പ്രണയമില്ലാതെയായാൽ…

Share post:

”നീ മരിച്ചാൽ ആ വിവരം ഞാൻ അറിയണമെന്നില്ല, 
അറിഞ്ഞാൽ തന്നെ ദൂരെയുള്ള നിന്റെ വീട്ടിൽ എത്തണമെന്നില്ല.
എത്തിയാൽ തന്നെ നിന്നെ ഒന്ന് തൊടാൻ കഴിയണമെന്നില്ല.
ഒന്ന് തൊട്ടാൽ തന്നെ 
പൊട്ടിക്കരയാൻ പറ്റണമെന്നില്ല. 
കരഞ്ഞാൽ തന്നെ ഒരാൾക്കും അത് 
മനസിലാകണമെന്നില്ല.
നീ മരിച്ചാൽ ഞാൻ എന്തിന് വരണം ?
എനിക്ക് നീ മരിക്കുന്നില്ലല്ലോ ……….”

സോമൻ കടലൂരിന്റെ ഈ കവിത വായിക്കാത്തവരോ കേൾക്കാത്തവരോ പങ്കുവയ്ക്കാത്തവരോ ഉണ്ടാകാൻ ഇടയില്ല. ശരിയാണ് പ്രണയത്തിന്റെ അവസാനത്തിൽ ഒരു പാട്ട് കൂടെ  കിളി പാടും, ഒരു പൂവ് കൂടി വിരിയും, രണ്ടുപേരിലൊരാൾ മരണത്തിന്റെ വില്ലീസുവിരി വകഞ്ഞുമാറ്റി മുന്നോട്ട് നടക്കും, അതല്ലാതെ പ്രണയത്തിന് അനശ്വരമാകാൻ മറ്റൊരു വഴിയില്ലല്ലോ.

‘റിദ’ എന്ന പേര് അറബ് ലോകത്തെ മനോഹരമായ പേരുകളിൽ ഒന്നുമാത്രമായിരിക്കും പലർക്കും, അത് മുഹമ്മദ് ദർവേഷിനെ പരിചയപ്പെടുന്നത് വരെ മാത്രം. അതിന് ശേഷം ആ പേരിന് പ്രണയമെന്നും, വേർപിരിയൽ എന്നും വേദനയെന്നുമൊക്കെ അർത്ഥവ്യത്യാസങ്ങളുണ്ടാകും.  

പലസ്തീനി ജനതയുടെ വീണ്ടെടുപ്പിന്റെയും പ്രതിരോധത്തിന്റെയും, ഒപ്പം, പ്രണയത്തിന്റെയും പേരാണ് മുഹമ്മദ് ദർവേഷ്, ലോകം മുഴുവൻ ആരാധകരുള്ള, ഫലസ്തീനി കവി. അദ്ദേഹത്തിന്റെ പ്രണയമായിരുന്നു റിദ. ജൂത പെൺകുട്ടി, കവയത്രി. തമാർ ബെൻ ആമി’ എന്നായിരുന്നു അവളുടെ യദാർത്ഥ പേര്. 1960കളിൽ ഇസ്രായേലിലെ വലിയ നഗരങ്ങളിൽ ഒന്നായ ഹൈഫയിൽ വച്ചാണ് ദർവേഷും റിദയും കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. രണ്ട് രാജ്യങ്ങളും തമ്മിലുള്ള, സംഘർഷങ്ങൾക്കിടയിലും രണ്ടുജനതയും സാംസ്‌ക്കാരികമായി അടുത്തിടപഴകിയിരുന്ന കാലവും ഇടവുമായിരുന്നു ഹൈഫയിലെ ഈ സാംസ്‌കാരികവേദി. 

ദർവേഷിന് എഴുത്ത് എന്നത്, രാജ്യത്തിന്റെ മോചനവും, അതിൻറെ ആത്മാഭിമാനവുമായിരുന്നു. റിദയുമായുള്ള പ്രണയം, അതിനാൽ തന്നെ അതിൻറെ എല്ലാ മനോഹാരിതകളോടും കൂടെ ആയിരിക്കുമ്പോൾ തന്നെ തന്റെ എഴുത്തിന്റെ പ്രചോദനവും കൂടിയായി അദ്ദേഹം തിരിച്ചറിയുന്നു. ‘താങ്കൾ എത്രയധികം അവളെ സ്‌നേഹിക്കുന്നു’ എന്ന ചോദ്യത്തിന്, അദ്ദേഹം നൽകുന്ന മറുപടി ഇങ്ങനെയാണ്; ‘അത് എന്നെ എന്റെ കുഴിമാടത്തിൽ നിന്നും  ജീവനിലേയ്ക്ക് തിരിച്ചുക്കൊണ്ടുവരാൻ മാത്രം അത്രമേൽ തീവ്രവും സത്യവുമാണ്’ എന്നായിരുന്നു. 

റിദ  പ്രണയം മാത്രമല്ലായിരുന്നു അദ്ദേഹത്തിന്. അവൾ ഒരു സ്ത്രീയാണ്, ഇസ്രായേലാണ്. നഷ്ടപെട്ടുപോയ നിഷ്‌കളങ്കതയാണ്, സഹജീവനത്തിന്റെ ശുഭകാമനയാണ്, അതുപോലെതന്നെ സാധ്യതകളില്ലാത്ത ഭാവിജീവിതവുംകൂടിയാണ്. റിദ, അതുക്കൊണ്ടുതന്നെ കവിയുടെ ‘പോയറ്റിക്കൽ ലൈസൻസ്’ കൂടിയാണ്. 
‘റിദ ആൻറ് ദി റൈഫിൾ’  (റിദയും തോക്കും) എന്നത് ദർവേഷിന്റെ ഏറ്റവും പ്രശസ്തമായ കവിതയാണ്. റിദ- പ്രണയമാണ്.  റൈഫിൾ – യുദ്ധമാണ്, അധിനിവേശമാണ്, രാഷ്ട്രീയവും, സ്വത്വവും ചരിത്രവുമാണ്. ഈ കവിത ഒരേ സമയം ഒരു പ്രണയകവിതയും, രാഷ്ട്രീയ പ്രഖ്യാപനവും കൂടിയായിരുന്നു. റിദ, എന്ന വാക്കും വ്യക്തിയും ആശയവും ദർവേഷിൻറെ നിരവധി കവിതകളുടെ വിഷയവും ആത്മാവും കൂടിയായിരുന്നു. 

എന്നാൽ വിധിയുടെ ഇടപെടൽ ഈ ബന്ധത്തെ പിന്നീട് തകർത്തുകളഞ്ഞു. അനിവാര്യമായിരുന്ന വേർപിരിയലിന് ശേഷവും അവർ പരസ്പരം കുറ്റപെടുത്തുകയോ തള്ളിപറയുകയോ ചെയ്യുന്നില്ല, റിദ, ദർവേഷിൻറെ കവിതകളിൽ തുടർന്നും പ്രത്യക്ഷപെട്ടു, അവസാനിക്കാത്ത പ്രതീക്ഷയായിട്ട്, ഒരു പ്രണയ സാധ്യതയായിട്ട്, ആത്മാഭിമാനത്തിന്റെ സൂചകമായിട്ട്, ജീവിതം വീണ്ടും തളിർക്കുമെന്ന ശുഭപ്രതീക്ഷയായിട്ട്…അങ്ങനെയങ്ങനെ.. 

റിദ  ഒരു മൊസാദ് എജന്റായിരുന്നു എന്നും അതറിഞ്ഞതോടെ അയാളുടെ ഹൃദയവും കവിതയും പ്രണയവും തകർക്കപ്പെട്ടു എന്നും വിശ്വസിക്കുന്നവരുമുണ്ട്. എന്നാൽ അതിന് തക്ക സൂചനകളൊന്നും ലഭിക്കുന്നില്ല, മറ്റേതൊരു ഇസ്രായേലി യുവതികളെയും പോലെ റിദയും ആ രാജ്യത്തിന്റെ നിർബന്ധിത സൈനിക സേവനത്തിൽ പങ്കെടുത്തിട്ടുണ്ട് എന്നത് മാത്രമാണ് പരമാർത്ഥം. 

പ്രണയം തകർന്നു എന്നുള്ളത് സത്യമാണ്. അതിന് ശേഷം ദർവേഷ് എഴുതുന്നുണ്ട്: ‘Once again I felt my homeland is occupied’   ഒരിക്കൽ കൂടെ എന്റെ ജന്മദേശം പിടിച്ചടക്കപ്പെട്ടു’ 

‘നമ്മൾ വേർപിരിഞ്ഞിട്ടില്ല 
അതുക്കൊണ്ടുതന്നെ ഒരിക്കലും നമ്മൾ
കണ്ടുമുട്ടുകയുമില്ല’

തന്റെ നഷ്ടപ്രണയത്തെ, നഷ്ടപ്പെട്ടുപോയ ജന്മദേശത്തെ തോൽപ്പിക്കപ്പെട്ട തന്റെ ജനതയെക്കുറിച്ച് പിന്നീട് അയാൾ കുറിച്ചത് ഇങ്ങനെയായിരുന്നു.

സന്തോഷ് ചുങ്കത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

കഥാപാത്രം എഴുത്തുകാരനെ ഒറ്റികൊടുക്കുമ്പോൾ

എന്തുകൊണ്ടാണ് നിങ്ങളുടെ കൃതികളിലെ പുരുഷന്മാർ തോല്പ്പിക്കപ്പെട്ടവരും തകർക്കപ്പെട്ടവരുമാകുന്നതെന്ന് ഫയദോർ ദസ്തയേവസ്‌ക്കിയോടു ചോദിക്കുന്നുണ്ട് വിമർശകർ.  എല്ലാ കഥാപാത്രങ്ങളും ജീവിതത്തെ നിശിതമായ വിമർശന കണ്ണുകളോടെയാണ് കാണുന്നത്. വല്ലാതെ...

വിളക്ക് കെടുന്ന നേരം

അയാളുടെ നെറ്റിയിൽ തിലകം ചാർത്തി, ബ്രഹ്മകുമാരീ ലൗലി ദേവി ഇങ്ങനെ പറയുകയായിരുന്നു, ''സബ്‌കോ മാഫ് കർത്തെ ഹുയേ... സബ്‌സേ മാഫി മാംഗ്‌തെ ഹുയേ.... അഭി...

ഉപേക്ഷിച്ചുകളഞ്ഞ കല്ലുകൾ

സമൂഹം മാറ്റിനിർത്തിയ താനടക്കമുള്ളവരെ എഴുത്തിന്റെ വരേണ്യതയിലേക്ക് കൊണ്ടുവന്നിരുത്തി. എഴുത്തിന്റെ രമ്യഹർമ്മ്യങ്ങളിലെ മടുപ്പിക്കുന്ന കുലീനതയെയും നിശബ്ദതയെയും അലോസരപ്പെടുത്തി. ഞങ്ങൾ പ്രോലിറ്റേറിയൻസിന്റെതും ജീവിതമാണ് എന്നയാൾ ഉറക്കെ പറഞ്ഞു.

‘അവന്റെ ഛായയിലും സാദൃശ്യത്തിലും…’

''ഒരിടത്തൊരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു. കുട്ടിക്ക് മുഖം മുഴുവൻ നിറഞ്ഞുനിൽക്കുന്ന പല്ലുകളുണ്ടായിരുന്നു. ആ പല്ലുകൾക്കെല്ലാം വലിയ പോടുകളും കേടുകളും ഉണ്ടായിരുന്നു. അതുകൊണ്ട് കുട്ടിക്ക് എന്നും പല്ലുവേദനയായിരുന്നു....

മച്ചിലെ ഭഗവതിമാരും പിന്നെ മുത്തശ്ശിമാരും

വള്ളുവനാട്ടിൽ പൂരക്കാലം തുടങ്ങാറായി. ചാത്തനും തിറയും ആണ്ടിയും ശങ്കരനായാടിയും പൂതവും വീടുകളിൽ കയറിയിറങ്ങിയതിന് ശേഷമാണ് ഭഗവതിയുടെ വരവ്. ചെണ്ട മേളത്തിന്റെയും കൊമ്പിന്റെയും അകമ്പടിയോടെ ഭഗവതി തട്ടകത്ത് തന്റെ പ്രജകളെ കാണാൻ ഇറങ്ങും.

തണലിൽ മറന്നുപോയത്

'ആ മരമായ മരമെല്ലാം കൊണ്ട വെയിലാണീ തണൽ' എന്ന് കുറിക്കുമ്പോൾ എന്തായിരുന്നിരിക്കാം കവിയുടെ മനസ്സിൽ? തണലിൽ മറന്നുപോകുന്നത്.. എന്ന് തന്നെയായിരിക്കില്ലേ? ഓരോ തണലിലും ഇരുന്നാശ്വസിക്കുന്ന നേരമൊന്നും...

മരണം മണക്കുന്ന ഉമ്മകൾ

ഹൃദയം ഹൃദയത്തെ തൊടുന്നില്ലല്ലോ എന്ന നൊമ്പരത്തിൽ നിന്നായിരിക്കണം അധരം അധരത്തെ തേടേണ്ടത് എന്ന് പ്രണയ ചുംബനങ്ങളെ 'സഞ്ചാരിയുടെ ദൈവത്തിൽ' വിവരിക്കുന്നുണ്ടല്ലോ. ചുംബനങ്ങൾ പ്രണയത്തിന് മാത്രം...

കാഴ്ചകളിൽ കുരുങ്ങാതെ… 

''തീരത്തടിഞ്ഞ വെണ്ണക്കൽ നിറത്തിൽ, ഉള്ളിൽ നീലഞരമ്പുകളുള്ള ശംഖിന്റെ മനോഹാരിതയിൽ ശ്രദ്ധ സ്വരുക്കൂട്ടിയിരിക്കുമ്പോൾ ഉള്ളിൽ നിന്നും ആ സ്വരം കേട്ടു. 'പുറത്തെ ഭംഗികളിൽ അഭിരമിക്കാതെ ഉള്ളിലേക്ക്...