ജീവിതം ലൈബ്രറി പുസ്തകമാണോ?

Share post:

‘ഞാനൊരു തുറന്നപുസ്തകമാണ്, എനിക്ക് രഹസ്യങ്ങളൊന്നുമില്ല…’ ഇങ്ങനെയൊക്കെ ചിലർ പറയാറുണ്ട്.  പക്ഷേ എല്ലാവരും വായിക്കാൻ വേണ്ടി അടുക്കിവച്ചിരിക്കുന്ന ലൈബ്രററിയിലെ പുസ്തകമൊന്നുമല്ല ,മറിച്ച് സ്വകാര്യശേഖരത്തിൽ നിന്ന് ചിലർക്കുമാത്രം വായിക്കാൻ കൊടുക്കുന്ന പ്രിയപ്പെട്ട പുസ്തകമാണ് നമ്മുടെ ജീവിതം.  സ്വന്തം ജീവിതവും സ്വകാര്യതയും അത്രയധികം പരസ്യപ്പെടുത്തേണ്ടതോ ജീവിതത്തെ സംബന്ധിച്ച  രഹസ്യങ്ങൾ വ്യക്തമാക്കേണ്ടതോ അല്ല. എല്ലാവരോടും നമുക്ക് എല്ലാ കാര്യങ്ങളും പറയാൻ കഴിയാത്തതിന് കാരണം എല്ലാവരും നമുക്ക് ഒരുപോലെയാകാത്തതും എല്ലാവരും നമുക്ക് പ്രിയപ്പെട്ടവരാകാത്തതുമാണ്. ജീവിതത്തിന് ഒരു ഗോപ്യതയുണ്ട്. നിഗൂഢതയുണ്ട്. അതാണ് അതിലെ സൗന്ദര്യം നിശ്ചയിക്കുന്നത്. അതിന് പകരം  സ്വന്തം ജീവിതം മറ്റുള്ളവർക്ക് മുമ്പിൽ തുറന്നുവയ്ക്കുന്നതിലൂടെ ആ സൗന്ദര്യമാണ് നഷ്ടമാകുന്നത്. മാത്രവുമല്ല അതിലൂടെ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത് പലതരം പ്രശ്നങ്ങളുമായിരിക്കും.

സ്വകാര്യത കാത്തുസൂക്ഷിക്കുന്നതും അധികം ശ്രദ്ധയാകർഷിക്കാതെ ജീവിക്കുന്നതും ജീവിതത്തെക്കുറിച്ചു ആരോടും പറയാതിരിക്കുന്നതുമാണ് യഥാർത്ഥ സ്മാർട്ട് ലൈഫ് എന്നാണ് ചിലരുടെ അഭിപ്രായം. അതുപോലെ ചിലരൊക്കെ പറഞ്ഞുകേട്ടിട്ടില്ലേ എനിക്ക് ഒരുപാടു സുഹൃത്തുക്കളുണ്ട് എന്ന്. ഒരുപാടു സുഹൃത്തുക്കളുണ്ടെങ്കിൽ അതുമൊരു പ്രശ്നമാണ്. കാരണം അനേകരിൽ നിന്ന് ഒരാളെ മാത്രമായി നമുക്കെങ്ങനെ എല്ലാകാര്യങ്ങളും പങ്കുവയ്ക്കാൻ കഴിയുന്നതായി തിരഞ്ഞെടുക്കാനാവും? വ്യക്തിപരമായ കാര്യങ്ങൾ പങ്കുവയ്ക്കാൻ നമുക്ക് എല്ലാവരെയും വിശ്വസിക്കാനാവില്ല. എന്നാൽ നല്ല സൗഹൃദങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുകയാണെങ്കിൽ അവിടെ ഹൃദയങ്ങൾ തമ്മിലുള്ള അടുപ്പവും സ്നേഹവും വിശ്വാസവും കൂടുതലായിരിക്കും.  വ്യക്തിജീവിതം എന്താണ് എന്ന് മറ്റുളളവർക്ക് വിശദീകരിച്ചുകൊടുക്കേണ്ട യാതൊരു ബാധ്യതയും  നമുക്കില്ല. 

നിങ്ങൾ വളരെകുറച്ചു മാത്രമേ മറ്റുള്ളവരുമായി സ്വകാര്യത പങ്കുവയ്ക്കുന്നുള്ളൂവെങ്കിൽ അത്രയും മാത്രമേ ആളുകൾ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നുമുള്ളൂ. പുറമെനിന്ന് മറ്റുള്ളവർ അത്ഭുതത്തോടും അതിശയത്തോടും കൂടി നോക്കുന്ന വിധത്തിലുള്ളതായിരിക്കട്ടെ നിങ്ങളുടെ ജീവിതം. അതിന് നിങ്ങളുടെ ജീവിതം ചിലർക്കുമാത്രം വായിക്കാൻ കൊടുക്കുന്ന സ്വകാര്യശേഖരത്തിലുള്ള വിലയുള്ള പുസ്തകമായിരിക്കട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

അധ്യാപനവും മാറുന്ന സൂത്രവാക്യങ്ങളും

പഴയ ചില ഫോട്ടോകൾ തിരഞ്ഞുപിടിച്ച് നോക്കുന്നതിനിടയിലാണ് പഠിപ്പിച്ച അധ്യാപികയെ ഒരിക്കൽ കുടുംബവുമായി ഒന്നിച്ച് കാണാൻ പോയ ചില ഫോട്ടോസ് കണ്ണിലുടക്കിയത്. 27 വർഷം,ഒന്നരമണിക്കൂർ വീതം...

യുദ്ധങ്ങൾ അവസാനിക്കുന്നില്ല

'എല്ലാ യുദ്ധങ്ങളും ആദ്യം അവതരിപ്പിക്കപ്പെടുന്നത് കൊലപാതകം ആസ്വദിക്കുന്ന ഏതെങ്കിലുമൊരു ഭ്രാന്തൻ നേതാവിനെതിരായുള്ള പ്രതിരോധമായിട്ടാണ് ' ജോർജ് ഓർവെൽ യുദ്ധങ്ങളുടെ ചരിത്രമെടുത്താൽ കണ്ണീരിന്റെയും രക്തത്തിന്റേയും ഒടുങ്ങാത്ത സംഘർഷങ്ങളുള്ള ഒരു...

സ്വയം ബോധം എന്ന ഭാരം

പലരെയും അമിതമായി ഭാരപ്പെടുത്തുന്ന ഒന്നാണ് സ്വയംബോധം അഥവാ self consciounsess. മറ്റുള്ളവർ എന്നെക്കുറിച്ച് എന്തു വിചാരിക്കും, ഞാൻ പറഞ്ഞത് തെറ്റായോ, എന്റെ രൂപം എങ്ങനെയുണ്ട്...

ജീവിതത്തിന്റെ അടിസ്ഥാന നിയമങ്ങൾ

ഓരോരുത്തരുടെയും ജീവിതം വ്യത്യസ്തമാണ്. ജീവിതത്തോടുള്ള സമീപനവും അതനുസരിച്ച് മാറിക്കൊണ്ടിരിക്കും. എങ്കിലും പൊതുവെ ജീവിതത്തോടുള്ള സമീപനങ്ങൾ അല്ലെങ്കിൽ ജീവിതത്തിന്റെ അടിസ്ഥാനതത്വമെന്ന് പറയുന്നത് ഒന്നുതന്നെയാണ്. ചിലർ വളച്ചുകെട്ടി...

വാടിപ്പോകാതിരിക്കാൻ

ജീവിതത്തിൽ സ്ഥിരമായി നെഗറ്റീവ് ചിന്തകളും പരാതികളും മാത്രം പറയുന്ന ആളുകൾ ഉണ്ടെങ്കിൽ, അത് മനസ്സിന് വലിയ ഭാരമായി തോന്നാം. അത്തരക്കാരുമായി ഇടപെടുന്നത് വളരെ സൂക്ഷ്മവും...

വില

ഉപയോഗിക്കാനുള്ളവയ്ക്കാണ് വിലയുള്ളത്. ഉപയോഗിച്ചുകഴിഞ്ഞവയ്ക്ക് വിലയില്ല. പതിനായിരങ്ങൾ കൊടുത്ത് ടിവിയോ ഫ്രിഡ്ജോ വാഷിംങ് മെഷിനോ വാങ്ങുന്നു. എന്നാൽ നിശ്ചിതകാലം കഴിയുമ്പോൾ അവയ്ക്ക് കേടുപാടുകൾ സംഭവിക്കുകയോ ഉപയോഗശൂന്യമാവുകയോ...

അതിചിന്തകൾ കൊണ്ടെന്തു ഫലം?

സുതർ മാമുനിയോടയോദ്ധ്യയിൽഗതരായോരളവന്നൊരന്തിയിൽഅതിചിന്ത വഹിച്ചു സീത പോയ്സ്ഥിതി ചെയ്താളുടജാന്തവാടിയിൽ'- കുമാരനാശാൻ (ചിന്താവിഷ്ടയായ സീത) ചിന്തിക്കുന്നവരാണ് എല്ലാ മനുഷ്യരും. ചിന്തിക്കുന്നതുകൊണ്ടാണ് പല കാര്യങ്ങളും നമ്മൾ നടപ്പിൽവരുത്തുകയും ക്രിയാത്മകമായ പലതും...

ചുവടുകൾ

മുറ്റത്തു പതിഞ്ഞ കാൽപ്പാദങ്ങളുടെയും ചെരിപ്പിൽ പറ്റിപ്പിടിച്ച മണൽത്തരികളുടെയും അടിസ്ഥാനത്തിൽ കുറ്റവാളികളെ കണ്ടെത്തുകയും പിടികൂടുകയും ചെയ്യുന്ന ഒരു കുറ്റാന്വേഷകനെക്കുറിച്ച് പലരും കേട്ടിട്ടുണ്ടാകാം. ഷെർലക് ഹോംസ്. അദ്ദേഹത്തിന്റെ...