ബ്രെസ്റ്റ് കാൻസർ വരാതിരിക്കാൻ

Date:

ബ്രെസ്റ്റ് കാൻസർ വരാതിരിക്കാൻ എന്തെങ്കിലും എളുപ്പമാർഗ്ഗങ്ങളുണ്ടോ? തീർച്ചയായും ഉണ്ട്. നല്ല ഭക്ഷണം കഴിക്കുക. തൂക്കം നിയന്ത്രിക്കുക എന്നിവയാണ് അതിൽ പ്രധാനം.  കീമോതെറാപ്പി, റേഡിയോ തെറാപ്പി എന്നിവയിൽ നിന്ന് ഒഴിഞ്ഞുനില്ക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ തീർച്ചയായും ഭക്ഷണകാര്യത്തിലും തൂക്കത്തിലും വളരെയധികം ശ്രദ്ധിച്ചേ മതിയാകൂ.
ശരിയായ ഭക്ഷണം കഴിക്കുകയും വെയ്റ്റ് നിയന്ത്രിക്കുകയും ചെയ്താൽ ബ്രെസ്റ്റ് കാൻസറിനുള്ള സാധ്യത വളരെ കുറയുമെന്നാണ്  വിദഗ്ധർ അവകാശപ്പെടുന്നത്. ഇതിനായി ഏതൊക്കെതരം ഭക്ഷണപദാർത്ഥങ്ങളാണ് ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടത് എന്ന് അറിഞ്ഞിരിക്കുന്നത് വളരെ നന്നായിരിക്കും.
ബ്രാകലി: ബ്രെസ്റ്റ് കാൻസർ ഉണ്ടാകാനിടയുള്ള കോശങ്ങളെ കുറയ്ക്കാൻ ഇതിന് കഴിവുണ്ട്. വേവിക്കാതെ കഴിക്കുന്നതാണ് കൂടുതൽ ഉത്തമം.
കോരമത്സ്യം: ഒമേഗ 3 അടങ്ങിയ മത്സ്യം ബ്രെസ്റ്റ് കാൻസർ സാധ്യതകളെ കുറയ്ക്കുന്നു. കോര ഇക്കാര്യത്തിൽ ഏറ്റവും ഗുണപ്രദമാണ്.
ആഴ്ചയിൽ 8 ഔൺസ് മീനെണ്ണ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ബ്രെസ്റ്റ് കാൻസറിന് പൊതുവെ കാരണമായ റൗരമേഹ രമൃരശിീാമ യെ പത്തുവർഷത്തേക്ക് തുരത്താൻ ഫിഷ് ഓയിൽ സപ്ലിമെന്റ്സിന് കഴിവുണ്ടത്രെ. മത്തി, ചൂര എന്നിവയിലും ഇതേ ഗുണം തന്നെയുണ്ട്.
വാൾനട്സ്: ട്യൂമറിനോട് പൊരുതാനുള്ള ശക്തി ഇതിനുണ്ട്. ആന്റി ഇൻഫൽമേറ്ററിയാണ് വാൾനട്സ് എന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. ബ്രെസ്റ്റ് കാൻസറിന്റെ വളർച്ച തടസ്സപ്പെടുത്താൻ  സഹായിക്കുന്നു.
ഒലിവ് ഓയിൽ, പ്ലംസ്, പീച്ചസ് തുടങ്ങിയവയാണ് ഇതരഭക്ഷണപദാർത്ഥങ്ങൾ.പ്ലംസിലും പീച്ചിലും അടങ്ങിയിട്ടുള്ളത് രണ്ടുതരം ആന്റിഓക്സിഡന്റുകളാണ്. ഇവ ബ്രെസ്റ്റ് കാൻസറിന്റെ കോശങ്ങളെ കൊന്നൊടുക്കുകയും ആരോഗ്യമുള്ളകോശങ്ങളുടെ നിലനില്പ് സാധ്യമാക്കുകയും ചെയ്യുന്നു. കറ്റാർവാഴ ജ്യൂസ് ഈ കാൻസറിനെ പ്രതിരോധിക്കുന്നതിൽ മുൻപന്തിയിൽ നില്ക്കുന്നു. സ്വാഭാവികമായ ആറു പ്രകൃതിദത്തഘടകങ്ങൾ കറ്റാർവാഴയിലുണ്ട്. കറ്റാർവാഴയുടെ മൂന്നിലകളും 50 ഗ്രാം തേനും 50 ഗ്രാം ബ്രാണ്ടിയും ചേർത്ത് മിക്സിയിലടിച്ച് ഫ്രിഡ്ജിൽവച്ച് സൂക്ഷിച്ച് വെറും വയറ്റിൽ ഒന്നോ രണ്ടോ ടീസ്പൂൺ കഴിക്കുന്നത് നല്ലതാണത്രെ. ആത്തച്ചക്കയ്ക്ക് ചില ദോഷവശങ്ങളുണ്ടെങ്കിലും കാൻസർ രോഗികൾക്ക് ചില പാർശ്വഫലങ്ങൾ ഒഴിവാക്കാനുള്ള എളുപ്പവഴിയാണ.്  ആത്തച്ചക്ക ജ്യൂസ് കുടിച്ചാൽ ത്വക്കിലെ കാൻസർ, ബ്രെസ്റ്റ് കാൻസർ  എന്നിവ ഇല്ലാതാക്കാൻ കഴിയുമെന്ന് വെർജീനിയ ടെക്കിലെ ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. തുവര,ചണവിത്ത്, വീറ്റ് ഗ്രാസ്, ബീൻസ് എന്നിവയ്ക്കെല്ലാം ബ്രെസ്റ്റ് കാൻസറിനെ പ്രതിരോധിക്കാനുള്ള ശക്തിയുണ്ട്. നാരുകളടങ്ങിയ ഭക്ഷണം ഈസ്ട്രജനെ പുറന്തള്ളാനും ദഹനം എളുപ്പമുള്ളതാക്കാനും സഹായിക്കും. വീറ്റ് ഗ്രാസ് രക്തം ശുദ്ധീകരിക്കുകയും ചുവന്ന രക്താണുക്കളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.കൂടാതെ ദഹനശേഷിയും പ്രതിരോധശേഷിയും കൂട്ടുന്നതിനും സഹായകമാണ്. വിറ്റമിൻ സ, എ, ഇ, സെലേനിയം എന്നിവയും കാൻസർപ്രതിരോധകങ്ങളാണ്. അതിനാൽ ഇവ അടങ്ങിയ ആഹാരപദാർത്ഥങ്ങളും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണം. ആരോഗ്യകരമായ ഭക്ഷണശീലം രോഗങ്ങളിൽ നിന്നുള്ള മോചനത്തിന്റെ വാതിൽ തുറക്കുകകൂടിയാണ് ചെയ്യുന്നത് എന്ന കാര്യം മറക്കാതിരിക്കാം.

More like this
Related

ആർത്തവവിരാമം: സ്‌ട്രെങ്ത് ട്രെയിനിങ് അത്യാവശ്യം

ആർത്തവ വിരാമം അഥവാ മെനോപ്പോസ് എത്തിയാൽ ശരീരത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നതിനാൽ...

നല്ല അമ്മയുടെ ലക്ഷണങ്ങൾ

നല്ല അമ്മയായിത്തീരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.  ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും. എന്നാൽ...

പ്രസവാനന്തര വിഷാദവും അതിജീവനവും 

നല്ലൊരു ശതമാനം സ്ത്രീകൾക്കും പ്രസവശേഷം ചെറിയതോതിലെങ്കിലും മാനസികപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.  പോസ്റ്റ്പാർട്ടം ഡിപ്രഷൻ...

അറിയണം പോസ്റ്റ് പാർട്ടം ഡിപ്രഷനെ

ഏതൊരു സ്ത്രീയുടേയും ആത്മാഭിലാഷമാണത്; പ്രസവം. താൻ സ്ത്രീയാണെന്നുള്ള അഭിമാനവും അമ്മയെന്നുള്ള വികാരവും...

വെറുതെ അല്ല ഭാര്യ

ഒരു നല്ല ഭാര്യയുടെ ലക്ഷണങ്ങൾ പറയുക എന്നത് ചിലപ്പോൾ ബുദ്ധിമുട്ടായേക്കാം. എന്നാൽ...

സന്തുഷ്ടയായ അമ്മയുടെ ലക്ഷണങ്ങൾ

നല്ല അമ്മയായിരിക്കുക എന്നത് ഇന്നത്തെകാലത്ത്  മുമ്പ്എന്നത്തെക്കാളുമേറെ വെല്ലുവിളികൾ നിറഞ്ഞതാണ്. അമ്മത്തം ഏറെ വിലമതിക്കപ്പെടുന്ന...

നമ്മുടെ വീട്ടമ്മമാര്‍ക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?

ലോകത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ആത്മഹത്യ ചെയ്യുന്നത് ദൈവത്തിന്റെ സ്വന്തം നാടായ...

എട്ടില്‍ ഒരാള്‍ക്ക് ബ്രെസ്റ്റ് കാന്‍സര്‍, ഞെട്ടിക്കുന്ന വിവരങ്ങളുമായി മെഡിക്കല്‍ ശാസ്ത്രം

സ്ത്രീകള്‍ക്കിടയില്‍ ബ്രെസ്റ്റ് കാന്‍സര്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നുവെന്ന് സൂചനകള്‍. പുതിയൊരു പഠനം പറയുന്നത് എട്ടു...

കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്നുണ്ടോ എങ്കില്‍ മുലയൂട്ടുക തന്നെ വേണം

ഓഗസ്റ്റ് ഒന്നു മുതല്‍ ഏഴുവരെ ലോക മുലയൂട്ടല്‍ വാരം ആചരിക്കുന്നു. ലോകാരോഗ്യസംഘടന,...

സ്ത്രീകളുടെ സമ്മര്‍ദ്ദം കുറയ്ക്കണോ ഇങ്ങനെയും ചില മാര്‍ഗങ്ങളുണ്ട്

വിവാഹിതരായ സ്ത്രീകള്‍ കൂടുതലായി സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയരാകുന്നതായി പുതിയ പഠനങ്ങള്‍ പറയുന്നു.സ്്ത്രീകളുടെ സമ്മര്‍ദ്ദം...

നാല്പതു കഴിഞ്ഞോ സൂക്ഷിക്കണേ

നാല്പതു കഴിഞ്ഞ സ്ത്രീകള്‍ കൂടുതല്‍ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നാണ് ആധുനിക വൈദ്യശാസ്ത്രം നല്കുന്ന...

ഭാര്യയുടെ ദേഷ്യം സഹിക്കാന്‍ വയ്യാതായിട്ടുണ്ടോ?

ഭാര്യയുടെ ദേഷ്യം സഹിക്കാന്‍ കഴിയാതെവന്നപ്പോഴാണ് ആ ചെറുപ്പക്കാരന്‍ ഭാര്യയെയും കൂട്ടി മനശാസ്ത്രരോഗവിദഗ്ദന്റെ...