സംസാരിച്ച് ആത്മവിശ്വാസം നഷ്ടപ്പെടുത്തരുതേ…

Share post:

ഞാനൊരു വിദഗ്ദനൊന്നുമല്ല എന്നാലും… ഇതേരീതിയിൽ പലപ്പോഴും സംസാരിച്ചിട്ടുള്ളവരാണ് നമ്മൾ. ഇങ്ങനെ സംസാരിക്കുമ്പോൾ അതിലൊരിക്കലും കുഴപ്പമെന്തെങ്കിലും നമുക്ക് അനുഭവപ്പെടാറുമില്ല. എന്നാൽ കേൾക്കുന്നവരിൽ ഇതുണ്ടാക്കുന്ന പ്രതികരണം എന്തായിരിക്കുമെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? അവർ കരുതുന്നത് ഇങ്ങനെയായിരിക്കും.

വിദഗ്ദനല്ലെങ്കിൽ ഇയാൾ പറയുന്ന കാര്യങ്ങൾ എങ്ങനെ മുഖവിലയ്ക്കെടുക്കും?
പറയുന്നതിൽ കഴമ്പുണ്ടെങ്കിൽ പോലും അ തിനെ അവഗണിച്ചുകളയുകയായിരിക്കും ഈ സംസാരത്തിന്റെ ഫലം. ഒരാളുടെ സംസാരം എപ്പോഴും അയാളുടെ ആത്മവിശ്വാസത്തിന്റെ പ്രകടനം കൂടിയാണ്. അതുകൊണ്ട് സംസാരിക്കുമ്പോൾ ആത്മവിശ്വാസത്തോടെ സംസാരിക്കുക. ആത്മവിശ്വാസമില്ലെന്ന് മറ്റുള്ളവർക്ക് തോന്നിപ്പിക്കുന്ന വിധത്തിലുള്ള സംസാരത്തിലെ ചില പ്രയോഗങ്ങൾ മനസ്സിലാക്കുന്നത് ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ വളരെ സഹായകരമായിരിക്കും.

എനിക്ക്  ഇക്കാര്യത്തിൽ  വലിയ ഉറപ്പൊന്നുമില്ല.. .  എങ്കിലും…

ഇങ്ങനെയാണ് ഒരാൾ സംസാരം ആരംഭിക്കുന്ന തെന്ന് കരുതുക, പറയുന്ന ആൾക്ക് പറയാൻ പോകുന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. കേൾക്കുന്നവരിലാകട്ടെ ഇത്  ആശങ്ക വർദ്ധിപ്പിക്കുകയും ചെയ്യും. പറയാൻ പോകുന്ന കാര്യത്തിൽ സ്വയം സംശയിക്കുന്ന ഒരാളെ മറ്റുള്ളവരെങ്ങനെ വിശ്വസിക്കും?

സോറി… സോറി… സോറി…

സോറി പറയുന്നത് നല്ലതാണ്. അത്യാവശ്യത്തിനാണെങ്കിൽ മാത്രം. ചിലരുണ്ട് അമിതമായ തോതിൽ സോറി പ്രയോഗിച്ചുകളയും. കുറഞ്ഞ ലെവലിലുളള ആത്മവിശ്വാസത്തിന്റെ സൂചനയാണ്  അമിതമായ സോറിപറച്ചിൽ.
ഞാൻ  നിന്നെ  ബോറടിപ്പിക്കുന്നില്ലെന്ന് കരുതുന്നു കൂടുതൽ ആളുകളും ഇങ്ങനെ പറയാറുണ്ട്, ദീർഘമായി സംസാരിച്ചുപോകുകയോ ശ്രോതാക്കളുടെ നോട്ടമൊന്ന് തെറ്റുകയോ ചെയ്യുമ്പോൾ അവർക്ക് തന്നെ സംശയമാണ്, ഞാൻ ബോറടിപ്പിക്കുകയാണോ? തങ്ങളുടെതന്നെ ആത്മവിശ്വാസമില്ലായ്മയിൽ നിന്നാണ് ഈ ചോദ്യം അവർ ചോദിക്കുന്നത്.

ഇതൊരു പൊട്ട ചോദ്യമായിരിക്കും

ഒരു സദസിനെ ഇങ്ങനെ ചില ചോദ്യങ്ങളുമായി നേരിടുന്നവരുണ്ട്.  വരാൻ പോകുന്ന കുറ്റപ്പെടുത്തലിനെ,വിധി പ്രസ്താവങ്ങളെ മുൻകൂട്ടികണ്ടുകൊണ്ടുള്ള ഒരു പ്രസ്താവനയാണിത്.  ചോദിക്കാൻ പോകുന്ന ചോദ്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയും ബോധ്യവുമുണ്ടെങ്കിൽ ഒരാൾക്ക് ഇങ്ങനെ മുൻകൂർ ജാമ്യമെടുക്കേണ്ടതായി വരുന്നില്ല. ചോദിക്കുന്ന ചോദ്യങ്ങളെക്കുറിച്ച് തനിക്ക് തന്നെ മതിപ്പില്ലെന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്.

ഞാൻ പറയുന്നത് ചിലപ്പോൾ തെറ്റായിരിക്കും

പറയുന്നത് തെറ്റാണെന്ന് അവരവർക്ക് തന്നെ തോന്നുന്ന ഒരുസംഗതി മറ്റുളളവർക്കും തെറ്റായി തോന്നും. തെറ്റാണെന്ന് തോന്നുന്നുവെങ്കിൽ അത്പറയാതിരിക്കുക. അവരവരെ തന്നെ വിലകുറച്ച് സംസാരിക്കാതിരിക്കുക.

സമസ്യ

Related articles

വേണോ ഡിജിറ്റൽ ഡിറ്റോക്‌സ്…

ഒരു ദിവസം ഫോൺ ഇല്ലാതെ ജീവിക്കാൻ നോക്കിയിട്ടുണ്ടോ... സോഷ്യൽ മീഡിയയിൽ നിന്ന് ഏതാനും ദിവസങ്ങൾ മാറിനിന്നപ്പോൾ മനസ്സിൽ അസ്വസ്ഥത തോന്നിയിട്ടുണ്ടോ? ഇന്ന് ലോകത്തിലെ ഭൂരിപക്ഷം മനുഷ്യരുടെയും ഒരു ദിവസം...

‘ചിറകില്ലാതെ പറന്നവൾ’

ഒഡീഷയിൽ ദിവസവേതനക്കാരനായ ഒരു മേസ്തിരിയുടെ മകളായിട്ടായിരുന്നു പായലിന്റെ ജനനം. എട്ടുവയസുവരെ അവൾ സാധാരണക്കാരിയായ ഏതൊരു പെൺകുട്ടിയെയും പോലെയായിരുന്നു. ഓടിച്ചാടി നടന്നിരുന്നവൾ. പക്ഷേ എട്ടാമത്തെ വയസിൽ...

ബേൺഔട്ട്  ആകാതിരിക്കാൻ

ജോലിയിലെ സമ്മർദ്ദംമൂലം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടാണിരിക്കുന്നത്. ഇനി ആത്മഹത്യ ചെയ്യുന്നില്ലെങ്കിൽപോലും ജോലിയിലെ സമ്മർദ്ദം മൂലം മനസ്സ് മടുത്തിരിക്കുന്നവരും അസ്വസ്ഥത അനുഭവിക്കുന്നവരും ഏറെയുണ്ട്. ജോലി...

HUNGRY+ ANGRY = HANGRY

ചിലരൊക്കെ പറയാറുള്ള കാര്യമാണ് ഇത്. 'വിശന്നാ പിന്നെ എനിക്ക് കണ്ണുകാണില്ല' എന്നാണ് മറ്റുചിലർ പറയുന്നത്. വിശപ്പ് അവരെ അത്രത്തോളം അസ്വസ്ഥരാക്കുന്നുണ്ട് എന്നാണ് ഇതിനർത്ഥം. വിശപ്പും ദേഷ്യവും സകലജീവിവർഗത്തിനുമുള്ളതാണ്. പക്ഷേ വിശക്കുമ്പോൾ ദേഷ്യം കൂടി വരുന്നത് അത്രസാധാരണമല്ല.

മാതാപിതാക്കളുടെ ഫോൺ ഉപയോഗം കുട്ടികളെ ബാധിക്കുമ്പോൾ…

 മൊബൈൽ ഫോൺ ഒഴിവാക്കിക്കൊണ്ടുള്ള ഒരുജീവിതത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാനാവില്ല. എല്ലാ കാര്യങ്ങളും മൊബൈൽ കേന്ദ്രീകൃതമാണ്. അതുകൊണ്ടുതന്നെ എല്ലാവരുടെയും കൈകളിൽ മൊബൈലുണ്ട്, പ്രായഭേദമെന്യേ. ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾ മൊബൈൽ...

കുട്ടികളെ മനസ്സിലാക്കാൻ

'എനിക്ക് അവനെ മനസ്സിലാകുന്നതേയില്ല' കൗമാരക്കാരനായ ഒരു മകനെക്കുറിച്ച് അവന്റെ അച്ഛൻ നടത്തിയ പ്രതികരണമാണ് ഇത്. കൗമാരക്കാരിയായ മകൾ സുഹൃത്തിനൊപ്പം ജീവിക്കാനായി വീട്ടുകാരറിയാതെ ഇറങ്ങിപ്പോയ സമയം...

കുഞ്ഞുങ്ങളെ കൂടുതൽ പരിഗണിക്കൂ…

ജോലി ചെയ്യുന്ന അമ്മയുടെ അടുക്കലേക്ക് ചെന്ന് എന്നെ എടുക്കണം എന്ന് വാശിപിടിക്കുന്ന ഒരു കുഞ്ഞ്. ലാപ്ടോപ്പിൽ എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുന്ന അച്ഛന്റെ  മടിയിലിരിക്കാൻ വഴക്കുകൂടുന്ന മറ്റൊരു...

ആഹാ…പ്രായമായോ..!

അയ്യോ കഷ്ടം.. പ്രായമായല്ലോ... ഇങ്ങനെ പറഞ്ഞിരുന്നത് മുൻപ്. ആഹാ... പ്രായമായല്ലോ എന്ന് ആവേശത്തോടെ പറയുന്ന കാലമാണ് ഇപ്പോൾ. ലോകാരോഗ്യ സംഘടനയുടേത് ഉൾപ്പെടെയുള്ള കണക്കുകൾ അനുസരിച്ചു...