ജീവിതമെന്ന ശരി

Share post:

സാഹചര്യങ്ങൾക്കും നേട്ടങ്ങൾക്കും അനുസരിച്ചുമാത്രമേ ജീവിത ത്തിൽ സന്തോഷിക്കാനാവൂ എന്ന് കരുതുന്നവരാണ് ഭൂരിപക്ഷവും. നല്ലൊരു വിജയമുണ്ടായി, മികച്ച അംഗീകാരം കിട്ടി, പരീക്ഷയിൽ ഉന്നതവിജയം കിട്ടി, ആഗ്രഹിച്ചതുപോലെ വിദേശത്തേ ക്ക് പോകാൻ സാധിച്ചു,  ഇതൊക്കെ തീർച്ചയായും നമ്മുടെ മനസിൽ സന്തോഷം നിറയ്ക്കുന്നവയാണ്. അവയ്ക്ക് അതിന്റേതായ അർത്ഥവുമുണ്ട്. പക്ഷേ ഇങ്ങനെ പലതരം സാഹചര്യങ്ങളു ടെ പേരിൽ മാത്രം  സന്തോഷിക്കേണ്ടവരാണോ നമ്മൾ? എല്ലാം അനുകൂലമാകുമ്പോൾ മാത്രം സന്തോഷിച്ചാൽ മതിയോ?

വിശുദ്ധ ബൈബിളിൽ പറയുന്നത് കേട്ടിട്ടില്ലേ എപ്പോഴും സന്തോഷത്തോടെയിരിക്കുവിൻ. ഇതൊരു ആത്മീയപ്രബോധനം മാത്രമല്ല ജീവിതത്തോടുള്ള സമീപനവും കാഴ്ചപ്പാടുകളിൽ പുലർത്തേണ്ട  മനോഭാവവുമാണ്.

തീരെ ചെറിയ പരാജയവും തീരെ ചെറിയ അസുഖവും  പോലും നമ്മുടെ സന്തോഷം കെടുത്തിക്കളയുന്നുണ്ട്.  പകരം എനിക്കെന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്നു നാം വിധിയെ ചോദ്യം ചെയ്യുന്നു. കാരണം, ഞാൻ ജയിക്കേണ്ടവനായിരുന്നു. ആരോഗ്യമുള്ളവനാകേണ്ടവനായിരുന്നു. എന്നാൽ സംഭവിച്ചത് അതിന് വിരുദ്ധമാണ്. അതെന്റെ സന്തോഷം ഊതിക്കെടുത്തുന്നു. ജീവിതമെന്ന ശരിയും ജീവിതത്തിന്റെ അർത്ഥവും തിരിച്ചറിയാതെ പോകുന്നതുകൊണ്ടാണ് ഇത്തരം അവസ്ഥകളിൽ നമുക്ക് സന്തോഷം അനുഭവിക്കാതെ പോകുന്നത്.  ഒരാൾ  സന്തോഷമുള്ള വ്യക്തിയാകുന്നത് അയാൾക്ക് ആഗ്രഹിച്ചതു മുഴുവൻ ലഭിക്കുന്നതുകൊണ്ടല്ല, എല്ലാ കാര്യങ്ങളും ശരിയായി നടക്കുന്നതുകൊണ്ടുമല്ല. ജീവിതം ശരിയാണെന്ന കാഴ്ചപ്പാടുള്ളതുകൊണ്ടാണ്  അയാൾക്ക് എല്ലായ്‌പ്പോഴും സന്തോഷിക്കാൻ കഴിയുന്നത്. ജീവിതം എപ്പോഴും ശരിയാണ്, എന്നാൽ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും ശരിയായിരിക്കണമെന്നില്ല. അപ്പോഴും ജീവിതത്തിന്റെ നന്മയിലും അതു പ്രകാശിപ്പിക്കുന്ന മൂല്യങ്ങളിലും ശരിയുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളുടെ ചിരി മാഞ്ഞുപോവുകയില്ല. അയാൾ സന്തോഷമുള്ള വ്യക്തിയായിരിക്കും.

Related articles

അധ്യാപനവും മാറുന്ന സൂത്രവാക്യങ്ങളും

പഴയ ചില ഫോട്ടോകൾ തിരഞ്ഞുപിടിച്ച് നോക്കുന്നതിനിടയിലാണ് പഠിപ്പിച്ച അധ്യാപികയെ ഒരിക്കൽ കുടുംബവുമായി ഒന്നിച്ച് കാണാൻ പോയ ചില ഫോട്ടോസ് കണ്ണിലുടക്കിയത്. 27 വർഷം,ഒന്നരമണിക്കൂർ വീതം...

യുദ്ധങ്ങൾ അവസാനിക്കുന്നില്ല

'എല്ലാ യുദ്ധങ്ങളും ആദ്യം അവതരിപ്പിക്കപ്പെടുന്നത് കൊലപാതകം ആസ്വദിക്കുന്ന ഏതെങ്കിലുമൊരു ഭ്രാന്തൻ നേതാവിനെതിരായുള്ള പ്രതിരോധമായിട്ടാണ് ' ജോർജ് ഓർവെൽ യുദ്ധങ്ങളുടെ ചരിത്രമെടുത്താൽ കണ്ണീരിന്റെയും രക്തത്തിന്റേയും ഒടുങ്ങാത്ത സംഘർഷങ്ങളുള്ള ഒരു...

സ്വയം ബോധം എന്ന ഭാരം

പലരെയും അമിതമായി ഭാരപ്പെടുത്തുന്ന ഒന്നാണ് സ്വയംബോധം അഥവാ self consciounsess. മറ്റുള്ളവർ എന്നെക്കുറിച്ച് എന്തു വിചാരിക്കും, ഞാൻ പറഞ്ഞത് തെറ്റായോ, എന്റെ രൂപം എങ്ങനെയുണ്ട്...

ജീവിതത്തിന്റെ അടിസ്ഥാന നിയമങ്ങൾ

ഓരോരുത്തരുടെയും ജീവിതം വ്യത്യസ്തമാണ്. ജീവിതത്തോടുള്ള സമീപനവും അതനുസരിച്ച് മാറിക്കൊണ്ടിരിക്കും. എങ്കിലും പൊതുവെ ജീവിതത്തോടുള്ള സമീപനങ്ങൾ അല്ലെങ്കിൽ ജീവിതത്തിന്റെ അടിസ്ഥാനതത്വമെന്ന് പറയുന്നത് ഒന്നുതന്നെയാണ്. ചിലർ വളച്ചുകെട്ടി...

വാടിപ്പോകാതിരിക്കാൻ

ജീവിതത്തിൽ സ്ഥിരമായി നെഗറ്റീവ് ചിന്തകളും പരാതികളും മാത്രം പറയുന്ന ആളുകൾ ഉണ്ടെങ്കിൽ, അത് മനസ്സിന് വലിയ ഭാരമായി തോന്നാം. അത്തരക്കാരുമായി ഇടപെടുന്നത് വളരെ സൂക്ഷ്മവും...

വില

ഉപയോഗിക്കാനുള്ളവയ്ക്കാണ് വിലയുള്ളത്. ഉപയോഗിച്ചുകഴിഞ്ഞവയ്ക്ക് വിലയില്ല. പതിനായിരങ്ങൾ കൊടുത്ത് ടിവിയോ ഫ്രിഡ്ജോ വാഷിംങ് മെഷിനോ വാങ്ങുന്നു. എന്നാൽ നിശ്ചിതകാലം കഴിയുമ്പോൾ അവയ്ക്ക് കേടുപാടുകൾ സംഭവിക്കുകയോ ഉപയോഗശൂന്യമാവുകയോ...

അതിചിന്തകൾ കൊണ്ടെന്തു ഫലം?

സുതർ മാമുനിയോടയോദ്ധ്യയിൽഗതരായോരളവന്നൊരന്തിയിൽഅതിചിന്ത വഹിച്ചു സീത പോയ്സ്ഥിതി ചെയ്താളുടജാന്തവാടിയിൽ'- കുമാരനാശാൻ (ചിന്താവിഷ്ടയായ സീത) ചിന്തിക്കുന്നവരാണ് എല്ലാ മനുഷ്യരും. ചിന്തിക്കുന്നതുകൊണ്ടാണ് പല കാര്യങ്ങളും നമ്മൾ നടപ്പിൽവരുത്തുകയും ക്രിയാത്മകമായ പലതും...

ചുവടുകൾ

മുറ്റത്തു പതിഞ്ഞ കാൽപ്പാദങ്ങളുടെയും ചെരിപ്പിൽ പറ്റിപ്പിടിച്ച മണൽത്തരികളുടെയും അടിസ്ഥാനത്തിൽ കുറ്റവാളികളെ കണ്ടെത്തുകയും പിടികൂടുകയും ചെയ്യുന്ന ഒരു കുറ്റാന്വേഷകനെക്കുറിച്ച് പലരും കേട്ടിട്ടുണ്ടാകാം. ഷെർലക് ഹോംസ്. അദ്ദേഹത്തിന്റെ...