സ്‌നേഹിക്കുന്നവർക്ക് നല്‌കേണ്ടത്…

Date:

എന്തു ഞാൻ പകരം നല്കും? സ്‌നേഹത്തെക്കുറിച്ചുള്ള സന്ദേഹങ്ങൾക്കിടയിൽ പലരുടെയും മനസ്സിൽ ഉയരുന്ന സംശയമാണ് ഇത്.

സ്‌നേഹിക്കുന്നവർക്ക് നല്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം നിങ്ങളുടെ സാന്നിധ്യമാണ്.  ഈ സാന്നിധ്യം കൊണ്ട് രണ്ടുപേർക്കും പ്രയോജനം ഉണ്ടാകുന്നു, രണ്ടുപേർക്കും സന്തോഷം അനുഭവിക്കാൻ സാധിക്കുന്നു. 

‘ഞാൻ നിന്റെ അടുത്തുണ്ട് എന്നതുപോലെ തന്നെ നീ എന്റെ അടുത്തുമുണ്ട്.’ ഇതാണ് സാന്നിധ്യം പകരുന്ന സന്തോഷം.

‘എന്നെന്നുമെൻ പാനപാത്രം നിറയ്ക്കട്ടെ
നിൻ അസാന്നിധ്യം പകരുന്ന വേദന’യെന്ന് കവി പാടുന്നത് ഇത്തരമൊരു പശ്ചാത്തലത്തിലാണ്. 

രോഗിയായി കഴിയുമ്പോഴോ പ്രിയപ്പെട്ടവരുടെ വിരഹത്തിൽ വേദന തിന്ന് ജീവിക്കുമ്പോഴോ താൻ സ്‌നേഹിക്കുന്നവരുടെ സാന്നിധ്യം ആശ്വാസകരമാകുന്നതിലെ അത്ഭുതത്തെക്കുറിച്ച് ചിന്തിക്കുക. സ്‌നേഹസാന്നിധ്യങ്ങൾക്ക് സൗഖ്യത്തിന്റെ സ്പർശനശക്തിയുണ്ട്, ഓരോ സാന്നിധ്യവും അത്ഭുതമായി മാറുന്നു.

നിന്റെ സാന്നിധ്യം എനിക്ക് സന്തോഷപ്രദമാണ്. പക്ഷേ എന്റെ സാന്നിധ്യം നിനക്ക ്‌സന്തോഷപ്രദമാണോ? അങ്ങനെയൊരു ചിന്തയും നല്ലതാണ്. നാം വിചാരിക്കുന്നു മറ്റേ വ്യക്തിക്ക് നമ്മെഇഷ്ടമാണ്, കാരണം നമ്മൾ ആ വ്യക്തിയെ സ്‌നേഹിക്കുന്നു. മറ്റേ വ്യക്തിയുടെ അടുത്തായിരിക്കുമ്പോൾ നാം സുരക്ഷിതത്വവും സന്തോഷവും അനുഭവിക്കുന്നു. കാരണം ആ വ്യക്തിയെ നമ്മൾ സ്‌നേഹിക്കുന്നു.

എന്നാൽ നമ്മുടെ സാന്നിധ്യം ആ വ്യക്തിയെ സന്തോഷിപ്പിക്കുന്നുണ്ടോ.. നമ്മളുമായി ചേർന്നിരിക്കാൻ അയാൾ ആഗ്രഹിക്കുന്നുണ്ടോ? നേരാംവിധം വണ്ടിയോടിച്ചുപോയിട്ടും അശ്രദ്ധ കൊണ്ട് മറ്റുള്ളവരുടെ വാഹനങ്ങളിൽ ചെന്നുകയറുന്നവരില്ലേ അതുപോലെ നമ്മെ ഒഴിവാക്കിക്കൊണ്ട് മുന്നോട്ടുപോകുന്നവരുടെ പാതയിൽ അവരോടുള്ള സ്‌നേഹം കൊണ്ട് ഇടിച്ചുകയറി ചെല്ലേണ്ട ആവശ്യമുണ്ടോ?

നിങ്ങളെ വേണ്ടാത്തവരുടെ സാന്നിധ്യങ്ങളിൽ നിന്ന് ഓടിയകലുക. നിങ്ങളെ ആവശ്യമുള്ളവരുടെ സാന്നിധ്യങ്ങളിൽ നിന്ന് വിട്ടുപോകാതിരിക്കുക.

More like this
Related

വേണോ ഡിജിറ്റൽ ഡിറ്റോക്‌സ്…

ഒരു ദിവസം ഫോൺ ഇല്ലാതെ ജീവിക്കാൻ നോക്കിയിട്ടുണ്ടോ... സോഷ്യൽ മീഡിയയിൽ നിന്ന് ഏതാനും...

‘ചിറകില്ലാതെ പറന്നവൾ’

ഒഡീഷയിൽ ദിവസവേതനക്കാരനായ ഒരു മേസ്തിരിയുടെ മകളായിട്ടായിരുന്നു പായലിന്റെ ജനനം. എട്ടുവയസുവരെ അവൾ...

ബേൺഔട്ട്  ആകാതിരിക്കാൻ

ജോലിയിലെ സമ്മർദ്ദംമൂലം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടാണിരിക്കുന്നത്. ഇനി ആത്മഹത്യ ചെയ്യുന്നില്ലെങ്കിൽപോലും...

HUNGRY+ ANGRY = HANGRY

ചിലരൊക്കെ പറയാറുള്ള കാര്യമാണ് ഇത്. 'വിശന്നാ പിന്നെ എനിക്ക് കണ്ണുകാണില്ല' എന്നാണ് മറ്റുചിലർ പറയുന്നത്. വിശപ്പ് അവരെ അത്രത്തോളം അസ്വസ്ഥരാക്കുന്നുണ്ട് എന്നാണ് ഇതിനർത്ഥം. വിശപ്പും ദേഷ്യവും സകലജീവിവർഗത്തിനുമുള്ളതാണ്. പക്ഷേ വിശക്കുമ്പോൾ ദേഷ്യം കൂടി വരുന്നത് അത്രസാധാരണമല്ല.

മാതാപിതാക്കളുടെ ഫോൺ ഉപയോഗം കുട്ടികളെ ബാധിക്കുമ്പോൾ…

 മൊബൈൽ ഫോൺ ഒഴിവാക്കിക്കൊണ്ടുള്ള ഒരുജീവിതത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാനാവില്ല. എല്ലാ കാര്യങ്ങളും മൊബൈൽ...

കുട്ടികളെ മനസ്സിലാക്കാൻ

'എനിക്ക് അവനെ മനസ്സിലാകുന്നതേയില്ല' കൗമാരക്കാരനായ ഒരു മകനെക്കുറിച്ച് അവന്റെ അച്ഛൻ നടത്തിയ...

കുഞ്ഞുങ്ങളെ കൂടുതൽ പരിഗണിക്കൂ…

ജോലി ചെയ്യുന്ന അമ്മയുടെ അടുക്കലേക്ക് ചെന്ന് എന്നെ എടുക്കണം എന്ന് വാശിപിടിക്കുന്ന...

ആഹാ…പ്രായമായോ..!

അയ്യോ കഷ്ടം.. പ്രായമായല്ലോ... ഇങ്ങനെ പറഞ്ഞിരുന്നത് മുൻപ്. ആഹാ... പ്രായമായല്ലോ എന്ന്...

LIFE IS GOOD

'ഞാൻ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. എന്താണ് നിന്റെ അഭിപ്രായം?'സുഹൃത്തിന്റെ ആ ചോദ്യത്തിന്...

എങ്ങനെയാണ് സ്‌നേഹിക്കേണ്ടത്?

ദയ, അനുകമ്പ, സന്തോഷം,സമചിത്തത..  എങ്ങനെയാണ് സ്‌നേഹിക്കപ്പെടേണ്ടത് എന്നതിനു ള്ള ഏറ്റവും ഹ്രസ്വമായ...

സ്‌നേഹമേ വറ്റാത്ത സ്‌നേഹമേ..

കിണർ കുഴിക്കുന്നതുപോലെയാണ് സ്‌നേഹമെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. ഒരുപാടു കുഴിച്ചുചെല്ലുമ്പോൾ കാണുന്ന ഇത്തിരി നനവുപോലെയാണ് ആദ്യസ്‌നേഹം. വീണ്ടും താഴ്ത്തി ചെല്ലുമ്പോഴാണ് നനവ് ഉറവയായി മാറുന്നത്. പിന്നീട് അത് പ്രവാഹമാകുന്നു. കോരാനും കുടിക്കാനും നനയാനും മാത്രം സമൃദ്ധമാകുന്നു.

സന്യാസിയുടെ പ്രണയം

നിക്കോളാസ് കസൻദിസാക്കസ് അസീസിയിലെ ഫ്രാൻസിസിനെ കുറിച്ചുള്ള  എഴുതിയ 'ദൈവത്തിന്റെ നിസ്വൻ' (God's...