്ഷയോ താരതമ്യപ്പെടുത്തലുകളോഅവരുടെ നിഘണ്ടുവിൽ ഉണ്ടായിരിക്കുകയില്ല. കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ തയ്യാറുള്ളവരായിരിക്കും. തിരക്ക് പിടിച്ച ഔദ്യോഗിക കൃത്യങ്ങൾക്കിടയിലും...

ഭക്ഷണ മേശയിൽ പെരുമാറേണ്ട വിധം

കുടുംബത്തിലെ ഭക്ഷണമേശ പ്രധാനപ്പെട്ട ഒരു ഇടമാണ്. കുടുംബാംഗങ്ങൾ തമ്മിൽസ്നേഹത്തിലും ഐക്യത്തിലും വളരാൻ സാഹചര്യമൊരുക്കുന്ന ഒന്നാണ് ഒരുമിച്ചുള്ള ഭക്ഷണം കഴിക്കൽ എന്ന് ശാസ്ത്രീയമായി പോലും തെളിയിക്കപ്പെട്ടിട്ടുണ്ട്....

ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല

'ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല.' ആർ ജെ അമൻ  നടിയും ഭാര്യയുമായ വീണാ നായരുമായുള്ള  വേർപിരിയലിനെക്കുറിച്ച് എഴുതിയ കുറിപ്പിലെ ഒരു വരിയാണ് ഇത്.  വിവാഹമോചനമെന്ന്...

തിടുക്കം വേണ്ട, വിവാഹത്തിന്

'ചെറുക്കൻ വിദേശത്താണ്. പതിനഞ്ച് ദിവസത്തെ ലീവേയുള്ളൂ. അതിനിടയിൽ വിവാഹം നടത്തണം...''പെണ്ണ് നേഴ്സാണ്. അവളെ കെട്ടിയാൽ ചെറുക്കനും വിദേശത്ത് പോകാം...' 'പെണ്ണിന് മുപ്പതുവയസാകാറായി. ഇനിയും വീട്ടിൽ നിർത്തുന്നത്...