പാളിപ്പോകുന്ന ഉദാഹരണങ്ങൾ

Share post:

എത്ര തവണ വീണിട്ടാണ് നാം നടക്കാൻ പഠിക്കുന്നത്,

 എത്ര തവണ ബാലൻസ് തെറ്റിയിട്ടാണ് നമ്മൾ സൈക്കിൾ ചവിട്ടാൻ പഠിച്ചത്.

 ഡ്രൈവിംങ് ലൈസസ് കിട്ടുന്നതിന് മുമ്പ് എത്രയോ തവണ നമ്മൾ പരാജയപ്പെട്ടിട്ടുണ്ട്
നീന്തൽപഠിച്ചെടുക്കുന്നതിനിടയിൽ നാം എത്രയോ വട്ടം വെള്ളം കുടിച്ചിട്ടുണ്ട്.

 പിന്നീട് വിജയമായി മാറിയ ഓരോ പരാജയങ്ങളെയും നമ്മൾ ന്യായീകരിക്കുന്നതു ഇതുപോലെയുളള ചില ഉദാഹരണങ്ങൾ നിരത്തിയാണ്. അവയൊക്കെ ശരിയുമാണ്. പക്ഷേ  തെറ്റിപ്പോകുന്ന ചില ഉദാഹരണങ്ങളുമുണ്ട്.  

വീണിട്ട് എണീല്ക്കുന്നുവെന്ന ഉദാഹരണങ്ങൾ മരംകയറ്റവുമായി ബന്ധപ്പെട്ടു ചിന്തിച്ചാൽ തെറ്റാണെന്ന് പറയേണ്ടിവരും.മരത്തിൽ നിന്ന് വീണതിനു ശേഷമല്ല ആരും മരംകയറ്റം പഠിച്ചത്. എത്ര തവണ മരത്തിൽ നിന്ന് വീണിട്ടാണ് മരംകയറ്റം പഠിച്ചത് എന്ന് ആരും പറയില്ല. കാരണം മരത്തിൽ നിന്ന് വീണുകഴിഞ്ഞാൽ ഒന്നുകിൽ മരണം അല്ലെങ്കിൽ ഗുരുതരമായ അപകടം. ഇത് രണ്ടുമല്ലാതെ മറ്റൊരു സാധ്യത ഇല്ല.

പറഞ്ഞുവരുന്നത് ഇതാണ്. ജീവിതത്തിലേക്ക് സ്വീകരിക്കാൻ കഴിയുന്നവയല്ല  അല്ലെങ്കിൽ മികച്ച പാഠങ്ങളായി  എടുക്കേണ്ടവയല്ല ചുറ്റിനും നടക്കുന്ന പല വിശദീകരണങ്ങളും. എല്ലാ ഉപമകളും എല്ലാ ഉദാഹരണങ്ങളും എല്ലാ സാഹചര്യങ്ങളിലും  പ്രായോഗികമല്ല.

 നമുക്കെവിടെയാണോ റിലേറ്റ് ചെയ്യാൻ കഴിയുന്നത്,
നമുക്കെവിടെയാണോ തിരുത്തലുണ്ടാവേണ്ടത് അതാണ് നാം സ്വീകരിക്കേണ്ടത്. യുക്തിസഹമല്ലാത്ത പോസിറ്റിവിറ്റികൾ ജീവിതത്തിൽ നിന്നു ഉപേക്ഷിക്കുക.

Related articles

ജീവിതത്തിന്റെ അടിസ്ഥാന നിയമങ്ങൾ

ഓരോരുത്തരുടെയും ജീവിതം വ്യത്യസ്തമാണ്. ജീവിതത്തോടുള്ള സമീപനവും അതനുസരിച്ച് മാറിക്കൊണ്ടിരിക്കും. എങ്കിലും പൊതുവെ ജീവിതത്തോടുള്ള സമീപനങ്ങൾ അല്ലെങ്കിൽ ജീവിതത്തിന്റെ അടിസ്ഥാനതത്വമെന്ന് പറയുന്നത് ഒന്നുതന്നെയാണ്. ചിലർ വളച്ചുകെട്ടി...

വാടിപ്പോകാതിരിക്കാൻ

ജീവിതത്തിൽ സ്ഥിരമായി നെഗറ്റീവ് ചിന്തകളും പരാതികളും മാത്രം പറയുന്ന ആളുകൾ ഉണ്ടെങ്കിൽ, അത് മനസ്സിന് വലിയ ഭാരമായി തോന്നാം. അത്തരക്കാരുമായി ഇടപെടുന്നത് വളരെ സൂക്ഷ്മവും...

വില

ഉപയോഗിക്കാനുള്ളവയ്ക്കാണ് വിലയുള്ളത്. ഉപയോഗിച്ചുകഴിഞ്ഞവയ്ക്ക് വിലയില്ല. പതിനായിരങ്ങൾ കൊടുത്ത് ടിവിയോ ഫ്രിഡ്ജോ വാഷിംങ് മെഷിനോ വാങ്ങുന്നു. എന്നാൽ നിശ്ചിതകാലം കഴിയുമ്പോൾ അവയ്ക്ക് കേടുപാടുകൾ സംഭവിക്കുകയോ ഉപയോഗശൂന്യമാവുകയോ...

അതിചിന്തകൾ കൊണ്ടെന്തു ഫലം?

സുതർ മാമുനിയോടയോദ്ധ്യയിൽഗതരായോരളവന്നൊരന്തിയിൽഅതിചിന്ത വഹിച്ചു സീത പോയ്സ്ഥിതി ചെയ്താളുടജാന്തവാടിയിൽ'- കുമാരനാശാൻ (ചിന്താവിഷ്ടയായ സീത) ചിന്തിക്കുന്നവരാണ് എല്ലാ മനുഷ്യരും. ചിന്തിക്കുന്നതുകൊണ്ടാണ് പല കാര്യങ്ങളും നമ്മൾ നടപ്പിൽവരുത്തുകയും ക്രിയാത്മകമായ പലതും...

ചുവടുകൾ

മുറ്റത്തു പതിഞ്ഞ കാൽപ്പാദങ്ങളുടെയും ചെരിപ്പിൽ പറ്റിപ്പിടിച്ച മണൽത്തരികളുടെയും അടിസ്ഥാനത്തിൽ കുറ്റവാളികളെ കണ്ടെത്തുകയും പിടികൂടുകയും ചെയ്യുന്ന ഒരു കുറ്റാന്വേഷകനെക്കുറിച്ച് പലരും കേട്ടിട്ടുണ്ടാകാം. ഷെർലക് ഹോംസ്. അദ്ദേഹത്തിന്റെ...

സ്വയം വില കൊടുക്കുന്നവർ

സ്വയം വിലകൊടുക്കാതെ മറ്റുള്ളവരെല്ലാം വില നല്കിയാലും നമ്മുടെ വ്യക്തിത്വം മികച്ചതാകുകയില്ല. മറ്റുള്ളവരുടെ വിലയ്ക്കുവേണ്ടി പിന്നാലെ പായുന്ന നമ്മളിൽ പലരും ഇക്കാര്യം തിരിച്ചറിയാറില്ല എന്നതാണ് വാസ്തവം....

നല്ല മനുഷ്യൻ

ചിലരെ നോക്കി നമ്മൾ പറയാറില്ലേ അയാളൊരു നല്ല മനുഷ്യനാണെന്ന്.പെരുമാറ്റം കൊണ്ടോ സംസാരം കൊണ്ടോ ആ വ്യക്തി നമ്മളിൽ സൃഷ്ടിക്കുന്ന പ്രതീതിയാണ് അത്. നല്ല മനുഷ്യന്...

തിരക്ക്

ജീവിതത്തിൽ എല്ലാവർക്കും അവനവരുടേതായ തിരക്കുണ്ട്. കാരണം എല്ലാ മനുഷ്യരും അവരുടേതായ ലോകത്തിൽ ഉത്തരവാദിത്തങ്ങളിൽ ജീവിക്കുന്നവരാണ്.  എന്നാൽ ചില മനുഷ്യർ കൂടുതൽ തിരക്കുകളുള്ളവരാണ്. ഭരണാധികാരികളെയും സെലിബ്രിറ്റികളെയും...