താമസിച്ചെത്തിയാലും സാരമില്ല…

Share post:

വൈകിയെത്തിയാലും സാരമില്ല, ഒരിക്കലും എത്താതിരിക്കുകയെന്നതിനെക്കാൾ ഭേദമല്ലേ.
ഡ്രൈവിംങുമായി ബന്ധപ്പെട്ട് എവിടെയോ വായിച്ച ഒരു വാചകമാണ് ഇത്.  അല്പം വൈകിയെത്തുകയോ ഒടുവിലെത്തുകയോ ചെയ്താലും സാരമില്ല അപകടം കൂടാതെ ശ്രദ്ധിച്ച് വാഹനമോടിച്ച് ലക്ഷ്യസ്ഥാനത്തെത്തുകയാണ് വേണ്ടതെന്നേ ഇതിന്റെ അർത്ഥമുള്ളൂ.

ജീവിതത്തിലെ ചില സ്വപ്നങ്ങൾക്കും ലക്ഷ്യങ്ങൾക്കും പിന്നാലെ പായുന്നവർക്കുകൂടി ഈ ചൊല്ല് ബാധകമാണെന്ന് തോന്നുന്നു. പ്രതീക്ഷിക്കുന്നവയും കാത്തിരിക്കുകയും ചെയ്യുന്നവയെല്ലാം ഉടനടി കിട്ടണമെന്നില്ല. ചിലപ്പോൾ നീണ്ട കാത്തിരിപ്പും കുറെ നാളത്തെ പരിശ്രമവും അദ്ധ്വാനവും വേണ്ടിവന്നേക്കാം. പക്ഷേ അതിന്റെ പേരിൽ കാത്തിരിപ്പ് അവസാനിപ്പിക്കുകയോ അദ്ധ്വാനത്തിൽ നിന്ന് പിൻതിരിയുകയോ ചെയ്യാതിരിക്കുക. പ്രതീക്ഷയാണ് വലുത്. അദ്ധ്വാനമാണ് പ്രധാനപ്പെട്ടത്. പരിശ്രമമാണ് വിജയം തരുന്നത്. ചില തിരിച്ചടികൾക്കും തിരസ്‌ക്കരണങ്ങൾക്കും മുമ്പിൽ ചിലരെങ്കിലും പാതിവഴിയിൽ പരിശ്രമങ്ങൾ അവസാനിപ്പിക്കാറുണ്ട്. പ്രതീക്ഷകൾ അവസാനിപ്പിക്കാറുണ്ട്. ചില സാഹചര്യങ്ങളിൽ ചിലർ നമ്മെ അംഗീകരിച്ചുവെന്ന് വരില്ല. ജീവിതത്തിൽ വിജയിച്ച പല വ്യക്തികളും ഒന്നിലധികം തവണ പരാജയപ്പെട്ടവരും അവഗണിക്കപ്പെട്ടവരുമായിരുന്നു. തുടക്കത്തിൽ തന്നെ അവർ വിജയിച്ചിട്ടുണ്ടായിരുന്നില്ല. എന്നിട്ടും ആത്മവിശ്വാസം കൈമോശം വരാതെ അവർ അദ്ധ്വാനിച്ചു, പരിശ്രമിച്ചു. ചില വാതിലുകൾ തുറക്കാൻ സമയമെടുത്തേക്കാം. ചില വ്യക്തികളെ കണ്ടുമുട്ടാൻ കാലതാമസമെടുത്തേക്കാം. പക്ഷേ നിരാശപ്പെടാതിരിക്കുക. പിന്തിരിയാതിരിക്കുക.

ഒരിക്കലും കിട്ടാതെ വരുന്നതിനെക്കാൾ ഭേദമല്ലേ അല്പം വൈകിയാണെങ്കിലും പ്രതീക്ഷകൾപൂവണിയുന്നത്. സത്യത്തിൽ ലഭിച്ചതിന്റെ  മൂല്യം തിരിച്ചറിയാൻ കഴിയുന്നതും അതിനേറെ വില കല്പിക്കുന്നതും പെട്ടെന്ന് സാധിച്ചുകിട്ടുമ്പോഴല്ല ഒരുപാടുകാലം കാത്തിരിക്കുമ്പോൾ മാത്രമാണ്. അതുകൊണ്ട് ആരെങ്കിലും എന്തെങ്കിലും പറഞ്ഞുവെന്ന് കരുതി ഒന്നും അവസാനിപ്പിക്കരുതേ. ഓരോ അവസാനവും ഓരോ ആരംഭമാണ്…

Related articles

ജീവിതം ലൈബ്രറി പുസ്തകമാണോ?

'ഞാനൊരു തുറന്നപുസ്തകമാണ്, എനിക്ക് രഹസ്യങ്ങളൊന്നുമില്ല...' ഇങ്ങനെയൊക്കെ ചിലർ പറയാറുണ്ട്.  പക്ഷേ എല്ലാവരും വായിക്കാൻ വേണ്ടി അടുക്കിവച്ചിരിക്കുന്ന ലൈബ്രററിയിലെ പുസ്തകമൊന്നുമല്ല ,മറിച്ച് സ്വകാര്യശേഖരത്തിൽ നിന്ന് ചിലർക്കുമാത്രം...

അധ്യാപനവും മാറുന്ന സൂത്രവാക്യങ്ങളും

പഴയ ചില ഫോട്ടോകൾ തിരഞ്ഞുപിടിച്ച് നോക്കുന്നതിനിടയിലാണ് പഠിപ്പിച്ച അധ്യാപികയെ ഒരിക്കൽ കുടുംബവുമായി ഒന്നിച്ച് കാണാൻ പോയ ചില ഫോട്ടോസ് കണ്ണിലുടക്കിയത്. 27 വർഷം,ഒന്നരമണിക്കൂർ വീതം...

യുദ്ധങ്ങൾ അവസാനിക്കുന്നില്ല

'എല്ലാ യുദ്ധങ്ങളും ആദ്യം അവതരിപ്പിക്കപ്പെടുന്നത് കൊലപാതകം ആസ്വദിക്കുന്ന ഏതെങ്കിലുമൊരു ഭ്രാന്തൻ നേതാവിനെതിരായുള്ള പ്രതിരോധമായിട്ടാണ് ' ജോർജ് ഓർവെൽ യുദ്ധങ്ങളുടെ ചരിത്രമെടുത്താൽ കണ്ണീരിന്റെയും രക്തത്തിന്റേയും ഒടുങ്ങാത്ത സംഘർഷങ്ങളുള്ള ഒരു...

സ്വയം ബോധം എന്ന ഭാരം

പലരെയും അമിതമായി ഭാരപ്പെടുത്തുന്ന ഒന്നാണ് സ്വയംബോധം അഥവാ self consciounsess. മറ്റുള്ളവർ എന്നെക്കുറിച്ച് എന്തു വിചാരിക്കും, ഞാൻ പറഞ്ഞത് തെറ്റായോ, എന്റെ രൂപം എങ്ങനെയുണ്ട്...

ജീവിതത്തിന്റെ അടിസ്ഥാന നിയമങ്ങൾ

ഓരോരുത്തരുടെയും ജീവിതം വ്യത്യസ്തമാണ്. ജീവിതത്തോടുള്ള സമീപനവും അതനുസരിച്ച് മാറിക്കൊണ്ടിരിക്കും. എങ്കിലും പൊതുവെ ജീവിതത്തോടുള്ള സമീപനങ്ങൾ അല്ലെങ്കിൽ ജീവിതത്തിന്റെ അടിസ്ഥാനതത്വമെന്ന് പറയുന്നത് ഒന്നുതന്നെയാണ്. ചിലർ വളച്ചുകെട്ടി...

വാടിപ്പോകാതിരിക്കാൻ

ജീവിതത്തിൽ സ്ഥിരമായി നെഗറ്റീവ് ചിന്തകളും പരാതികളും മാത്രം പറയുന്ന ആളുകൾ ഉണ്ടെങ്കിൽ, അത് മനസ്സിന് വലിയ ഭാരമായി തോന്നാം. അത്തരക്കാരുമായി ഇടപെടുന്നത് വളരെ സൂക്ഷ്മവും...

വില

ഉപയോഗിക്കാനുള്ളവയ്ക്കാണ് വിലയുള്ളത്. ഉപയോഗിച്ചുകഴിഞ്ഞവയ്ക്ക് വിലയില്ല. പതിനായിരങ്ങൾ കൊടുത്ത് ടിവിയോ ഫ്രിഡ്ജോ വാഷിംങ് മെഷിനോ വാങ്ങുന്നു. എന്നാൽ നിശ്ചിതകാലം കഴിയുമ്പോൾ അവയ്ക്ക് കേടുപാടുകൾ സംഭവിക്കുകയോ ഉപയോഗശൂന്യമാവുകയോ...

അതിചിന്തകൾ കൊണ്ടെന്തു ഫലം?

സുതർ മാമുനിയോടയോദ്ധ്യയിൽഗതരായോരളവന്നൊരന്തിയിൽഅതിചിന്ത വഹിച്ചു സീത പോയ്സ്ഥിതി ചെയ്താളുടജാന്തവാടിയിൽ'- കുമാരനാശാൻ (ചിന്താവിഷ്ടയായ സീത) ചിന്തിക്കുന്നവരാണ് എല്ലാ മനുഷ്യരും. ചിന്തിക്കുന്നതുകൊണ്ടാണ് പല കാര്യങ്ങളും നമ്മൾ നടപ്പിൽവരുത്തുകയും ക്രിയാത്മകമായ പലതും...