അൽഗോരിതങ്ങൾ കവരുന്ന സ്വകാര്യതകൾ

Share post:

‘ഉലക്ക തിന്നാൻ ആയാലും ഒരു വിരലിന്റെ മറ വേണം’ എന്നൊരു നാടൻപ്രയോഗം ഉണ്ട്. മനുഷ്യന്റെ പ്രവർത്തനങ്ങൾക്ക്  സ്വകാര്യത ഉണ്ടാകേണ്ടതുണ്ട് എന്നും അതു  നഷ്ടമായാൽ സമൂഹത്തിൽ ഉണ്ടാകുന്ന ചില ദോഷകരമായ പ്രവണതകളെക്കുറിച്ചുള്ള തിരിച്ചറിവുകളുമൊക്കെയാവാം  ഈ പ്രയോഗത്തിന് പിന്നിൽ. മനുഷ്യന്റെ സ്വത്വത്തിന് വിലയിടുന്ന എ.ഐ (AI) യുഗത്തിലാണ് നമ്മൾ ജീവിക്കുന്നത്. നാമറിയാതെ തന്നെ ഡിജിറ്റൽ ഉപഭോകതൃ  സംസ്‌കാരത്തിന്റെ വേലിയേറ്റത്തിൽ മനുഷ്യനും അവന്റെ സ്വത്വബോധവും സ്വകാര്യതയുമെല്ലാം നിർമിതബുദ്ധിയെ പോലും കടത്തിവെട്ടുന്ന തരത്തിൽ മൂലധന നിക്ഷേപങ്ങൾ ആയി പരിണമിച്ചിരിക്കുന്നു.

ഡിജിറ്റൽ ലോകത്തിലെ അൽഗോരിതം എന്നത്  നമുക്കൊരു  പുതിയ വാക്കൊന്നുമല്ല. ഓരോ മനുഷ്യനും ഉപയോഗിക്കുന്ന ഡിജിറ്റൽ പ്ലാറ്റുഫോമുകൾ  മനസ്സിലാക്കുകയും നന്നായി നമ്മുടെ താത്പര്യങ്ങളും, ഇഷ്ടങ്ങളും സൗഹൃദങ്ങളും ബന്ധങ്ങളും നമ്മുടെ രാഷ്ട്രീയവും എന്ന് വേണ്ട സ്വകാര്യമായ എല്ലാത്തിനെപ്പറ്റിയും ഡേറ്റ സൂക്ഷിക്കുകയും അതിൻ പ്രകാരം നമ്മുടെ താൽപര്യങ്ങൾക്കനുസൃതം നമ്മളെ ആ പ്ലാറ്റ്ഫോമുകളിൽ പിടിച്ചുനിർത്തുകയും ചെയ്യുന്നു. ഒരു തവണ സെർച്ച് ചെയ്തതിന്റെയോ വ്യൂ ചെയ്തതിന്റെയോ അടിസ്ഥാനത്തിൽ നമ്മുടെ താൽപര്യങ്ങൾക്ക് യോജിക്കാൻ ഇടയുള്ള അനേകം വിഷയങ്ങൾ വരുന്നതോടെ മറ്റൊന്നിലും ശ്രദ്ധിക്കാനാവാതെ ഈ ഡിജിറ്റൽ മായയിൽ നാം സോമ്പികളെ പോലെ അടിമപ്പെടുന്നു.

ഉദാഹരണത്തിന് ഒരു വീഡിയോ നമ്മൾ വെറുതെ ഒന്ന് കണ്ടെന്നു കരുതുക.അത് നമുക്ക് അത്ര അറിവോ താൽപര്യമോ ഉണ്ടായിരുന്ന വിഷയം ഒന്നുമായിരുന്നില്ല കൗതുകം മൂലം കണ്ടതാണ്. ഉടനെ തന്നെ നമ്മൾ കണ്ടതിനേക്കാൾ നല്ലൊരു വിഡിയോ ഇതേ വിഷയത്തെ കുറിച്ച് വരുന്നു… അത് നമ്മെ പിടിച്ചിരുത്താൻ ഉള്ള സൂത്രം ആണെന്ന് നമ്മൾ ഓർക്കാറില്ല. ഓരോ വീഡിയോ തുറക്കുമ്പോഴും ആ വീഡിയോ ഉണ്ടാക്കിയവരുടെ വരുമാനം കൂടുന്നുണ്ട്. അതിലെ പരസ്യത്തിന്റെ വരുമാനം യൂട്യൂബിനും ലഭിക്കുന്നു… ഇനി ഇത് കാണുന്ന നമ്മളുടെ കാര്യം എടുക്കാം ഒരു അഞ്ചു മിനിറ്റിൽ നിർത്തി അടുത്ത പണിക്ക് പോകാം എന്ന് കരുതി തുടങ്ങിയ സ്‌ക്രോളിങ് പത്തിരുപത് മിനിറ്റോളം കവർന്നെടുക്കുന്നു. ഇതേ പോലെയാണ് ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നവരുടെ കാര്യവും. ഒന്നിന് പുറകെ ഒന്നായി നമ്മൾ കാണുന്ന റീലുകൾ വഴി നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ ഒരു മനഃശാസ്ത്രജ്ഞന്റെ മികവോടെ തിരിച്ചറിയുകയും  നമ്മളെ മണിക്കൂറുകളോളം പിടിച്ചിരുത്തുകയും ചെയ്യുന്നു. യുവതലമുറയുടെ തലയ്ക്കകത്തെ വയറിങ് തന്നെ മാറ്റിയത് ഈ ഡിജിറ്റൽ സംസ്‌കാരം ആണ്.

സ്വകാര്യത എന്ന പരിധിയിൽ  ഇന്നലെ വരെ കണ്ടിരുന്ന സാമൂഹിക ബന്ധങ്ങൾ, ഇഷ്ടങ്ങൾ, സ്വകാര്യ നിമിഷങ്ങൾ, എല്ലാം ഇന്ന് പരിധികളില്ലാതെ ഡിജിറ്റൽ മാധ്യമങ്ങൾക്ക് നാം വിൽക്കാൻ വച്ചിരിക്കുകയാണ്.  കാര്യമായ പഠിപ്പോ അനുഭവജ്ഞാനമോ ഇല്ലാതെതന്നെ നല്ലൊരു വരുമാന ശ്രോതസ്സായി പലരും ‘സ്വകാര്യജീവിതം’  എന്ന ഉൽപ്പന്നത്തെ  കാണാൻ തുടങ്ങി. എങ്ങനെയും വരുമാനം ഉണ്ടാക്കുക എന്നൊരു  പ്രവണത ഒരു തലമുറയെ തന്നെ വലിയ ലക്ഷ്യങ്ങളിൽ നിന്നും പിന്തിരിപ്പിച്ച് കേവലമനുഷ്യരായി,അവനവനെ തന്നെ കച്ചവടം ചെയ്ത് സുഖമായി ജീവിക്കാം എന്നൊരു ആശയത്തിൽ എത്തിച്ചിരിക്കുന്നു. സമൂഹമാധ്യമങ്ങളായ യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ഒക്കെ ഇങ്ങനെ മനുഷ്യരെ മാത്രം ആഴത്തിൽ ഖനനം ചെയ്തു പുഷ്ടി പ്രാപിച്ചവയാണ്.  യൂട്യൂബ് വ്ളോഗുകൾ ചെയ്യുന്നവർ പലരും ഉണ്ടായിരുന്ന നല്ല ജോലി വരെ ഉപേക്ഷിച്ച് തങ്ങളുടെ സ്വകാര്യ ജീവിതം തന്നെ വരുമാനം ആക്കിയവരാണ്. അത് വിനോദത്തിനോ വിജ്ഞാനത്തിനോ എന്നതിലുപരി പലപ്പോഴും അതിരുവിടുന്ന അരോചകമായ പ്രവണതകളിലേക്ക് കൂടി കടക്കുന്നു. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എളുപ്പം എത്തിനോക്കാനും തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ എല്ലാകാര്യങ്ങളെയും വർണ്ണാഭമായും ഉല്ലാസഭരിതമായും അവതരിപ്പിക്കുന്നതും വഴി യഥാർത്ഥ ജീവിതസാഹചര്യങ്ങൾ മറച്ചുവച്ചുകൊണ്ടുള്ള ഒരു സാമൂഹിക പൊള്ളത്തരം ഈ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി പ്രചരിക്കുന്നുണ്ട്. പലരും കുടുംബത്തെ മുഴുവൻ ഉൾപ്പെടുത്തിയോ, പ്രശസ്തരെ മുന്നിലിരുത്തി അവരെ ചോദ്യശരങ്ങൾ കൊണ്ട് ഇക്കിളികൊള്ളിച്ചോ പ്രേക്ഷകരെ കോൾമയിർ കൊള്ളിക്കുന്നതും സാധാരണ കാഴ്ചയാണ്. ഇത്തരക്കാർക്ക് രീിലേി േവൗിശേിഴ ആണല്ലോ ആകെയുള്ള ഫോക്കസ്. തങ്ങൾക്ക് വിഷയങ്ങൾ ലഭിക്കാനും കാഴ്ചക്കാരെ ഉണ്ടാക്കാനും ഏതറ്റം വരെയും അപരന്റെ സ്വകാര്യതയിൽ ഇടപെടാൻ ഡിജിറ്റൽ മുതലാളിമാർക്ക് മടിയില്ല.
ജീവിതത്തിന്റെ യഥാർത്ഥമൂല്യവും ആഴവും ഒന്നും ഇനിയുള്ള തലമുറയ്ക്ക് നമുക്ക് മനസ്സിലാക്കി കൊടുക്കാൻ സാധിക്കുമോ എന്നറിയില്ല. പക്ഷേ നമ്മിൽ നിന്നും എന്തൊക്കെയോ കൈമോശം വന്നിരിക്കുന്നു. നാമറിയാതെ അതിന് വിപണനസാധ്യത കൈവന്നിരിക്കുന്നു. മനുഷ്യന് ചിന്തകളും താൽപര്യങ്ങളും ഉള്ള കാലം വരെ ഈ വിപണി മനുഷ്യനെ ഖനനം ചെയ്തുകൊണ്ടേയിരിക്കും.

നല്ലൊരു സായാഹ്നത്തിൽ  കൂട്ടുകാരുമായി കൂടിയിരിക്കുമ്പോൾ  മനസ്സിൽ നിറയുന്ന സന്തോഷവും പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് കൈവന്നിരുന്ന സമാധാനവും ജീവിതത്തെ കുറിച്ചുള്ള ചിന്തകളും മറ്റും നൽകിവന്നിരുന്ന  ആഴമേറിയ കുടുംബബന്ധങ്ങളും വളരെ സന്തോഷത്തോടുകൂടി ചെലവഴിച്ചിരുന്ന നിമിഷങ്ങളും എല്ലാം  പ്രദർശനവസ്തുക്കൾ ആയി തീർന്നിരിക്കുന്നു. ഒരു യാത്ര പോകുമ്പോൾ കണ്ടാസ്വദിച്ചിരുന്നതെല്ലാം ഇന്നത്തെ തലമുറയ്ക്ക് റീൽസിനുള്ള സാധ്യത മാത്രമാണ്. എന്തിനേറെ മരണവീട്ടിൽ പോലും ലൈവ് സ്ട്രീമിങ് ഇല്ലാതെ കഴിയില്ലെന്നായി.

പണ്ടൊരു കാലം നമ്മുക്കുണ്ടായിരുന്നില്ലേ “Less is more‑’ എന്നൊക്കെ ഓർത്തെടുക്കാൻ കഴിയുന്ന പോലെ ദാരിദ്ര്യത്തിലും സന്തോഷവും സമൃദ്ധിയും തോന്നിച്ചിരുന്ന കാലം. ഇന്ന് മൊബൈലുമായി സ്വന്തം മുറിയിൽ അടിഞ്ഞുകൂടുന്ന തലമുറയോട് പറഞ്ഞു കൊടുക്കാമോ ഒരു മുറിയിൽ ഒരു പെട്ടി ടിവിക്ക് മുന്നിൽ പത്തു പതിനഞ്ചാളുകൾ ആറ്റുനോറ്റിരുന്നു ആഴ്ചയിൽ ഒരിക്കൽ ഒന്നിച്ചിരുന്നു സിനിമയൊക്കെ കണ്ടിരുന്ന കാലം?

ലതാ സണ്ണി വെളിയനാട്

സമസ്യ

Related articles

അറിയാം Career FOMO

 യുവജനങ്ങളുടെ മനസ്സിൽ കടന്നുവരുന്ന പുതിയതരം ആശങ്കയാണ് career FOMO ഒരുമിച്ചു പഠിച്ചവരും കൂട്ടുകാരുമാണ് അദ്വൈതും ആസിഫും.  ഇന്റർവ്യൂകളിൽ പങ്കെടുത്തതുപോലും ഒരുമിച്ച്. പക്ഷേ ഇന്ന് അദ്വൈത് അവൻ ആഗ്രഹിച്ചതുപോലെ...

കമന്റ് 

കമന്റടി എന്ന വാക്ക് ആദ്യമായി കേൾക്കുന്നത് കുട്ടിക്കാലത്തെന്നോ ആണ്. പെൺകുട്ടികൾ നടന്നുവരുമ്പോൾ കലുങ്കിലോ  കടത്തിണ്ണയിലോ ഇരുന്ന് സഭ്യമല്ലാത്ത വാക്കുകൾ സംസാരിക്കുന്ന തൊഴിൽരഹിതരും വേണ്ടത്ര പഠിപ്പ്...

ഓൺലൈൻ ഗെയിം;   കെണികൾ പലവിധം

ഓൺലൈൻ ഗെയിം ആപ്പ്  അമ്മ ഡിലീറ്റ് ചെയ്തതിന്റെ പേരിൽ വീടിന് തീകൊളുത്താൻ ശ്രമിച്ച ഒരു കൗമാരക്കാരനെക്കുറിച്ചുള്ള വാർത്ത കഴിഞ്ഞമാസമാണ് റിപ്പോർട്ട് ചെയ്തത്. മൊബൈൽ ഗെയിമിന്റെ...

നന്നായി ഫോൺ ഉപയോഗിക്കാം

മൊബൈൽ ഫോൺ ഒഴിവാക്കിക്കൊണ്ടൊരു ജീവിതം നമുക്കുണ്ടോ? പ്രായഭേദമില്ലാതെ ഇന്ന് എല്ലാവരും മൊബൈലിനൊപ്പമാണ്. കോവിഡ് ഏല്പിച്ച സാമൂഹിക അകലം കണക്കിലെടുത്ത് നേരിട്ടുള്ള അധ്യയനം സാധ്യമാവാതിരുന്നപ്പോൾ കുട്ടികളെ...

അധികമായാൽ സോഷ്യൽ മീഡിയയും…

ഏതാനും മണിക്കൂർ നേരത്തേക്ക് നിങ്ങളുടെ ഫോൺ ലോക്കായി എന്ന് വിചാരിക്കുക. അല്ലെങ്കിൽ മൊബൈലിൽ നിങ്ങൾക്ക് ഇന്റർനെറ്റ് കണക്ഷൻ കിട്ടുന്നില്ലെന്നോ പ്ലേ ചെയ്ത വീഡിയോയോ ഫോട്ടോയോ...

ആപ്പിലായ ലോകം

ഒരു കൊറോണ എല്ലാവരെയും ആപ്പിലാക്കിയിരിക്കുന്നു. എല്ലാറ്റിനും ഇപ്പോൾ ആപ്പ് വേണമെത്ര. അടുത്തകാലം വരെ കുട്ടികൾക്ക് മൊബൈലും ടാബും ലാപ്പ് ടോപ്പുമൊക്കെ കൊടുക്കുന്നതിൽ മാതാപിതാക്കൾ മടിയുള്ളവരായിരുന്നു.പക്ഷേ...

നനയാത്ത’കടലാസ് ‘ ചരിത്രമാകുന്നു

സോഷ്യൽ മീഡിയയുമായി പരിചയപ്പെട്ടിട്ടുള്ള ഒരാളുടെ കണ്ണിൽ ഒരിക്കലെങ്കിലും ആ പേര് തടഞ്ഞിട്ടുണ്ടാവും, അതിലെ വരിയും. ഒരിക്കൽ തടഞ്ഞതുകൊണ്ടുതന്നെ പിന്നെയെപ്പോഴെങ്കിലും ആ പേര് കണ്ടാൽ അതിനെ...

സോഷ്യല്‍ മീഡിയാ ഉപയോഗത്തെക്കാള്‍ കുട്ടികള്‍ക്ക് ദോഷം ഉറക്കക്കുറവ്

മക്കളുടെ ഇന്റര്‍നെറ്റ്- മൊബൈല്‍ ഉപയോഗത്തെക്കുറിച്ച് പരാതിപ്പെടുകയും ആകുലപ്പെടുകയും ചെയ്യുന്നവരാണ് മാതാപിതാക്കളിലേറെയും. പക്ഷേ അവരൊരിക്കലും മക്കളുടെ ഉറക്കക്കുറവിനെക്കുറിച്ച് ആശങ്കപ്പെടുന്നതേയില്ല. പക്ഷേ മക്കളുടെ ഉറക്കക്കുറവ്  പ്രധാനപ്രശ്‌നം തന്നെയായി...